'മീറ്റർ റീഡർ എടുക്കാൻ കാലതാമസം; ഉപഭോക്താക്കൾ അധിക നിരക്ക് അടയ്ക്കേണ്ടിവരുന്നു': ഡോ. എം.കെ മുനീർ

KSEB Meter Reading| ലോക്ക്ഡൗണ്‍ സമയത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബില്ലടക്കുവാന്‍ സാവകാശം നൽകണമെന്നും ഡിസ്‌കണക്ഷന്‍ നടപടികള്‍ നിർത്തി വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: April 26, 2020, 4:07 PM IST
'മീറ്റർ റീഡർ എടുക്കാൻ കാലതാമസം; ഉപഭോക്താക്കൾ അധിക നിരക്ക് അടയ്ക്കേണ്ടിവരുന്നു': ഡോ. എം.കെ മുനീർ
എം.കെ. മുനീർ
  • Share this:
തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം മീറ്റര്‍ റീഡിങ് എടുക്കാന്‍ കാലതാമസം വരുന്നതു മൂലം ശരാശരി ഉപഭോഗമുള്ളവര്‍ പോലും ഉയര്‍ന്ന സ്ലാബില്‍പ്പെട്ട് അധിക നിരക്ക് അടയ്‌ക്കേണ്ടി വരികയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍. അതിനാല്‍ മൊത്തം മീറ്റര്‍ റീഡിങ്ങില്‍ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി മെത്തേഡ് അനുസരിച്ച് വേര്‍തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും മുനീര്‍ പറഞ്ഞു.

ഇതിനൊപ്പം ലോക്ക്ഡൗണ്‍ സമയത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബില്ലടക്കുവാന്‍ സാവകാശം നൽകണമെന്നും ഡിസ്‌കണക്ഷന്‍ നടപടികള്‍ നിറുത്തി വെയ്ക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീർ ആവശ്യപ്പെട്ടു.

BEST PERFORMING STORIES:ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ[NEWS]കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോക്ഡൗൺ സമയത്ത് ഇലക്ട്രിസിറ്റി ബില്ല് ഗാർഹിക ഉപഭോക്താക്കൾക്ക് പലർക്കും രണ്ടിരട്ടിയിലധികം വർധിച്ചതായി അറിയുവാൻ കഴിയുന്നു. ആളുകളധികം പേരും വീട്ടിൽ തന്നെ കഴിയുന്നതിനാൽ താരതമ്യേന ഉപഭോഗം കൂടാൻ സാധ്യതയുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നതോടൊപ്പം ഇപ്രാവശ്യം പലയിടത്തും മീറ്റർ റീഡിംഗ് എടുക്കാൻ 70 ദിവസമോ അതിൽ കൂടുതലോ സമയമെടുത്തിട്ടുണ്ട് എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തട്ടെ.

സാധാരണ ഗതിയിൽ 60 ദിവസത്തെ റീഡിംഗ് എടുക്കുന്നതിന് പകരം പത്തു ദിവസം കൂടി വൈകി റീഡിംഗ് എടുക്കുമ്പോൾ അധികം വന്ന 10 ദിവസത്തെ വൈദ്യുതി ഉപഭോഗം കൂടി കണക്കിലെടുത്തായിരിക്കും സ്ലാബ് തീരുമാനിക്കപ്പെടുക. ഇതു കാരണം ശരാശരി ഉപഭോഗം മാത്രമുള്ളവർ പോലും റീഡിംഗ് വൈകിയ കാരണമൊന്ന് കൊണ്ട് മാത്രം ഉയർന്ന സ്ലാബിൽ ഉൾപ്പെട്ട് അധിക നിരക്ക് അടക്കേണ്ട അവസ്ഥയാണ് നിലവിൽ.

അതിനാൽ മൊത്തം മീറ്റർ റീഡിംഗിൽ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി മെത്തേഡ് അനുസരിച്ച് വേർത്തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകൾ പുനർ നിർണ്ണയിക്കാൻ സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണ്. ഒപ്പം ലോക് ഡൗൺ സമയത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബില്ലടക്കുവാൻ സാവകാശം നൽകുകയും ഡിസ്കണക്ഷൻ നടപടികൾ നിറുത്തി വെയ്ക്കുകയും വേണം.

First published: April 26, 2020, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading