നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രഭാതസവാരിയ്ക്കിടെ യുവത്വത്തിന്റെ രഹസ്യം പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി; സ്റ്റാലിന്റെ വീഡിയോ വൈറല്‍

  പ്രഭാതസവാരിയ്ക്കിടെ യുവത്വത്തിന്റെ രഹസ്യം പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി; സ്റ്റാലിന്റെ വീഡിയോ വൈറല്‍

  ഇരുവരും തമ്മിലുള്ള സംസാരത്തിനിടയില്‍ മുഖ്യമന്ത്രിയുടെ 'യുവത്വത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു സ്ത്രീയുടെ ചോദ്യം

  • Share this:
   ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കുറിച്ച് നിരവധി വാര്‍ത്തകളാണ് ദിനം പ്രതി നമ്മള്‍ കേട്ട് കൊണ്ടിരിയ്ക്കുന്നത്. പ്രഭാതസവാരിക്കിടെ കണ്ട് മുട്ടിയ ഒരു സ്ത്രീയോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സ്റ്റാലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

   ഇരുവരും തമ്മിലുള്ള സംസാരത്തിനിടയില്‍ മുഖ്യമന്ത്രിയുടെ 'യുവത്വത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു സ്ത്രീയുടെ ചോദ്യം. ഇതിന് പൊട്ടിച്ചിരിയോടെ ഭക്ഷണനിയന്ത്രണമെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.

   ട്രാക്ക് സ്യൂട്ടിട്ട് നടക്കാനിറങ്ങിയ മുഖ്യമന്ത്രി ഒരു ചെറു സംഘവുമായി സംസാരിയ്ക്കുന്നതാണ് ഡി.എം.കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലുള്ളത്. ഒപ്പമുണ്ടായിരുന്നവരുടെ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്ന സ്റ്റാലിന്‍ അവരോടു കുശലാന്വേഷണം നടത്തുന്നതും തുടര്‍ന്ന് തന്റെ യുവത്വത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയും ചെയ്തതും വീഡിയോയിലുണ്ട്. നേരത്ത സ്റ്റാലിന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ഡി.എം.കെ പങ്കുവച്ചിരുന്നത് വൈറലായിരുന്നു.   യോഗ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് എന്‍ഡിടിവിക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു. 'തിരക്കിട്ട ജോലിക്കിടയിലും കൊച്ചുമക്കള്‍ക്കൊപ്പം കുറച്ചു സമയം പങ്കുവയ്ക്കുന്ന അദ്ദേഹം പുലര്‍ച്ചെ എഴുന്നേറ്റു നടക്കാന്‍ പോവുകയും യോഗ അഭ്യസിയ്ക്കുകയും ചെയ്യാറുണ്ട്. പത്തു ദിവസത്തില്‍ ഒരിക്കല്‍ സൈക്ലിങും ചെയ്യുന്ന അദ്ദേഹം തിരക്കുണ്ടെങ്കിലും ഒരിക്കലും ക്ഷീണം അനുഭവപ്പെടാറില്ലായെന്നും പറയുന്നു.

   Mohanlal | 'വന്നോ എന്ന് ചോദിക്കുന്നവരോട് കണ്ടെന്ന് പറയണം'; രുഗ്മിണിയമ്മയെ വീഡിയോ കോളിലൂടെ അമ്പരപ്പിച്ച് മോഹന്‍ലാല്‍

   നാളുകളായി തന്നെ കാണണമെന്നാഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ വീഡീയോ കോളിലൂടെ അമ്പരപ്പിച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികായായ രുഗ്മിണിയമ്മ ലാലേട്ടനെ കാണണമെന്നും വീഡിയോ കോളിലെങ്കിലും കാണ്ടാല്‍ മതിയെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രുഗ്മിണിയമ്മയെ അമ്പരപ്പിച്ചുകൊണ്ട് വീഡിയോ കോള്‍ ചെയ്തിരിക്കുന്ന വീഡിയോ ആരാധകരുടെ മനസ് നിറച്ചിരിക്കുന്നത്.

   പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. ഏതായാലും ഇരുവരും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോവിഡൊക്കെ കഴിയട്ടെയെന്നും നമ്മുക്ക് കാണാമെന്നും മോഹന്‍ലാല്‍ രുഗ്മിണിയമ്മയ്ക്ക് ഉറപ്പ് നല്‍കുന്നത് വീഡീയോയില്‍ കാണാവുന്നതാണ്.

   വീട്ടില്‍ വന്നാല്‍ എന്ത് തരുമെന്ന ചോദ്യത്തിന് മോന് എന്താ വേണ്ടെയെന്ന് നിഷ്‌കളങ്കമായ മറുചോദ്യവും കേള്‍ക്കാവുന്നതാണ്. മോഹന്‍ലാല്‍ വിളിച്ചത് സന്തോഷമായെന്നും രുഗ്മിണിയമ്മ പറയുന്നു.

   .
   Published by:Karthika M
   First published:
   )}