HOME » NEWS » Buzz » MLA ELECTED SALUTES SOURAV A SMALL BOY WHO URGES TO WEAR MASKS 1

'അമ്മേ എനിക്കൊരു മാസ്ക് താ... ഞാൻ എം.എൽ.എയെ ഒന്ന് കാണട്ടേ'; കുഞ്ഞു സൗരവിന് സല്യൂട്ട് നൽകി നിയുക്ത MLA

നിയമലംഘകരുടെ കണ്ണു തുറപ്പിക്കുകയാണ് ചേർത്തല സൌത്ത് പഞ്ചായത്തിലെ സൗരവ് എന്ന കൊച്ചുമിടുക്കൻ.

News18 Malayalam | news18-malayalam
Updated: May 16, 2021, 10:31 PM IST
'അമ്മേ എനിക്കൊരു മാസ്ക് താ... ഞാൻ എം.എൽ.എയെ ഒന്ന് കാണട്ടേ'; കുഞ്ഞു സൗരവിന് സല്യൂട്ട് നൽകി നിയുക്ത MLA
Sourav_Cherthala
  • Share this:
ആലപ്പുഴ: ഓരോ ദിവസവും മാസ്ക്ക് ധരിക്കാത്തതിനും കോവിഡ് മാർഗനിർദേശം പാലിക്കാത്തതിനും നൂറു കണക്കിന് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത്. പലരും മാസ്ക്ക് ധരിക്കാതെ പൊതുവിടങ്ങളിലേക്ക് എത്തുന്ന സംഭവങ്ങൾ ഇപ്പോഴും കുറവല്ല. ഇനി മാസ്ക്ക് ധരിച്ചാൽ തന്നെ, അത് ശരിയായ രീതിയിൽ ധരിക്കാത്തവരും ഉണ്ട്, ആരെയോ ബോധിപ്പിക്കാനെന്നവിധം മാസ്ക്ക് ധരിച്ചു നടക്കുന്നവർ. ഇത്തരം നിയമലംഘകരുടെ കണ്ണു തുറപ്പിക്കുകയാണ് ചേർത്തല സൌത്ത് പഞ്ചായത്തിലെ സൗരവ് എന്ന കൊച്ചുമിടുക്കൻ.

ചേർത്തലയിലെ നിയുക്ത എംഎൽഎ പി പ്രസാദ്, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ്, മാസ്ക്ക് ധരിക്കുന്നതിന്‍റെ പ്രസക്തി ചൂണ്ടിക്കാട്ടി സൗരവ് മാതൃകയാകുന്നത്. തന്‍റെ വീടിന് അരികിലെത്തിയ നിയുക്ത എംഎൽഎയെ കാണാൻ അമ്മയോട് മാസ്ക്ക് ആവശ്യപ്പെടുകയായിരുന്നു സൗരവ്. ഇതുകേട്ട നിയുക്ത എംഎൽഎ ആ കൊച്ചു മിടുക്കനെയും, അവനിൽ അവബോധം സൃഷ്ടിച്ച മാതാപിതാക്കളെയും പ്രശംസിച്ചു.

ചേർത്തലയിലെ നിയുക്ത എംഎൽഎ പി പ്രസാദ് എഴുതിയ കുറിപ്പ്

ചേർത്തല സൗത്ത് പഞ്ചായത്തിൽ കാറ്റടിച്ച് നാശനഷ്ടമുണ്ടായ വീട് സന്ദർശിക്കുമ്പോഴാണ് ആ വർത്തമാനം കേണ്ടത്.. അമ്മേ എനിക്കൊരു മാസ്ക് താ... 'ഞാൻ എം.എൽ.എയെ ഒന്ന് കാണട്ടേ ' എന്ന് . ആ കുഞ്ഞ് ശബ്ദത്തിന്റെ ഉടമയെ കാണാൻ ആകാംക്ഷയായി. മുഖത്ത് ഒരു കുഞ്ഞ്മാസ്കും വച്ച് അവൻ ഇറങ്ങി വന്നു. എന്താ പേര് എന്ന ചോദ്യത്തിന് മറുപടി വന്നു .... 'സൗരവ് ' .സൗരവാണ് എന്നോടൊപ്പം നിൽക്കുന്നത്.
മറ്റൊരാളെ കാണുമ്പോൾ , സംസാരിക്കുമ്പോൾ മാസ്ക് വയ്ക്കണമെന്ന് ശാഠ്യമുള്ള സൗരവ് നമുക്ക് ഒരു മാതൃകയാണ്. ഈ കൊച്ചുകുട്ടിയുടെ സാമൂഹ്യബോധം മുതിർന്നവരായ പലർക്കും ഇല്ലാ എന്നത് ഖേദകരമാണ്. സൗരവിന്റെ മനസ്സിൽ ഇത്തരത്തിലുള്ള അവബോധം സൃഷ്ടിച്ച അവന്റെ മാതാപിതാക്കളും പ്രശംസ അർഹിക്കുന്നു.
സൗരവിന് ഒരു big salute.....

അതിനിടെ  കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 924 പേരാണ്. 662 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 8579 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) :

തിരുവനന്തപുരം സിറ്റി 393, 14, 4
തിരുവനന്തപുരം റൂറല്‍ 129, 56, 131
കൊല്ലം സിറ്റി 240, 25, 2
കൊല്ലം റൂറല്‍ 202, 43, 0
പത്തനംതിട്ട 66, 64, 0
ആലപ്പുഴ 14, 2, 143
കോട്ടയം 214, 187, 136
ഇടുക്കി 76, 13, 1
എറണാകുളം സിറ്റി 81, 27, 6
എറണാകുളം റൂറല്‍ 164, 38, 84
തൃശൂര്‍ സിറ്റി 137, 144, 48
തൃശൂര്‍ റൂറല്‍ 12, 19, 2
പാലക്കാട് 73, 112, 26
മലപ്പുറം 54, 41, 27
കോഴിക്കോട് സിറ്റി 16, 16, 13
കോഴിക്കോട് റൂറല്‍ 64, 73, 17
വയനാട് 8, 0, 2
കണ്ണൂര്‍ സിറ്റി 40, 40, 18
കണ്ണൂര്‍ റൂറല്‍ 13, 4, 2
കാസര്‍ഗോഡ് 6, 6, 0
Published by: Anuraj GR
First published: May 16, 2021, 10:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories