• HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding | സൗന്ദര്യം ലേശം കൂടിപ്പോയി; സുഹൃത്തിന്റെ വിവാഹത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് മോഡൽ

Wedding | സൗന്ദര്യം ലേശം കൂടിപ്പോയി; സുഹൃത്തിന്റെ വിവാഹത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് മോഡൽ

വിവാഹത്തിന് ധരിക്കാനുള്ള വസ്ത്രം പോലും സുഹൃത്ത് തിരഞ്ഞെടുത്തു കൊടുത്തു. എന്നാൽ ഇവിടെയാണ് കഥ മാറിയത്.

  • Share this:
വിവാഹ അവസരങ്ങളിൽ, അത് ആരുടേത് ആണെങ്കിലും ഏറ്റവും മനോഹരമായി ഒരുങ്ങാൻ നാമെല്ലാവരും ആഗ്രഹിക്കും. സുഹൃത്തിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പോലും പലപ്പോഴും മാസങ്ങൾ മുമ്പ് തന്നെ ആരംഭിക്കും.

ഇനി നിങ്ങൾ ഒരു ഫാഷൻ മോഡലാണെങ്കിൽ, വിശേഷാവസരങ്ങളിൽ മനോഹരമായി ഒരുങ്ങുക എന്നത് ഒരു ഉത്തരവാദിത്തമായി മാറും. തൻ്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോഴും ഫാഷൻ മോഡലായ അലീനയ്ക്കും ഇതേ ആഗ്രഹമുണ്ടായിരുന്നു. വിവാഹത്തിന് ധരിക്കാനുള്ള വസ്ത്രം പോലും സുഹൃത്ത് തിരഞ്ഞെടുത്തു കൊടുത്തു. എന്നാൽ ഇവിടെയാണ് കഥ മാറിയത്.

ആ വേഷത്തിൽ അലീന വളരെ സുന്ദരിയായിരുന്നു. ഈ കാരണം കൊണ്ട് തന്നെസുഹൃത്ത് വിവാഹത്തിന് ക്ഷണിച്ച അതിഥികളുടെ പട്ടികയിൽ നിന്ന് അലീനയുടെ പേര് ഒഴിവാക്കി. "എന്റെ അടുത്ത സുഹൃത്ത് എന്നെ അവളുടെ വിവാഹത്തിന് ക്ഷണിച്ചില്ല, കാരണം അവൾ എനിക്കായി തിരഞ്ഞെടുത്ത വസ്ത്രം ധരിച്ചപ്പോൾ ഞാൻ വളരെ സുന്ദരിയായതായി അവൾക്ക് തോന്നി" ഒരു ടിക് ടോക്ക് (TikTok) പോസ്റ്റിൽ അലീന ഫോളോവേഴ്സിനോട് പറഞ്ഞു.

5.8 മില്യണിലധികം വ്യൂസും 1.6 മില്യണിലധികം ലൈക്കുകളും ലഭിച്ച വീഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞ ഫോളോവേഴ്സ് സംഭവത്തിൽ അവരുടെ ഞെട്ടൽ പ്രകടിപ്പിക്കുകയും അലീനയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

"സുഹൃത്ത് തന്നെയാണ് നിങ്ങൾക്ക് വസ്ത്രം തിരഞ്ഞെടുത്തത്, അതിനാൽ നിങ്ങളെ ക്ഷണിക്കാതെ ഇരിക്കാതെ വസ്ത്രം മാറ്റാൻ നിങ്ങളോട് ആവശ്യപ്പെടാമായിരുന്നുവെന്ന്." ഒരു ഉപയോക്താവ് കമന്റ് ചെയ്തു. “എന്തുകൊണ്ടാണ് അവൾ മറ്റൊരു വസ്ത്രം തിരഞ്ഞെടുക്കാത്തത്?" എന്നായിരുന്നു മറ്റൊരു കമന്റ്.

എന്നാൽ അലീനയുടെ സുഹൃത്തിന്റെ പക്ഷം പിടിക്കുന്ന ചില അഭിപ്രായങ്ങളും ഉണ്ടായിരുന്നു. ഇങ്ങനെ ഒരു അനുഭവത്തിന് ശേഷവും തന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചതിന് കമന്റ് സെക്ഷനിലെ എല്ലാവർക്കും നന്ദി അറിയിക്കുകയും തന്റെ ഫോളോവേഴ്സിനെ അലീന ക്യൂട്ട് എന്ന് വിളിക്കുകയും ചെയ്തു.

ഇരുപത്തിയൊന്നുകാരിയായ മോഡൽ അലീനയ്ക്ക് ടിക് ടോക്കിൽ 95,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.ഒരു ഫോളോ-അപ്പ് വീഡിയോയിൽ, "എന്റെ വിവാഹത്തിന് നിങ്ങൾ വരേണ്ടതില്ല" എന്ന് വിവർത്തനം ചെയ്ത ജർമ്മൻ ഭാഷയിലുള്ള സുഹൃത്തിന്റെ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും അലീന പങ്കിട്ടു.

വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് തുറന്നടിച്ച വധുവിന്റെ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. നവംബര്‍ 7ന് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സുതാലിയയിലായിരുന്നു സംഭവം. വരനും സുഹൃത്തുക്കളും വിവാഹവേദിയിലേക്ക് എത്തിയപ്പോഴാണ് സംഭവമുണ്ടായത്. വിവാഹ പന്തലിലേക്ക് വരനും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ മദ്യപിച്ചായിരുന്നു എത്തിയത്. തനിയെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഇയാളെ വധു കണ്ടതോടെ നിക്കാഹിന് ഇരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

Viral video | ആളില്ലാ ഫ്ളൈറ്റിനുള്ളിൽ എയർ ഹോസ്റ്റസ് ഉമാ മീനാക്ഷിയുടെ നൃത്തം; വീഡിയോ വൈറൽ
Published by:Jayashankar Av
First published: