നരേന്ദ്ര മോദി സോഷ്യൽ മീഡിയ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതല്ല; സത്യം ഇതാണ്

ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയുന്ന സ്ത്രീകൾക്കായി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വനിതാ ദിനത്തിൽ നൽകുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 3, 2020, 1:51 PM IST
നരേന്ദ്ര മോദി സോഷ്യൽ മീഡിയ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതല്ല; സത്യം ഇതാണ്
PM-Narendra-Modi
  • Share this:
പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു എന്ന് അറിയിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിർത്താൻ ആലോചിക്കുന്നതായി മോദി ട്വിറ്ററിലൂടെ അറിയിച്ചത്. നിമിഷങ്ങൾക്കകം തന്നെ വാർത്ത ചർച്ചയായിരുന്നു. ഇതിനു പിന്നാലെ പലരും കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

also read:മോദിയില്ലെങ്കിൽ ഞങ്ങളുമില്ല; സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നുവെന്ന നരേന്ദ്രമാദിയുടെ ട്വീറ്റിനു പിന്നാലെ ട്രെന്റായി #IWillAlsoLeaveTwitter

ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ മറ്റൊരു ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്. ഈ വനിതാ ദിനത്തിൽ വനിതകള്‍ക്കായി താന്‍ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപേക്ഷിക്കുന്നതായി മോദി ട്വീറ്റിൽ വ്യക്തമാക്കിയിരിക്കുന്നു. ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയുന്ന സ്ത്രീകൾക്കായി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വനിതാദിനത്തിൽ നൽകുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കുമെന്നും മോദി പറയുന്നു. നിങ്ങൾ അത്തരമൊരു സ്ത്രീയാണോ അതോ പ്രചോദനം നൽകുന്ന അത്തരം സ്ത്രീകളെ നിങ്ങൾക്ക് അറിയാമോ? #SheInspiresUs ഉപയോഗിച്ച് അത്തരം കഥകൾ പങ്കിടുക- മോദി ട്വീറ്റ് ചെയ്തിരിക്കുന്നു.

 പ്രധാനമന്ത്രി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ #IWillAlsoLeaveTwitter, #NoModiNoTwitter ട്വിറ്ററിൽ ട്രൻറായി. മോദി ഇല്ലെങ്കിൽ തങ്ങൾക്കും സോഷ്യൽ മീഡിയ വേണ്ടെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തിയിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സെലിബ്രിറ്റികളിൽ മുൻ നിരയിലാണ് പ്രധാനമന്ത്രി. ട്വിറ്ററിൽ 53.3 മില്യൺ പേർ മോദിയെ പിന്തുടരുമ്പോൾ ഫേസ്ബുക്കിൽ 4.45 കോടി പേരാണ് ഫോളോ ചെയ്യുന്നത്.പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിന് 4.5 മില്യൺ സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ 35.2 മില്യൺ പേരാണ് ഫോളോ ചെയ്യുന്നത്.
First published: March 3, 2020, 1:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading