• HOME
 • »
 • NEWS
 • »
 • buzz
 • »
 • MOHAMMAD RAFI ICONIC SINGER 41 DEATH ANNIVERSARY KM

മുഹമ്മദ് റാഫിയുടെ ഓർമ്മകൾക്ക് ഇന്ന് 41 വർഷം; ഈ അതുല്യ കലാകാരൻ സംഗീത ലോകത്ത് പിന്നിട്ട വഴികൾ

ഇന്ത്യന്‍ സിനിമാ ലോകത്തെ ആദ്യ പിന്നണി ഗായകനായ മുഹമ്മദ് റാഫി 7,405 ഗാനങ്ങളാണ് ലോകത്തിനു സമ്മാനിച്ചത്.

മുഹമ്മദ് റാഫിയുടെ ഓർമ്മകൾക്ക് ഇന്ന് 41 വർഷം; ഈ അതുല്യ കലാകാരൻ സംഗീത ലോകത്ത് പിന്നിട്ട വഴികൾ

മുഹമ്മദ് റാഫിയുടെ ഓർമ്മകൾക്ക് ഇന്ന് 41 വർഷം; ഈ അതുല്യ കലാകാരൻ സംഗീത ലോകത്ത് പിന്നിട്ട വഴികൾ

 • Share this:
  ഇന്ത്യന്‍ സംഗീത ലോകത്തെ അതികായന്‍, പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ അതുല്യ കലാകാരന്‍ - മുഹമ്മദ് റാഫി, കാല യവനികയ്ക്ക് പിന്നില്‍ വലയം പ്രാപിച്ച് നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്.

  1980 ഡിസംബര്‍ 24 ന് ജനിച്ച മുഹമ്മദ് റാഫി, 1980 ജൂലായ് 31 ന്, തന്റെ 55-ാം വയസ്സില്‍ തിരശ്ശീലയുടെ പിന്നിലേക്ക് മറഞ്ഞപ്പോള്‍ ഒട്ടേറെ ആരാധകരും ആസ്വാദകരും നിരാശയുടെ പടുകുഴിയിലേക്കാണ് വീണത്. ഇന്ത്യന്‍ സംഗീത ലോകത്തെ മുടിചൂടാമന്നനായി അംഗീകരിക്കപ്പെട്ട ഈ അതുല്യ ഗായകന്‍ 7,405 ഗാനങ്ങളാണ് ഇനിയുള്ള തലമുറകളിലേക്ക് പകര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ സിനിമാ ലോകത്തെ ആദ്യ പിന്നണി ഗായകന്‍ എന്ന അംഗീകാരവും കാലം കാത്തു വെച്ചത് ഈ മഹത് പ്രതിഭയ്ക്കു തന്നെയായിരുന്നു.

  പഞ്ചാബി സിനിമയായ ഗുല്‍ ബലോചിന് വേണ്ടി സീനത്ത് ബീഗവുമായി ഒന്നിച്ച് പാടിയ 'സോണിയേ നീ ഹീരിയേ നീ' ആയിരുന്നു മുഹമ്മദ് റാഫിയുടെ ആദ്യ സിനിമാ ഗാനം. ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിനാലിലായിരുന്നു ഗുല്‍ ബലോച് പുറത്തിറങ്ങിയത്. അന്ന് ആ ഗാനം പാടുമ്പോള്‍ ഇന്ത്യന്‍ സംഗീത ലോകത്തെ തന്നെ നിര്‍ണ്ണയിച്ച ഗായകന്റെ പ്രായം 20 വയസ്സായിരുന്നു.

  ശോക ഗാനങ്ങളും ചടുല സംഗീതത്തില്‍ ഉരുത്തിരിഞ്ഞതും, കേല്‍വിക്കാരനില്‍ ദേശ ഭക്തിയും രാജ്യമെന്ന വികാരത്തെ ത്രസിപ്പിച്ച് നിര്‍ത്തുന്നമായതും, പ്രണയവും കാല്‍പ്പനികതയും നിറഞ്ഞ നില്‍ക്കുന്നതുമായ നിരവധി ഗാനങ്ങള്‍ തന്റെ മാന്ത്രിക ശബ്ദത്തിലൂടെ റാഫി പാടിത്തീര്‍ത്തു. ശുദ്ധ സംഗീതത്തിലും , ഖവ്വാലീസ്, ഗസ്സലുകള്‍, ഭജന്‍ ഗീതങ്ങള്‍ തുടങ്ങിയവയിലും അദ്ദേഹം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ഈ കാലഘട്ടങ്ങളില്‍ മുഹമ്മദ് റാഫി എന്ന ഗായകനായി സിനിമാ സംവിധായകരും ഗാനരചയിതാക്കളും കാത്തു നില്‍ക്കുകയായിരുന്നു.

  സിനിമയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ കൈ കടത്തി തുടങ്ങുന്നതിനു ഏറെ മുമ്പു തന്നെ നായകന്റെ ചുണ്ടനക്കത്തിനൊപ്പം തന്റെ ശബ്ദം എത്തിക്കാനും ഈ അനുഗ്രഹീത കലാകാരനു കഴിഞ്ഞിരുന്നു.

  ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ റാഫി, നാല് തവണ ഫിലിംഫെയര്‍ അവാര്‍ഡും ഒരു തവണ സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുസ്‌കാരവും നേടി. സംഗീത രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം 1967 ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഹീറോ ഹോണ്ടയും സ്റ്റാര്‍ഡസ് മാസികയും സംയുക്തമായി ചേര്‍ന്ന് 'ബെസ്റ്റ് സിംഗര്‍ ഓഫ് മില്ലേനിയം' അവാര്‍ഡ് നല്‍കിയും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

  ഖോയാ ഖോയാ ചന്ദ് ഖൂലാ ആസ്മാന്‍, ചുരാ ലിയ ഹയ് തുമ്നേ ജോ ദില്‍ കോ, യേ രെഷ്മി സുല്‍ഫെയ്ന്‍ യേപ ഷര്‍ബത്തി ആങ്കേയ്ന്‍, ക്യാ ഹുവാ തേരാ വാദാ, തുടങ്ങിയ മനോഹര ഗാനങ്ങള്‍ ആലപിച്ച ഈ അനശ്വര ഗായകന് മുന്നില്‍ ഇന്നും ശിരസ്സ് കുനിച്ച് നമിക്കുകയാണ് സംഗിത ലോകം.
  Published by:Karthika M
  First published:
  )}