• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mohanlal | ബല്ലേ ബല്ലേ; അക്ഷയ് കുമാറിനൊപ്പം ഭാംഗ്‌റ ചുവടുകളുമായി മോഹൻലാൽ, വീഡിയോ വൈറൽ

Mohanlal | ബല്ലേ ബല്ലേ; അക്ഷയ് കുമാറിനൊപ്പം ഭാംഗ്‌റ ചുവടുകളുമായി മോഹൻലാൽ, വീഡിയോ വൈറൽ

ഭാംഗ്‌റ നൃത്തം ചെയ്ത ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    അക്ഷയ് കുമാറിനൊപ്പം (Akshay Kumar) ബല്ലേ ബല്ലേ താളത്തിനു ചുവടുകളുമായി നടൻ മോഹൻലാൽ (Mohanlal). വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തലപ്പാവും കെട്ടി, ഷെർവാനിയും ധരിച്ചുള്ള ലുക്കിലാണ് മോഹൻലാൽ. ഭാംഗ്‌റ നൃത്തം ചെയ്ത ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു. തെന്നിന്ത്യയിൽ നിന്നുള്ള സൂപ്പർസ്റ്റാറിനെ ഇത്രയും അടുത്ത് ലഭിച്ച അവസരം ബോളിവുഡ് പാപ്പരാസികളും വേണ്ടതുപോലെ മുതലാക്കി എന്ന് വേണം പറയാൻ. ഇരുവരെയും ചേർത്ത് ക്യാമറ ഫ്ലാഷുകൾ മിന്നി.

    സംവിധായകൻ പ്രിയദർശന്റെ ഒന്നിലധികം ചിത്രങ്ങളിൽ അക്ഷയ്‌യും മോഹൻലാലും അഭിനയിച്ചിട്ടുണ്ട്.

    View this post on Instagram

    A post shared by Akshay Kumar (@akshaykumar)

    മോഹൻലാൽ അടുത്തിടെ ജയ്‌സാൽമീറിൽ എത്തിയിരുന്നു. അവിടെ രജനികാന്തിന്റെ ‘ജെയ്ലർ’ എന്ന ചിത്രത്തിലെ അതിഥി വേഷത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഈ വാരത്തിന്റെ തുടക്കം സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വേദി കൂടിയായിരുന്നു ജയ്‌സാൽമീർ. എയർപോർട്ടിൽ മോഹൻലാലിനോട് പാപ്പരാസികൾ ഓടിയെത്തി അദ്ദേഹം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണോ എന്ന് ചോദിച്ചു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി.

    Summary: Video of Mohanlal and Akshay Kumar dancing to bhangra tunes has hit the internet. Posting the video on Instagram, Akshay Kumar captioned, ‘I’ll forever remember this dance with you @mohanlal Sir. Absolutely memorable moment’. The duo was supposedly attending a wedding event together. Both were heroes to Priyadarshan movies

    Published by:user_57
    First published: