• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിളിക്കും, ഞാന്‍ പോകും, വാതില്‍ പൂട്ടാതെ അക്ഷമം; കണ്ഠമിടറി കണ്ണുനിറഞ്ഞ് മോഹന്‍ലാല്‍


Updated: August 9, 2018, 8:31 AM IST
വിളിക്കും, ഞാന്‍ പോകും, വാതില്‍ പൂട്ടാതെ അക്ഷമം; കണ്ഠമിടറി കണ്ണുനിറഞ്ഞ് മോഹന്‍ലാല്‍

Updated: August 9, 2018, 8:31 AM IST
'മധുര സ്നേഹ മുഖനാം ഒരു യാത്രികന്‍ വരും,
വിളിക്കും, ഞാന്‍ പോകും
വാതില്‍ പൂട്ടാതെ അക്ഷമം.'

ഈ കവിതാ ശകലത്തില്‍ എല്ലാമുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും സ്നേഹിക്കുന്നവരോടുള്ള കരുതലും. എല്ലാം. ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ അതിവൈകാരികമായി സഹപ്രവര്‍ത്തകരെയും ആരാധകരെയും അഭിസംബോധന ചെയ്തു കൊണ്ട് സാക്ഷാല്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.

'യാദൃശ്ചികമായി കാമറയ്ക്കു മുന്നില്‍ വന്ന ഞാന്‍ ആ യാദൃശ്ചികതയുടെ പായ്ക്കപ്പലില്‍ യാത്ര തുടരുന്നു. എത്രനാള്‍, ഏതു യാത്രയ്ക്കും ഒരു അവസാനമുണ്ട്. അതു നിശ്ചയിക്കുന്നത് നമുക്ക് അജ്ഞാതമായ ഒരു ശക്തിയാണ്. സിനിമയില്‍ സമര്‍പ്പിച്ച എല്ലാത്തിനും ഒരു തിരശീല ഉണ്ടെന്ന് മറ്റാരേക്കാളും എനിക്ക് നന്നായി അറിയാം. ആ തിരശീല വീഴുന്നത് വരെ ഞാന്‍ ഇവിടെയൊക്കെതന്നെയുണ്ടാകും. അതുവരെ നിങ്ങളുടെ ഇടയില്‍ ഒരു ഇരിപ്പിടമുണ്ടാകും എന്നും വിശ്വസിക്കുന്നു. കാലം തീരുമാനിച്ചാല്‍ അരനിമിഷം പോലും ഞാന്‍ അരങ്ങില്‍ ഉണ്ടാകില്ല.'- പ്രിയതാരം പറഞ്ഞു നിര്‍ത്തി.
First published: August 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍