HOME /NEWS /Buzz / ഗോപിക ഗോപിയെ പരിചയപ്പെടുത്തി മോഹൻലാൽ; ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ 'കോമണര്‍'

ഗോപിക ഗോപിയെ പരിചയപ്പെടുത്തി മോഹൻലാൽ; ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ 'കോമണര്‍'

ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു

ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു

ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    ബിഗ് ബോസ് മലയാളത്തിൽ ആദ്യമായി സെലിബ്രിറ്റി അല്ലാത്ത മത്സരാർത്ഥിയും. ഈ സീസണിലാണ് ആദ്യമായി ‘കോമണറെ’ അവതരിപ്പിച്ചത്. ഇക്കാര്യം നേരത്തെ അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. ആരാവും അതെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഉദ്ഘാടന എപ്പിസോഡില്‍ ഇതാ അതിനുള്ള ഉത്തരം അവതാരകനായ മോഹന്‍ലാല്‍ തന്നെ നൽകി. മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ് സാധാരണക്കാർക്കിടയിൽ നിന്നുള്ള ആ മത്സരാർത്ഥി.

    മൂവാറ്റുപുഴയിലെ ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്ന ഗോപിക ഗോപി എയര്‍ടെല്‍ 5ജി പ്ലസ് കോമണ്‍മാന്‍ കണ്ടെസ്റ്റന്‍റ് മത്സരത്തില്‍ തെര‍ഞ്ഞെടുക്കപ്പെട്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്ഫോമിലേക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചതിന്‍റെ സന്തോഷം ഉദ്ഘാടന വേദിയില്‍ ഗോപിക മോഹന്‍ലാലിനോട് പങ്കുവച്ചു.

    Also Read- ഓട്ടോയിൽ വച്ച് രക്തസ്രാവം, ഗർഭം അലസിയതിന് തൊട്ടടുത്ത ദിവസം… സ്‌മൃതി ഇറാനി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച്

    ”വളരെ സന്തോഷം എനിക്ക് ഇങ്ങനെ ഒരു വേദി കിട്ടിയതില്‍. 100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും. ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഞാന്‍ ആദ്യമായിട്ടല്ലേ, എന്നാലും ഞാന്‍ സൂപ്പര്‍ ആയിട്ട് അവിടെ നില്‍ക്കും”- മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപിക പറഞ്ഞു.

    Also Read- വിദേശ വനിതയുടെ ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് കട്ട മലയാളത്തിൽ മറുപടിയുമായി ഇന്നസെന്റ്

    പൊതുവെ അധികം സംസാരിക്കാത്ത ആളാണ് താനെങ്കിലും ആരെങ്കിലും ഇങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ അങ്ങോട്ടും പ്രതികരിക്കുമെന്നാണ് ഗോപിക പറഞ്ഞത്. അച്ഛന്‍, അമ്മ, രണ്ട് ജ്യേഷ്ഠന്മാര്‍, നാല് വയസുള്ള മകനുമാണ് ഗോപികയ്ക്ക് വീട്ടില്‍ ഉള്ളത്. വലിയ പ്രോത്സാഹനമാണ് ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും നല്‍കിയതെന്ന് ഗോപിക പറയുന്നു.

    First published:

    Tags: Bigg Boss, Bigg boss contestant, Mohanlal