News18 Last Updated : June 04, 2019, 19:49 IST നിപ ആശങ്ക വീണ്ടും ഭീതി വിതയ്ക്കുമ്പോൾ മലയാളികൾക്കൊപ്പം നിൽക്കുകയാണ് താരരാജാക്കൻമാർ. മമ്മൂട്ടിക്ക് പിന്നാലെ ധൈര്യം പകർന്ന് മോഹൻലാലും. ഭയമല്ല വേണ്ടത്, ജാഗ്രതയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാൽ പറയുന്നു. നിപയെ ഒന്നായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയായ നിർണയത്തെ ടാഗ് ചെയ്തുകൊണ്ടാണ് മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്- 'നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!'
വീണ്ടും നിപ ഭീതി പടർത്തുമ്പോൾ ഈ പെരുന്നാൾ വേളയിൽ മമ്മൂട്ടി പറയുന്നത് ഇങ്ങനെ First published: June 04, 2019, 19:49 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.