നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Mohanlal | 'വന്നോ എന്ന് ചോദിക്കുന്നവരോട് കണ്ടെന്ന് പറയണം'; രുഗ്മിണിയമ്മയെ വീഡിയോ കോളിലൂടെ അമ്പരപ്പിച്ച് മോഹന്‍ലാല്‍

  Mohanlal | 'വന്നോ എന്ന് ചോദിക്കുന്നവരോട് കണ്ടെന്ന് പറയണം'; രുഗ്മിണിയമ്മയെ വീഡിയോ കോളിലൂടെ അമ്പരപ്പിച്ച് മോഹന്‍ലാല്‍

  പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്.

  Image Facebook

  Image Facebook

  • Share this:
   നാളുകളായി തന്നെ കാണണമെന്നാഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ വീഡീയോ കോളിലൂടെ അമ്പരപ്പിച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധികായായ രുഗ്മിണിയമ്മ ലാലേട്ടനെ കാണണമെന്നും വീഡിയോ കോളിലെങ്കിലും കാണ്ടാല്‍ മതിയെന്നും പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രുഗ്മിണിയമ്മയെ അമ്പരപ്പിച്ചുകൊണ്ട് വീഡിയോ കോള്‍ ചെയ്തിരിക്കുന്ന വീഡിയോ ആരാധകരുടെ മനസ് നിറച്ചിരിക്കുന്നത്.

   പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. ഏതായാലും ഇരുവരും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോവിഡൊക്കെ കഴിയട്ടെയെന്നും നമ്മുക്ക് കാണാമെന്നും മോഹന്‍ലാല്‍ രുഗ്മിണിയമ്മയ്ക്ക് ഉറപ്പ് നല്‍കുന്നത് വീഡീയോയില്‍ കാണാവുന്നതാണ്.

   വീട്ടില്‍ വന്നാല്‍ എന്ത് തരുമെന്ന ചോദ്യത്തിന് മോന് എന്താ വേണ്ടെയെന്ന് നിഷ്‌കളങ്കമായ മറുചോദ്യവും കേള്‍ക്കാവുന്നതാണ്. മോഹന്‍ലാല്‍ വിളിച്ചത് സന്തോഷമായെന്നും രുഗ്മിണിയമ്മ പറയുന്നു.


   ഇപ്പോള്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ട്വല്‍ത്ത് മാന്‍ എന്ന ചിത്രം ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്വല്‍ത്ത് മാനോടൊപ്പം തന്നെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളും താരം നടത്തുന്നുണ്ട്.

   മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്.

   മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

   മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
   Published by:Jayesh Krishnan
   First published:
   )}