യുക്രെയിനെതിരെ റഷ്യ തുടക്കമിട്ട ആക്രമണം തുടരുന്നു. യുദ്ധത്തിനിടെ ഇരുരാജ്യങ്ങളും മിസൈലുകള്‍ അയച്ചും സൈനിക താവളങ്ങള്‍ നശിപ്പിച്ചും മുന്നേറുകയാണ്. എന്നാൽ റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള (russia invasion) യുക്രെയ്നിന്റെ പോരാട്ടത്തിനിടെ ഒരു സൈനികന് (soldier) തന്റെ വീട്ടുകാര്‍ക്ക് അയച്ച സന്ദേശമാണ് ഇപ്പോള്‍ വൈറലാകുന്നത് (viral). അദ്ദേഹത്തിന്റെ ഹൃദയഭേദകവും വേദനിപ്പിക്കുന്നതുമായ വാക്കുകള്‍ കാണുന്നവരുടെ കണ്ണ് നിറയ്ക്കും.
''അമ്മേ അച്ഛാ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'' (Mom, Dad, I Love You) എന്നാണ് സൈനികന്റെ ക്ലിപ്പില്‍ പറയുന്നത്. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികതയോ സൈനികന്റെ ദേശീയതയോ ന്യൂസ് 18ന് സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ (video) പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Also read-
Russia-Ukraine War | റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് കാനഡയിലെ മദ്യവിൽപ്പന ശാലകൾ
'' എനിക്ക് മനുഷ്യത്വത്തില്‍ വിശ്വാസമില്ല. എന്നാൽ ഇത് വളരെ ഹൃദയഭേദകമാണ്'' ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. '' യുദ്ധം രാഷ്ട്രീയക്കാര്‍ തമ്മിലുള്ള കളി മാത്രമാണ്, അവസാനം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണ്'' മറ്റൊരാള്‍ പറഞ്ഞു.
അതേസമയം, യുക്രെയ്ന് അധിനിവേശത്തില്‍ തലസ്ഥാന നഗരമായ കീവിന് സമീപത്ത് റഷ്യന്‍ സേനയെത്തി. മെലിറ്റോപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അവകാശപ്പെടുന്നു. സൈന്യം മെലിറ്റോപോള്‍ നഗരം പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കീവ് നഗരത്തിന് സമീപം റഷ്യന്‍ സേന എത്തിയതായാണ് വിവരം. ഇന്നും കീവ് നഗരത്തിന് ചുറ്റിലുമായി നിരവധി തവണ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also read-
Russia-Ukraine war | യുക്രെയ്നിലെ റഷ്യൻ അധിനിവേശം; ആഗോളവിപണിയിൽ എണ്ണവില രണ്ടു ശതമാനം ഉയർന്നു
അതിനിടെ റഷ്യന്‍ സൈന്യത്തിന്റെ റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തെന്ന അവകാശവാദവുമായി യുക്രെയ്ന് രംഗത്തെത്തി. യുക്രെയ്നിലെ ഖാര്‍കിവില്‍ ''Z' എന്ന അക്ഷരം പതിച്ച റഷ്യന്‍ സൈന്യത്തിന്റെ ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അതേസമയം റഷ്യയെ അവസാനം വരെയും പ്രതിരോധിക്കുമെന്നും താന്‍ രാജ്യം വിട്ടു പോകില്ലെന്നും യുക്രെയ്ന് പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. ഇന്ന് രാവിലെ, സെന്‍ട്രല്‍ കീവില്‍ നിന്ന് മറ്റൊരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തെറ്റായ പ്രചരണങ്ങളെ തള്ളിക്കളയുന്നുണ്ട്. 'ഇന്റര്‍നെറ്റില്‍ ധാരാളം തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ആയുധം വച്ച് കീഴടങ്ങാൻ ഞാന്‍ ഞങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെടുന്നതായുള്ള പ്രചരണം തെറ്റാണ്' അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഇവിടെ ഉണ്ട്. ഞങ്ങള്‍ ആയുധം താഴെ വയ്ക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ രാജ്യത്തെ സംരക്ഷിക്കും''- സെലെന്‍സ്കി പറഞ്ഞു.
Also read-
War in Ukraine | റഷ്യ - യുക്രൈൻ പ്രതിസന്ധി യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് പ്രവചിച്ച ജ്യോത്സ്യനെ പരിഹസിച്ച് സോഷ്യൽ മീഡിയ
ഇപ്പോള്‍ നടക്കുന്നത് പുടിന്റെ യുദ്ധമാണെന്നും അത് ലജ്ജാകരമാണെന്നും ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ വാള്‍ട്ടര്‍ ജെ. ലിന്‍ഡ്നര്‍ പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങളുമായി ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഒരു രാജ്യം മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നത് അനുവദിക്കാനാവില്ല. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര സമൂഹമാണ് നമുക്ക് വേണ്ടതെന്നും യുക്രെയ്ന് പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.