HOME » NEWS » Buzz » MOM DANCING WHILE BREASTFEEDING HER BABY VIDEO GOES VIRAL MM

Viral video | കുഞ്ഞിനെ മുലയൂട്ടി ഡാൻസ് ചെയ്യുന്ന അമ്മ; വീഡിയോ വൈറൽ

Mom dancing while breastfeeding her baby and video goes viral | മുലകുടിക്കുന്ന കുഞ്ഞിനെ ഒരു കൈ കൊണ്ട് ബാലൻസ് ചെയ്താണ് കുഞ്ഞിന്റെയമ്മ വീഡിയോയിൽ നൃത്തം ചെയ്യുന്നത്

News18 Malayalam | news18-malayalam
Updated: February 23, 2021, 3:21 PM IST
Viral video | കുഞ്ഞിനെ മുലയൂട്ടി ഡാൻസ് ചെയ്യുന്ന അമ്മ; വീഡിയോ വൈറൽ
വീഡിയോ ദൃശ്യം
  • Share this:
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വന്നതും ആബാലവൃദ്ധം ജനങ്ങളും അവരവരുടെ കഴിവ് പുറത്തെടുക്കാൻ മുന്നിട്ടു വരുന്നു. മുത്തശ്ശിമാരും മുത്തശ്ശന്മാരും പതിയെ ഒന്ന് നടക്കാൻ പഠിച്ച കുഞ്ഞുങ്ങളും ഒക്കെ സൈബർ ഇടത്തിന്റെ ഈ കോണിൽ സജീവമായി നിൽക്കുന്നു.

ഇപ്പോൾ നമ്മുടെ നാട്ടിൽ പോലും വൈറലായി മാറിയ ഒരു സംഭവമാണ് ഗർഭിണിയായ അമ്മമാരുടെ നൃത്തം. നിറവയറുമായി മുറ്റമടിയും നടത്തവും ഒക്കെ മാറി ഇപ്പോൾ ഗർഭിണികൾ നൃത്തം ചെയ്ത് തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പ് കാലം ആഘോഷപൂർണ്ണമാക്കുകയാണ്.

ഗർഭകാലത്ത് ഒന്നിലേറെ തവണ നൃത്തം ചെയ്ത വ്യക്തിയാണ് നടി പാർവതി കൃഷ്ണ. പാർവതിക്കും ബാലഗോപാലിനും ആൺകുഞ്ഞ് പിറക്കുന്നതിനു മുൻപായിരുന്നു നൃത്ത വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

ഗർഭകാലത്തിന്റെ ഇടയിൽ മാത്രമല്ല, പ്രസവത്തിന് 24 മണിക്കൂർ മുൻപും നൃത്തം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് പാർവതി.

തനിയ്ക്കിതു പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു എന്ന് പാർവതി. പ്രസവശേഷമാണ് പാർവതി ഈ വീഡിയോ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ പോസ്റ്റ് ചെയ്തത്. 'കൊട്ട് പാട്ട്' എന്ന ഗാനത്തിനാണ് പാർവതി നൃത്തം ചെയ്തത്.

ഗർഭിണിയായിരിക്കവേ നൃത്തം ചെയ്തതിന്റെ പേരിൽ വിമർശനം നേരിട്ടയാളാണ് പാർവതി. ചിലർക്കെങ്കിലും അത് കാണുമ്പോൾ തോന്നിയത് അസഹിഷ്ണുതയാണെന്ന് പാർവതി. ഡോക്‌ടറോട്‌ ചോദിച്ച ശേഷമാണ് പാർവതി നൃത്തം ചെയ്തത്. തനിക്കു നൃത്തം നല്ലൊരു അനുഭവമായാണ് തോന്നിയതെന്നും പാർവതി പറഞ്ഞിരുന്നു.

എന്നാൽ ഇതുക്കും മേലെ ഡാൻസ് ചെയ്യുന്ന ഒരമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കൈക്കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടാണ് ഇവരുടെ നൃത്തം. ഇന്ത്യയിൽ നിരോധിച്ച ടിക്ടോക്കിലാണ് വീഡിയോ തുടക്കത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടത് മറ്റു പ്ലാറ്റുഫോമുകളിലും ഷെയർ ചെയ്യപ്പെട്ടു.

അത്തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ കാണാം.



ഒരു കയ്യിൽ മുലകുടിക്കുന്ന കുഞ്ഞിനെ ബാലൻസ് ചെയ്ത് കൊണ്ടാണ് യുവതിയായ അമ്മയുടെ നൃത്തം. ഷോർട്സും ടി ഷർട്ടുമാണ് വേഷം. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് രണ്ടു ലക്ഷത്തിലധികം റിയാക്ഷനുകളും നാലായിരത്തില്പരം കമന്റുകളും ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക് വീഡിയോയ്ക്ക് പല ഭാഷകളിൽ കമന്റുകൾ വന്നിട്ടുണ്ട്. ചിലർക്കെങ്കിലും കുഞ്ഞിനെ മുലയൂട്ടുമ്പോഴുള്ള നൃത്തം സ്വീകാര്യമല്ല. ഒരുപക്ഷെ കുഞ്ഞ് കയ്യിൽ നിന്നും തെന്നിയാലോ എന്ന ഭീതി ചിലരെങ്കിലും മറച്ചുപിടിച്ചില്ല.

മാത്രവുമല്ല, വീഡിയോ പകർത്തി സഹായിച്ച ക്യാമറാമാനും വിമർശനമുണ്ട്. എന്തായാലൂം വീഡിയോ ഒട്ടേറെപ്പേർ ഇതിനോടകം കണ്ടു കഴിഞ്ഞു.

Summary: A breastfeeding mom is seen dancing in a viral video. The video, first posted on TikTok, was later shared on other social media platforms as well. The video has mustered more than two lakh reactions in the Facebook post alone
Published by: user_57
First published: February 23, 2021, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories