മക്കൾ എന്തെങ്കിലും തെറ്റ് ചെയ്താലോ അല്ലെങ്കിൽ അപകടകരമായ എന്തെങ്കിലും പ്രവൃത്തി ചെയ്താലോ അവരെ പറഞ്ഞു മനസിലാക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാതാപിതാക്കൾ പല വഴികളും തെരഞ്ഞെടുക്കാറുണ്ട്. കളിയായും കാര്യമായും ചിലപ്പോൾ മാതൃതകൾ കാട്ടിയും പലവിധത്തിൽ അവര്‍ക്ക് കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ ശ്രമിക്കാറുമുണ്ട്. എന്നാൽ മാതാപിതാക്കളുടെ ഇത്തരം പ്രവൃത്തികൾ അതിരു വിട്ടാലോ.. ന്യൂയോർക്കിലെ റെനെ ജോൺസണ്‍ എന്ന യുവതി കുട്ടികളോട് കാട്ടിയ ഒരു കുസൃതിയാണ് ഇപ്പോൾ വൈറലാകുന്നത്.
Also Read-അധിക വായന കുട്ടികളിൽ കാഴ്ചാ പ്രശ്നമുണ്ടാക്കുമെന്ന് പഠനം
കത്രികയുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ മനസിലാക്കിക്കൊടുക്കുന്നതിനായി അമ്മ തെരഞ്ഞെടുത്ത മാർഗം അൽപം ക്രൂരത നിറഞ്ഞ കുസൃതി ആയിപ്പോവുകയായിരുന്നു. കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിൽ വരുന്ന സമയമായിരുന്നു അമ്മ അവരെ പറ്റിക്കാനായി തെരഞ്ഞെടുത്തത്. വായിൽ വ്യാജ നാക്ക് വച്ച് അതിൽ കത്രിക കുത്തി ഇറക്കി വയ്ക്കുകയായിരുന്നു. സ്കൂൾ വിട്ടു വന്ന മകനും മകളും കാണുന്നത് നാവിൽ കത്രികയുമായി നിലത്ത് വീണു കിടക്കുന്ന അമ്മയെയും..
റെനേയുടെ മകനാണ് ആദ്യം വീട്ടിലെത്തിയത്. നിലത്തു വീണ് കിടക്കുന്ന അമ്മയെ കണ്ട കുട്ടി സഹായത്തിനായി നിലവിളിച്ചു. പിന്നാലെയെത്തിയ മകളും അമ്മയെ കണ്ട് ഉച്ചത്തിൽ കരയാൻ ആരംഭിച്ചു. ഇതോടെയാണ് വ്യാജ നാവ് ഊരിക്കളഞ്ഞ് താൻ പറ്റിക്കുകയായിരുന്നുവെന്ന് റെനെ കുട്ടികളോട് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: New york, Viral video, World