നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എന്റെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ? മതിലിടിഞ്ഞ് ദേഹത്ത് വീണപ്പോഴും കുഞ്ഞിനെ പരിക്കേല്‍ക്കാതെ സംരക്ഷിച്ച് അമ്മ

  എന്റെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ? മതിലിടിഞ്ഞ് ദേഹത്ത് വീണപ്പോഴും കുഞ്ഞിനെ പരിക്കേല്‍ക്കാതെ സംരക്ഷിച്ച് അമ്മ

  ഇടിഞ്ഞ മതില്‍ അമ്മയുടെ ദേഹത്തേക്ക് വീഴുമ്പോഴും തന്റെ കുഞ്ഞിനെ സുരക്ഷിതനാക്കിയിരിക്കുകയാണ് അമ്മ

  • Share this:
   കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ജാഗ്രതയോടു കൂടി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

   ഒരമ്മയും കുഞ്ഞും മതിലിനടുത്ത് ഇരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പെട്ടെന്ന് നോക്കുമ്പോള്‍ മതില്‍ ഇടിഞ്ഞു വീഴുന്ന കാഴ്ച കാണുന്ന അമ്മ പെട്ടെന്ന് തന്നെ തന്റെ കുഞ്ഞിനെ പൊത്തിപ്പിടിച്ച് പരിക്കേല്‍ക്കാതെ നോക്കുന്നതും കാണാം. പിന്നീട് ഇടിഞ്ഞ മതില്‍ അമ്മയുടെ ദേഹത്തേക്ക് വീഴുമ്പോഴും തന്റെ കുഞ്ഞിനെ സുരക്ഷിതനാക്കിയിരിക്കുകയാണ് അമ്മ.

   പിന്നീട് അച്ഛനെത്തി കുട്ടിയെ എടുത്ത് പോകുമ്പോളാണ് അമ്മ ഇടിഞ്ഞ മതിലിനിടയില്‍ നിന്ന് പുറത്ത് കടക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയിലുള്ള അമ്മയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ മുന്നോട്ട് വന്നു.   ഐ.എഫ്.എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 'ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

   മകള്‍ കളിച്ചത് കൂറ്റന്‍ ചിലന്തിയ്‌ക്കൊപ്പം; പേടിച്ചരണ്ട പിതാവ് കുഞ്ഞിനെയും എടുത്ത് ഓടി; വീഡിയോ

   18 മാസം പ്രായമുള്ള തന്റെ മകള്‍ ഒരു കൂറ്റന്‍ ചിലന്തിയുമായി കളിക്കുന്നത് കണ്ട് പേടിച്ചരണ്ട അച്ഛന്‍ കുഞ്ഞിനേയും എടുത്ത് ഓടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

   യുഎസ്സിലെ അരിസോണയിലെ ട്യൂസണില്‍ നിന്നുള്ള ഡേവിഡ് ലേമാനാണ് ചിലന്തി ശ്രദ്ധയില്‍ പെട്ടപ്പോള്‍ മകളെ എടുത്തു കൊണ്ടോടിയത്. 36 -കാരനായ ഡേവിഡ് കുടുംബത്തോടൊപ്പം സ്വിമിങ് പൂളിനരികില്‍ വിശ്രമിക്കുമ്പോളാണ് ഉപേക്ഷിക്കപ്പെട്ട ഒരു ടിന്നില്‍ കണ്ടെത്തിയ കൂറ്റന്‍ ചിലന്തിയുമായി മകള്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഡേവിഡ് തന്റെ മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ 'ബഗ്! ബഗ്!' എന്നാണ് അവള്‍ ആവേശത്തോടെ മറുപടി നല്‍കുന്നത്. എന്നാല്‍ മകള്‍ കളിക്കുന്നത് കൂറ്റന്‍ ചിലന്തിയായ ടരാന്റുലയ്ക്ക് ഒപ്പമാണെന്ന് മനസ്സിലാക്കിയ ഡേവിഡ് കുഞ്ഞിനേയും എടുത്ത് ഓടുന്നതും വീഡിയോയില്‍ കാണാം.

   ദേഹം നിറയെ രോമങ്ങളുള്ള, അസാധാരണ വലിപ്പത്തിലുള്ള ഒരു എട്ടുകാലിയാണ് ടരാന്റുല. സാധാരണയായി ഉപദ്രവകാരിയല്ലെങ്കിലും, ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അക്രമകാരിയാണ് ടരാന്റുല.

   Published by:Karthika M
   First published:
   )}