• HOME
 • »
 • NEWS
 • »
 • buzz
 • »
 • Pink Breast Milk | മുലപ്പാലിന്റെ നിറം പിങ്കായത് കണ്ട് അമ്പരന്ന് അമ്മ; കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ

Pink Breast Milk | മുലപ്പാലിന്റെ നിറം പിങ്കായത് കണ്ട് അമ്പരന്ന് അമ്മ; കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ

കുഞ്ഞ് ഈ നിറത്തിലുള്ള പാല്‍ കുടിക്കുന്നത് സുരക്ഷിതമാണോ എന്നും അവർക്ക് അറിയേണ്ടതുണ്ടായിരുന്നു.

 • Share this:
  അമ്മയാകുന്നതോടെ സ്ത്രീകളിൽ (Women) ധാരാളം മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും അവരെ അലട്ടാറുണ്ട്. ഒരു അമ്മയ്ക്ക് ഓരോ ദിവസവും പോരാട്ടങ്ങളുടെ ദിനങ്ങൾ കൂടെയാണ്.  ഇത് സ്ത്രീകളെ ആകുലപ്പെടുത്താറുണ്ടെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ (Social Media Platforms) അവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പങ്കു വെയ്ക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.

  തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ചുകൊണ്ട് ആളുകൾ പൊതുവെ സംസാരിക്കാന്‍ മടിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദിക്കാനുള്ള ഇടവും സമൂഹ മാധ്യമങ്ങൾ നൽകുന്നുണ്ട്.

  കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീ അവരുടെ വ്യക്തിപരമായ ഒരു പ്രശ്‌നം സമൂഹ മാധ്യമത്തിലൂടെ പങ്ക് വെച്ചിരുന്നു. ജോ ജോണ്‍സണ്‍ വെര്‍ബി എന്നായിരുന്നു അവരുടെ പേര്. ഇതേ പേരില്‍ ഒരു ടിക് ടോക് അക്കൗണ്ടും അവര്‍ക്കുണ്ട്. അടുത്തിടെയാണ് അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ച് ആറ് മാസത്തിന് ശേഷമാണ് മുലപ്പാല്‍ (Breast Milk) പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത് എന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇത് നിരീക്ഷിച്ചതിനു ശേഷം, ഇതിനു പുറകിലുള്ള കാരണം ആളുകളോട് ചോദിക്കാമെന്ന് അവർ കരുതി. കുഞ്ഞ് ഈ നിറത്തിലുള്ള പാല്‍ കുടിക്കുന്നത് സുരക്ഷിതമാണോ എന്നും അവർക്ക് അറിയേണ്ടതുണ്ടായിരുന്നു.

  ഒരു വീഡിയോയിലൂടെ ജോ പങ്കുവെച്ച ചോദ്യങ്ങൾഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍ അവർ പിങ്ക് നിറത്തിലുള്ള പാല്‍ കാണിക്കുകയും ഇത് സ്‌ട്രോബറി മില്‍ക്ക് പോലെയാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. തന്റെ കുഞ്ഞ് തുടർന്നും ഈ പാല്‍ കുടിക്കുമോ എന്ന് അറിയാനും അവർആഗ്രഹിച്ചു.

  കൂടുതല്‍ ആളുകളും ജോയുടെ ചോദ്യങ്ങള്‍ക്ക് കമന്റിലൂടെയാണ് മറുപടി നല്‍കിയത്. llli.org എന്ന വെബ്‌സൈറ്റ് പറയുന്നത്, മുലപ്പാലിനൊപ്പം രക്തം കൂടി വരുമ്പോഴാണ് പാലിന് പിങ്ക് നിറം വരുന്നതെന്നാണ്. കുഞ്ഞിനെ സ്ഥിരമായി പാല്‍ കുടിപ്പിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാമെന്നും സൈറ്റ് കമന്റ് ചെയ്യുന്നു. മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പല തരത്തിലുള്ള നിര്‍ദേശങ്ങൾ ജോയ്ക്ക് നൽകുകയുണ്ടായി.

  തനിക്കും സമാനമായ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നാണ് മറ്റൊരു സ്ത്രീ പറഞ്ഞത്. ഈ പാല്‍ കുട്ടിയ്ക്ക് പൂര്‍ണമായും സുരക്ഷിതമാണെന്നും അവര്‍ പറഞ്ഞു. അത് കുഞ്ഞിന് ഒരു തരത്തിലും ദോഷം ചെയ്യില്ല. എന്നാൽ, ഇത് ഭയപ്പെടുത്തുന്ന ഒരു സ്വപ്‌നമാണെന്നാണ് കൂടുതല്‍ സ്ത്രീകളും പറഞ്ഞത്. മറ്റൊരു സ്ത്രീ പറഞ്ഞത്, തനിക്കും ഇത് പോലൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതിനെ കുറിച്ച് ആരോടും ചോദിക്കാന്‍ ധൈര്യമില്ലായിരുന്നു എന്നുമാണ്.
  Published by:Jayashankar AV
  First published: