HOME /NEWS /Buzz / Viral Video | മൊബൈൽ ഫോണിനായി പിടിവലി; കുരങ്ങന്റെയും പെൺകുഞ്ഞിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍

Viral Video | മൊബൈൽ ഫോണിനായി പിടിവലി; കുരങ്ങന്റെയും പെൺകുഞ്ഞിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറല്‍

 കുരങ്ങനും പെണ്‍ഞ്ഞുംമൊബൈല്‍ ഫോണിനായി പരസ്പരം കലഹിക്കുന്നതാണ് വീഡിയോ.

കുരങ്ങനും പെണ്‍ഞ്ഞുംമൊബൈല്‍ ഫോണിനായി പരസ്പരം കലഹിക്കുന്നതാണ് വീഡിയോ.

കുരങ്ങനും പെണ്‍ഞ്ഞുംമൊബൈല്‍ ഫോണിനായി പരസ്പരം കലഹിക്കുന്നതാണ് വീഡിയോ.

  • Share this:

    സോഷ്യല്‍ മീഡിയയിലെ (Social Media) മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇന്‍സ്റ്റഗ്രാം (Instagram) പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതൽ റീല്‍സുകളിലെയും താരങ്ങള്‍ മൃഗങ്ങളാണ്. അവരുടെ കളികളും രസകരമായ ചുവടുകളും കാഴ്ചക്കാരെ ത്രസിപ്പിക്കുന്നവയാണ്. അവര്‍ അറിയാതെ ചെയ്യുന്ന ചേഷ്ടകളാണ് നമ്മള്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്. അടുത്തിടെ, ഒരു കുരങ്ങന്‍ (Monkey) ഒരു പെണ്‍കുഞ്ഞിന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ (Mobile Phone) തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു (Viral Video). കുരങ്ങനും പെണ്‍ഞ്ഞുംമൊബൈല്‍ ഫോണിനായി പരസ്പരം കലഹിക്കുന്നതാണ് വീഡിയോ. ഈ കുരങ്ങന്‍ തനിക്കുണ്ടാക്കുന്ന ഉപദ്രവത്തെ കുറിച്ച് പെണ്‍കുഞ്ഞ് ബോധവതിയല്ലെന്നതാണ് വീഡിയോയെ രസകരമാക്കി മാറ്റുന്നത്.

    ഭാഗ്യവശാല്‍, കുരങ്ങന്‍ ആ പെണ്‍കുട്ടിയെ ഉപദ്രവിച്ചില്ല. മാത്രമല്ല, പെൺകുഞ്ഞ് ഫോണ്‍ നല്‍കാത്തതിനാൽആശങ്കാകുലനായി ഇരിക്കുകയാണ് കുരങ്ങന്‍. എന്നാല്‍ വീഡിയോയുടെ അവസാന ഭാഗത്ത് ഫോണ്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്നത് കുരങ്ങനാണ്.

    വീഡിയോയില്‍ തന്റെവീടിന് പുറത്തെ കട്ടിലില്‍ ഇരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ നമുക്ക് കാണാം. അവളുടെ കൈയില്‍ ഒരു മൊബൈല്‍ ഫോണും ഉണ്ട്. അവള്‍ അതില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഒരു കുരങ്ങന്‍ അവിടെയെത്തി അവളുടെ കൈയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു. ദേഷ്യം വന്ന കുട്ടി കുരങ്ങന്റെ കൈയില്‍ നിന്ന് വീണ്ടും ഫോണ്‍ തട്ടിയെടുക്കുന്നു. കുരങ്ങന്‍ വീണ്ടും അവളില്‍ നിന്ന് ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍, കുട്ടി ഒരു നിമിഷം ഫോണ്‍ കൈയില്‍ മുറുകെ പിടിക്കുന്നതും വീഡിയോയില്‍ കാണാം.

    വീഡിയോ തമാശ നിറഞ്ഞതാണെന്നാണ് പലരും പറയുന്നത്. വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനില്‍ ചിരിക്കുന്ന ഇമോജികളും ഒരുപാട് പേർ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് കളിക്കാനുള്ളതല്ലെന്ന സന്ദേശം സമൂഹത്തിന് നൽകാനാണ് കുരങ്ങന്‍ ശ്രമിക്കുന്നതെന്നാണ് ഒരാളുടെ രസകരമായ കമന്റ്. ഇന്‍സ്റ്റഗ്രാമില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. 1.47 ലക്ഷം ഉപയോക്താക്കള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.


    നേരത്തെ, മൊബൈല്‍ ഫോണിന് അടിമയായ ഒരു കുരങ്ങന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൊബൈലിനോടുള്ള ആസക്തി ലോകമെമ്പാടും ഒരു സാധാരണ പ്രതിഭാസമായി മാറിയിട്ടുണ്ട്. എന്നിരുന്നാലും ഈ ആസക്തി മൃഗങ്ങളില്‍ അപൂര്‍വ്വമാണ്. ഈ വീഡിയോയില്‍ കുരങ്ങന്‍ മൊബൈല്‍ സ്‌ക്രോള്‍ ചെയ്യുന്നതും കാണാം.

    കുരങ്ങന്മാര്‍ക്ക് മാത്രമല്ല, പൂച്ചകള്‍ക്കും പട്ടികള്‍ക്കും ഇന്ന് മൊബൈല്‍ ഫോണിനോട് പ്രത്യേക താല്‍പ്പര്യമാണ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നാം ഇത്തരത്തിലുള്ള വീഡിയോകള്‍ കാണാറുമുണ്ട്. മൃഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക വീഡിയോ സെക്ഷനും പ്ലാറ്റ്‌ഫോം നല്‍കുന്നുണ്ട്.

    First published:

    Tags: Monkey, Viral video