നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സിനിമ സ്റ്റൈലിൽ കുരങ്ങന്മാരുടെ ‘തെരുവ് യുദ്ധം’; നടുറോഡില്‍ കുടുങ്ങി യാത്രക്കാര്‍

  സിനിമ സ്റ്റൈലിൽ കുരങ്ങന്മാരുടെ ‘തെരുവ് യുദ്ധം’; നടുറോഡില്‍ കുടുങ്ങി യാത്രക്കാര്‍

  തായ്ലന്റിലെ ഒരു തെരുവ് വിചിത്രവും കൗതുകകരവുമായ ഒരു 'യുദ്ധത്തിന്' സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തെരുവിനെ നടുക്കി കൊണ്ട് നടന്ന ഭീകര പോരാട്ടം നടന്നത് ഭക്ഷണത്തിന് വേണ്ടിയാണ് എന്നതാണ് രസകരം.

  • Share this:
   തായ്‌ലന്റിലെ ഒരു തെരുവ് വിചിത്രവും കൗതുകകരവുമായ ഒരു 'യുദ്ധത്തിന്' സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തെരുവിനെ നടുക്കി കൊണ്ട് നടന്ന ഭീകര പോരാട്ടം നടന്നത് ഭക്ഷണത്തിന് വേണ്ടിയാണ് എന്നതാണ് രസകരം. അതിന് ഇത്ര അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു എന്നാണങ്കില്‍, അത് രണ്ട് സംഘം കുരങ്ങന്മാര്‍ തമ്മിലായിരുന്നു എന്നു കൂടി അറിഞ്ഞാലോ.

   തായ്‌ലന്റിലെ ലോപ്ബുരി തെരുവിലാണ് ഈ ഭീകരമായ ഈ കൗതുക കാഴ്ച അരങ്ങേറിയത്. നിമിഷ നേരം കൊണ്ടാണ് തെരുവ് നൂറുകണക്കിന് കുരങ്ങന്മാര്‍ കൈയടക്കിയത്. തെരുവിലെ ട്രാഫിക്ക് ജങ്ഷന് സമീപം ഇവറ്റകള്‍ രണ്ട് ചേരിയായ് തിരിഞ്ഞ ഇവര്‍ പ്രതിയോഗി സംഘത്തിന് നേരേ ആക്രമം അഴിച്ച് വിടുകയായിരുന്നു.

   പെട്ടന്നുള്ള കുരങ്ങന്മാരുടെ രംഗപ്രവേശനം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ് വരുത്തി വെച്ചത്. ട്രാഫിക്ക് ബ്ലോക്ക് മാറുന്നത് നോക്കി നില്‍ക്കവേ ആണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. വിസ്രത്ത് സുവാങ്ഫാക് എന്നയാളാണ് ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചത്. ഈ ദൃശ്യങ്ങള്‍ ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിപ്പോള്‍ വൈറലാവുകയും പതിനായിരത്തിലധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

   Also Read- മൈക്കൽ ഫെൽപ്സിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഹംഗേറിയൻ താരം ക്രിസ്റ്റോഫ് മിലാക്ക്

   പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്നത് ഇപ്രകാരമാണ്: ഭക്ഷണ ക്ഷാമമാണ് ഇത്തരത്തില്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് കുരങ്ങന്മാരെ നയിച്ചത്. തായ്‌ലന്റിലെ വിനോദസഞ്ചാരികള്‍ ഏറെയത്തുന്ന പ്രശസ്തമായ ഒരു ബുദ്ധവിഹാരത്തിന് അടുത്താണ് ഈ സംഭവം ഉണ്ടായത്. എന്നാല്‍ കോവിഡ് 19 മഹാമാരിയുടെ വരവോട് കൂടി ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഏതാണ്ട് നിലച്ച നിലയിലാണ്.

   മുന്‍പ് ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളായിരുന്നു ഈ കുരങ്ങന്മാരുടെ പ്രധാന ഭക്ഷണ സ്രോതസ്സുകള്‍. എന്നാല്‍, ഇപ്പോള്‍ മഹാമാരിയുടെ സാഹചര്യത്തില്‍ പരിസരവാസികള്‍ പോലും പുറത്തേക്ക് അങ്ങനെ ഇറങ്ങാത്ത അവസ്ഥയാണ് ഉള്ളത്. അതിനാല്‍ തന്നെ കുരങ്ങന്മാര്‍ ഇപ്പോള്‍ കടുത്ത ഭക്ഷണക്ഷാമമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇവരുടെ അടിപിടികള്‍ വീഡിയോ എടുത്ത വ്യക്തി പറയുന്നത്, ഈ സ്ഥലങ്ങളില്‍ കുരങ്ങന്മാര്‍ തമ്മിലുള്ള സ്വാഭാവിക കലഹങ്ങള്‍ പതിവാണങ്കില്‍ പോലും ഇത്ര രൂക്ഷമായ ഒന്ന് ആദ്യമായാണ് കാണുന്നത് എന്നാണ്. സിനിമയില്‍ ഒക്കെ കാണുന്ന ഗുണ്ടാ യുദ്ധങ്ങള്‍ക്ക് സമാനമായിരുന്നു എന്ന് അയാള്‍ പറയുന്നു.

   Also Read- കെട്ടിയിട്ട് കഴുത്ത് മുറിച്ചു; അഫ്‌ഗാനിലെ ജനപ്രിയ താരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ

   കുരങ്ങന്മാരുടെ കരച്ചില്‍ കേട്ടപ്പോള്‍, അടുത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വൃത്തിയാക്കാന്‍ കയറുകയായിരുന്നു എന്ന് അയാള്‍ ഓര്‍മ്മിക്കുന്നു, തായ് റാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

   അങ്ങോട്ടുമിങ്ങോട്ടും തല്ലുകൂടി കൊണ്ടിരുന്ന കുരങ്ങന്മാര്‍ യാത്രക്കാര്‍ക്ക് ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയത്. റോഡിന് നടുക്ക് അരങ്ങേറിയ ഈ കലഹത്തിനിടെ പെട്ടുപോയ യാത്രക്കാരില്‍ ചിലര്‍ വണ്ടിയുടെ ഹോണടിച്ച് ശബ്ദമുണ്ടാക്കി ഇവയെ പിരിച്ചു വിടാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് സാഹചര്യം വഷളാക്കുകയാണ് ഉണ്ടായത്. ഇവര്‍ തമ്മിലുള്ള പോര് രൂക്ഷമായി. ഒട്ടേറെ കുരങ്ങന്മാര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഇവര്‍ തമ്മില്‍ ഉള്ള പോരിന് ശേഷം റോഡ് ഏതാണ്ട് രക്തത്തില്‍ കുളിച്ചാണ് കിടന്നത്.
   Published by:Jayashankar AV
   First published:
   )}