ഇന്റർഫേസ് /വാർത്ത /Buzz / തൂവാലയിൽ പൊതിഞ്ഞ ഒരു ലക്ഷം രൂപ കുരങ്ങൻ തട്ടിയെടുത്തു; 'മോഷണം' നടന്നത് ഓട്ടോറിക്ഷയിൽ നിന്നും

തൂവാലയിൽ പൊതിഞ്ഞ ഒരു ലക്ഷം രൂപ കുരങ്ങൻ തട്ടിയെടുത്തു; 'മോഷണം' നടന്നത് ഓട്ടോറിക്ഷയിൽ നിന്നും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഉടമയ്ക്ക് 56,000 രൂപ തിരിച്ചെടുക്കാൻ സാധിച്ചുവെങ്കിലും ബാക്കി പണം എവിടെയും കണ്ടെത്താനായില്ല

  • Share this:

മധ്യപ്രദേശിലെ ജബൽപൂർ പ്രദേശത്തെ കാട്ടു കുരങ്ങ്  ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഒരാളിൽ നിന്ന് തൂവാലയിൽ പൊതിഞ്ഞ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ശേഷം റോഡിൽ പണം വാരിക്കുടഞ്ഞു. രണ്ടു ദിവസം മുമ്പ് ജബൽപൂരിലെ കടവ് ഘട്ട് പ്രദേശത്ത് നിന്ന് ആൾ മറ്റ് രണ്ട് പേർക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചപ്പോഴാണ് സംഭവം എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഓട്ടോറിക്ഷയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൂവരും അൽപസമയത്തിനുശേഷം, ട്രാഫിക് കുരുക്കിന്റെ കാരണം കണ്ടെത്താൻ പുറത്തിറങ്ങി. ഒരു കുരങ്ങൻ ഇതിൽ ഒരാളുടെ കൈകളിലുണ്ടായിരുന്ന തൂവാല തട്ടിയെടുത്ത് ഒരു മരത്തിൽ കയറി. ശേഷം കുരങ്ങൻ ടവൽ ഇളക്കാൻ തുടങ്ങി, അതിൽ നിന്നും കറൻസി നോട്ടുകൾ പെയ്തിറങ്ങി. ഉടമയ്ക്ക് 56,000 രൂപ തിരിച്ചെടുക്കാൻ സാധിച്ചുവെങ്കിലും ബാക്കി പണം എവിടെയും കണ്ടെത്താനായില്ലെന്ന് മജോളി പോലീസ് സ്റ്റേഷൻ ഇൻചാർജ് സച്ചിൻ സിംഗ് പറഞ്ഞു.

പ്രദേശത്ത് സിസിടിവി ക്യാമറകളില്ല. അതിനാൽ ബാക്കി പണം ആരാണ് എടുത്തതെന്ന് തിരിച്ചറിയാൻ പോലീസിന് വളരെ ബുദ്ധിമുട്ടായിരുന്നു. പ്രാരംഭ തെളിവുകൾ കണ്ടെത്താത്തതിനാലും 'കുറ്റവാളി' വെറും കുരങ്ങൻ ആണെന്ന് തോന്നിയതിനാലും ആർക്കെതിരെയും മോഷണ കേസും രജിസ്റ്റർ ചെയ്തിട്ടില്ല!

ആ പ്രദേശത്തിന് സമീപം പലപ്പോഴും ജനങ്ങൾ കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും അതിനാൽ അവർ ചിലപ്പോൾ അത് തേടി വാഹനങ്ങളിൽ പ്രവേശിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

ഒരു ബാഗിൽ രണ്ടു ലക്ഷം രൂപയുമായി സ്റ്റാമ്പ് പേപ്പറുകൾ വാങ്ങാൻ പോയ അഭിഭാഷകന് ബാഗ് തട്ടിയെടുത്ത ഒരു കുരങ്ങിനോട് കേണപേക്ഷിക്കേണ്ടി വന്ന സമാനമായ ഒരു വിചിത്ര സംഭവം ബറേലിയിൽ അടുത്തിടെ നടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുരങ്ങൻ ഒരു ലക്ഷം രൂപ എടുത്ത ശേഷം ബാക്കി തിരികെ കൊടുത്തു. പിന്നെ ബാക്കിയുള്ള നോട്ടുകൾ വർഷിക്കാൻ തുടങ്ങി. അഭിഭാഷകന് ഒടുവിൽ വഴിയാത്രക്കാരുടെ സഹായത്തോടെ 5000 രൂപ കുറവിൽ ബാക്കി പണവും തിരിച്ചുപിടിക്കാൻ കഴിഞ്ഞു.

കർണാടക ഗ്രാമത്തിലെ ഒരു കുരങ്ങൻ ഓട്ടോ ഡ്രൈവർ ജഗദീഷ് ബിബി എന്നയാളുടെ ജീവിതത്തിൽ വില്ലനായതും വാർത്തയായിരുന്നു. കുരങ്ങനെ പിടികൂടി കാട്ടിൽ വിട്ടയക്കാൻ അദ്ദേഹം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സഹായിച്ചു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെകുരങ്ങൻ പെട്ടെന്ന് ആളെ ആക്രമിച്ചു. മൂന്ന് മണിക്കൂർ രക്ഷാപ്രവർത്തനത്തിനിടെ വ്യക്തിയെ പിന്തുടരാനും ആക്രമിക്കാനും ശ്രമിക്കുകയും ചെയ്തു.

Summary: In a rather peculiar incident, a wild monkey in Madhya Pradesh’s Jabalpur area took away Rs 1 lakh wrapped in a towel from a man riding in an autorickshaw and rained money from it on the road

First published:

Tags: Monkey, Monkey attack