• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഓട്ടോറിക്ഷ യാത്രക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ 'മോഷണം' നടത്തി കുരങ്ങന്‍; തിരികെ കിട്ടിയത് 56000 രൂപ

ഓട്ടോറിക്ഷ യാത്രക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ 'മോഷണം' നടത്തി കുരങ്ങന്‍; തിരികെ കിട്ടിയത് 56000 രൂപ

ഒരു കുരങ്ങന്‍ യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന തുണിക്കെട്ട് തട്ടിയെടുത്ത് റോഡിനരികിലുള്ള ഒരു മരത്തില്‍ കയറി. തുടര്‍ന്ന് കുരങ്ങന്‍ ആ തുണിക്കെട്ട് കറക്കാന്‍ തുടങ്ങിയത്തോടെ അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന കറന്‍സി നോട്ടുകള്‍ താഴേക്ക് വീണു.

monkey-steals-money-

monkey-steals-money-

 • Share this:
  മധ്യപ്രദേശിലെ ജബല്‍പൂരില്‍ വളരെ വിചിത്രമായ ഒരു 'മോഷണം' നടന്നു. ഒരു കാട്ടുകുരങ്ങന്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച ഒരാളില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും നടു റോഡില്‍ പണം പറത്തി വിടുകയും ചെയ്തു. രണ്ടുദിവസം മുമ്പ് ജബല്‍പൂരിലെ കഠവ് ഘട്ട് പ്രദേശത്തൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. ഓട്ടോറിക്ഷയ്ക്കുള്ളില്‍ മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു.

  റോഡിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന്, ട്രാഫിക് കുരുക്കിന്റെ കാരണം കണ്ടെത്തുന്നതിനായി അവര്‍ പുറത്തിറങ്ങിരുന്നു. ഈ സമയത്ത് ഒരു കുരങ്ങന്‍ യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന തുണിക്കെട്ട് തട്ടിയെടുത്ത് റോഡിനരികിലുള്ള ഒരു മരത്തില്‍ കയറി. തുടര്‍ന്ന് കുരങ്ങന്‍ ആ തുണിക്കെട്ട് കറക്കാന്‍ തുടങ്ങിയത്തോടെ അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന കറന്‍സി നോട്ടുകള്‍ താഴേക്ക് വീണു. പണത്തിന്റെ ഉടമയ്ക്ക് 56,000 രൂപ തിരിച്ചെടുക്കാന്‍ സാധിച്ചുവെങ്കിലും ബാക്കി പണം കണ്ടെത്താനായില്ലെന്ന് മജ്‌ഹോളി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഓഫീസര്‍ സച്ചിന്‍ സിംഗ് പറഞ്ഞു.

  പ്രദേശത്ത് സിസിടിവി ക്യാമറകളില്ല, അതിനാല്‍ ബാക്കി പണം ആരാണ് എടുത്തതെന്ന് തിരിച്ചറിയാന്‍ പോലീസിന് വളരെ ബുദ്ധിമുട്ടായിരുന്നു. പ്രാരംഭ തെളിവുകള്‍ കണ്ടെത്താത്തതിനാലും 'കുറ്റവാളി' ഒരു കുരങ്ങന്‍ ആയതിനാലും ആര്‍ക്കെതിരെയും മോഷണ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആ പ്രദേശത്തിന് സമീപം പലപ്പോഴും ആളുകള്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ടെന്നും അതിനാല്‍ അവര്‍ ചിലപ്പോള്‍ അത് തേടി വാഹനങ്ങളില്‍ പ്രവേശിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

  Also Read- ജ്യൂസ് എന്നു കരുതി മദ്യം കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു; മദ്യം വാങ്ങിയ മുത്തച്ഛനും കുഴഞ്ഞുവീണുമരിച്ചു

  സമാനമായ സംഭവങ്ങള്‍ ഈ പ്രദേശത്തും രാജ്യത്തിന്റെ വിവിധയിടങ്ങളിലും സംഭവിക്കുന്നുണ്ട്. അടുത്തിടെ ഉത്തര്‍പ്രദേശില്‍, ഒരു ബാഗില്‍ 2 ലക്ഷം രൂപയുമായി സ്റ്റാമ്പ് പേപ്പറുകള്‍ വാങ്ങാന്‍ പോയ ഒരു അഭിഭാഷകന്റെ കൈയില്‍ നിന്ന് പണമടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിയെടുത്തത് സംബന്ധിച്ചുള്ള വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിഭാഷനും നാട്ടുകാരും ചേര്‍ന്ന് കുരങ്ങനെ പലതരത്തില്‍ പ്രലോഭിപ്പിച്ചപ്പോള്‍ ആദ്യം ഒരു ലക്ഷം രൂപയോളം കൈവശപ്പെടുത്തി ബാക്കി തിരികെ കൊടുത്തു. പിന്നീട് അവന്‍ ബാക്കിയുള്ള നോട്ടുകള്‍ മരത്തിന്റെ മുകളില്‍ നിന്ന് വര്‍ഷിക്കാന്‍ തുടങ്ങി. ഒടുവില്‍ വഴിയാത്രക്കാരുടെ സഹായത്തോടെ നഷ്ടപ്പെട്ട പണം ഏറെക്കുറേ തിരിച്ചുപിടിക്കാന്‍ അഭിഭാഷകന് കഴിഞ്ഞു.

  പ്രതികാരത്തിന്റെയും അതിവിചിത്രവുമായ എന്നാല്‍ ഭയപ്പെടുത്തുന്നതുമായ കഥയായിരുന്നു ഒരു കര്‍ണാടക ഗ്രാമത്തിലെ കുരങ്ങന്‍ കാരണം പ്രദേശവാസിക്കുണ്ടായത്. ഒരു ഓട്ടോ ഡ്രൈവറായ ജഗദീഷ് ബി.ബിയുടെ ജീവിതത്തില്‍ വില്ലനായി മാറിയ കുരങ്ങനായിരുന്നു ഈ വാര്‍ത്തിയിലുണ്ടായിരുന്നത്. പ്രദേശത്തെ സ്‌കൂള്‍ കുട്ടികളെ ആക്രമിക്കുമെന്ന് ഭയന്ന് ആ കുരങ്ങനെ പിടികൂടാന്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നു അയാള്‍. എന്നാല്‍ അതിനിടെ കുരങ്ങൻ ജഗദീഷിനെ ആക്രമിച്ചു.

  മറ്റ് ആളുകളെ ഒന്നും ഗൗനിക്കാതെ ഇയാള്‍ക്ക് പിന്നാലെ ഉപദ്രവവുമായി കൂടിയ കുരങ്ങനെ 3 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ പ്രദേശവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. 22 കിലോമീറ്റര്‍ അകലെയുള്ള ഒരു കാട്ടില്‍ കൊണ്ടുപോയി വിട്ടു. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുരങ്ങന്‍ ഗ്രാമത്തില്‍ തിരിച്ചെത്തി എന്നതാണ്. രണ്ടാം തവണ വനം വകുപ്പ് സംഘം കുരങ്ങിനെ പിടികൂടി കൂടുതല്‍ ദൂരെയുള്ള വനപ്രദേശത്ത് വിട്ടയ്ക്കുകയായിരുന്നു.
  Published by:Anuraj GR
  First published: