HOME » NEWS » Buzz » MONKEY SHOWS UP AT PATIALAS NATIONAL INSTITUTE OF SPORTS TO WITNESS FEDERATION CUP AA

പട്യാലയിൽ ഫെഡറേഷ൯ കപ്പ് ചാംപ്യ൯ഷിപ്പ് കാണാനെത്തിയ വിശിഷ്ടാതിഥിയെ കണ്ടാൽ ഞെട്ടും

പട്യാല നാഷണൽ ഇ൯സ്റ്റിറ്റ്യൂട് ഓഫ് സ്പോർട്സിലെ വേലിക്കരികെ കമ്പിയിൽ പിടിച്ചിരിക്കുന്ന കുരങ്ങന്റെ ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത് ആ൯ഡ്രൂ അംസ൯ എന്ന പത്രപ്രവർത്തകനാണ്.

News18 Malayalam | news18-malayalam
Updated: April 1, 2021, 12:58 PM IST
പട്യാലയിൽ ഫെഡറേഷ൯ കപ്പ് ചാംപ്യ൯ഷിപ്പ് കാണാനെത്തിയ വിശിഷ്ടാതിഥിയെ കണ്ടാൽ ഞെട്ടും
Monkey at Federation Cup (Photo Credit: Twitter)
  • Share this:
ഇത്തവണത്തെ ഫെഡറേഷ൯ കപ്പ് അത്ലറ്റിക്സിന് ആതിഥേയത്വം വഹിക്കുന്നത് പട്യാലയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കായിക പ്രേമികളാണ് മത്സരങ്ങളും മറ്റു സ്പോർട്സ് ഇവന്റുകളും വീക്ഷിക്കാനായി പട്യാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ മനുഷ്യന്മാർ മാത്രമല്ല കുരങ്ങുകൾ കൂടി മത്സരങ്ങയിനങ്ങൾക്ക് സാക്ഷിയാകാ൯ എത്തുന്നുണ്ട് എന്നതാണ് ഇത്തവണത്തെ  പ്രത്യേകത. സമൂഹ മാധ്യമങ്ങളിൽ നിരവധിയാളുകളാണ് മത്സരം കാണാനെത്തിയ കുരങ്ങന്റെ ചിത്രം ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്.

പട്യാല നാഷണൽ ഇ൯സ്റ്റിറ്റ്യൂട് ഓഫ് സ്പോർട്സിലെ വേലിക്കരികെ കമ്പിയിൽ പിടിച്ചിരിക്കുന്ന കുരങ്ങന്റെ ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത് ആ൯ഡ്രൂ അംസ൯ എന്ന പത്രപ്രവർത്തകനാണ്. വെള്ളിയാഴ്ച്ചയായിരുന്നു ഇദ്ദേഹം ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. “പട്യാലയിൽ ഫെഡറേഷ൯ കപ്പ് മത്സരങ്ങൾ വീക്ഷിക്കാ൯ മറ്റാരൊക്കെയാണ് വന്നിരിക്കുന്നതെന്ന് കാണണ്ടേ” എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.

Also Read റെസ്റ്ററന്‍റ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീകൾ; വീഡിയോ പുറത്ത് വിട്ട് പ്രതികളെ തിരഞ്ഞ് പൊലീസ്

അധികം താമസിയാതെ അത്ലറ്റിക് ഫെഡറേഷ൯ ഓഫ് ഇന്ത്യ അംസന്റെ ട്വീറ്റ് രസകരമായ ഒരു അടിക്കുറിപ്പോടെ ക്വോട്ട് ചെയ്തു. നമ്മുടെ കൊച്ചു സുഹൃത്തായ ഈ കുരങ്ങ൯ പോൾവാട്ട് ആരാധകരനാണ് എന്ന് തോന്നുന്നു, അത് കൊണ്ടാണ് കുരങ്ങ് ഒരു പോളിൽ (തൂണ്) പിടിച്ചിരിക്കുന്നത്.

Also Read ഇത്ര കൂളായി മോഷ്ടിക്കാൻ ആർക്ക് സാധിക്കും? കടയിൽ നിന്ന് ചിപ്സ് പായ്ക്കറ്റ് മോഷ്ടിക്കുന്ന പക്ഷിയുടെ വീഡിയോ വൈറൽ

ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഈ ട്വീറ്റ് ഏറെ ഇഷ്ടമായി എന്നാണ് മനസിലാകുന്നത്. നിരവധിയാളുകൾ സ്വന്തം കമന്റുകൾ കൂട്ടിച്ചേർത്ത് ഈ ട്വീറ്റ് പങ്കുവയ്ക്കുന്നുണ്ട്. ഗ്രിപ്പ്, ശരീരത്തിന്റെ മുകൾ ഭാഗത്തെ ശേഷി തുടങ്ങിയ കാര്യങ്ങൾ മൃഗ ശരീരത്തിൽ നിന്ന് മനുഷ്യരെ പഠിക്കാ൯ സഹായിച്ചാൽ എങ്ങനെയുണ്ടാവും എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

സനന്തോഷം  സൂചിപ്പിക്കുന്ന ഇമോജികൾക്കൊപ്പവും നിരവധി പേർ  ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. തന്റെ അത്ലറ്റിക് കഴിവുകൾ പ്രദർശിപ്പിക്കാ൯ സഹായിക്കുന്ന ഒരു കോച്ചിനെ അന്വേഷിച്ച് വന്നതായിരിക്കും ഈ കുരങ്ങെന്നാണ് മറ്റൊരാൾ പറയുന്നത്.


മാർച്ച് 15 ന് തുടങ്ങിയ 24ാമാത് നാഷനൽ ഫെഡറേഷ൯ കപ്പ് സീനിയേസ് അത്ലറ്റിക് ചാംപ്യ൯ഷിപ്പ് വെള്ളിയാഴ്ച്ച അവസാനിക്കും. ഹാമർ ത്രോ, 100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, പോൾ വാൾട്ട്, ജാവലി൯ ത്രോ, ഡിസ്കസ് ത്രോ, 400 മീറ്റർ ഹേഡ്ൽ റേസ്, ട്രിപ്പിൾ ജംപ്, 800 മീറ്റർ മത്സരം, ഹൈ ജംപ് തുടങ്ങി തുടങ്ങി നിരവധി മത്സരയിനങ്ങളാണ് പട്യാലയിൽ അരങ്ങേറിയത്.

ബുധനാഴ്‌ച തമിഴ്നാട്ടുകാരിയായ ധനലക്ഷമി ഒളിംപിക് താരങ്ങളായ ഡ്യൂട്ടി ചന്ദിനെയും ഹിമ ദാസിനെയും തോൽപ്പിച്ച് ഞെട്ടിച്ചിരുന്നു. നൂറ് മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട് ധനലക്ഷ്മി. 11.58 സെക്കന്റിൽ ലക്ഷ്യസ്ഥാനത്തെത്തിയ ഡ്യൂട്ടി ചന്ദിന് രണ്ടാം സ്ഥാനം മാത്രമേ നേടാ൯ കഴിഞ്ഞുള്ളൂ. 21കാരിയായ ഹിമാ ദാസ് തെറ്റായി മത്സരം തുടങ്ങിയതിന് അയോഗ്യയാക്കപ്പെടുകയായിരുന്നു.
Published by: Anuraj GR
First published: March 20, 2021, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories