കല്യാണം കഴിഞ്ഞുള്ള ഫോട്ടോ ഷൂട്ടിനിടെ അപ്രതീക്ഷിതമായി ഒരു അതിഥി കൂടി ഫ്രെയിമിലെത്തി. അതും ഒരു കുരങ്ങൻ. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. വധു മതിലിനോട് ചേർന്നും വരൻ അഭിമുഖമായും നിൽക്കുന്ന രംഗം ചിത്രകരിക്കുന്നതിനിടെയാണ് കുരങ്ങന്റെ രംഗപ്രവേശം.
മതിലിന് മുകളിലൂടെയെത്തിയ കുരങ്ങൻ ഫ്രെയിമിൽ കയറിയെന്നു മാത്രമല്ല വധുവിന്റെ തലയിൽ ചൂടിയിരുന്ന മുല്ലപ്പൂ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. കാമറാമാനായ ആരോമലാണ് ഈ രസകരമായ ഈ ദൃശ്യം ചിത്രീകരിച്ചത്.
ഒരു കക്ഷണം മുല്ലപ്പൂ മാല കൈയ്ക്കലാക്കിയിട്ടും സംതൃപ്തനാകാതെ കുരങ്ങൻ വീണ്ടും എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ വരൻ തന്നെ വധുവിന്റെ മുടിയിൽ നിന്നും മുല്ലപ്പൂ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് നൽകി. ഇതോടെ കുരങ്ങൻ സ്ഥലം വിടകയും ചെയ്തു. വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.