HOME » NEWS » Buzz » MONKEY STEPS INTO A LIQUOR SHOP IN MADHYAPRADESH AND DRINKS A BOTTLE OF WHISKEY NAV

മദ്യവില്പനശാലയില്‍ അതിക്രമിച്ച് കയറി മദ്യം അകത്താക്കുന്ന കുരങ്ങന്‍; വീഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ

പതിവില്ലാതെ മദ്യശാലയിലേക്ക് കടന്നു വന്ന ഉപഭോക്താവിനെ കടയുടമ തന്നെയാണ്‌ സ്വാഗതം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ഈ 'വാനരശ്രേഷ്ഠന്‌' തന്റെ പ്രിയപ്പെട്ട മദ്യം തിരഞ്ഞെടുക്കാനും അനുവാദം നൽകുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: July 18, 2021, 8:00 AM IST
മദ്യവില്പനശാലയില്‍ അതിക്രമിച്ച് കയറി മദ്യം അകത്താക്കുന്ന കുരങ്ങന്‍; വീഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ
പതിവില്ലാതെ മദ്യശാലയിലേക്ക് കടന്നു വന്ന ഉപഭോക്താവിനെ കടയുടമ തന്നെയാണ്‌ സ്വാഗതം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ഈ 'വാനരശ്രേഷ്ഠന്‌' തന്റെ പ്രിയപ്പെട്ട മദ്യം തിരഞ്ഞെടുക്കാനും അനുവാദം നൽകുന്നുണ്ട്.
  • Share this:
മധ്യപ്രദേശിലെ മാണ്ട്ലയിൽ മദ്യശാലയ്ക്കുള്ളിൽ അതിക്രമിച്ചു കയറി തന്റെ പ്രിയപ്പെട്ട വിസ്കി ആസ്വദിച്ച് കുടിക്കുന്ന കുരങ്ങന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പതിവില്ലാതെ മദ്യശാലയിലേക്ക് കടന്നു വന്ന ഉപഭോക്താവിനെ കടയുടമ തന്നെയാണ്‌ സ്വാഗതം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ഈ 'വാനരശ്രേഷ്ഠന്‌' തന്റെ പ്രിയപ്പെട്ട മദ്യം തിരഞ്ഞെടുക്കാനും അനുവാദം നൽകുന്നുണ്ട്.

വൈൻ ഷോപ്പിലെത്തിയ ഉപഭോക്താക്കളിൽ ഒരാളാണ്‌ (@smaheshwari523 എന്ന അക്കൗണ്ടിലൂടെ) ഈ വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്. തന്റെ പ്രിയപ്പെട്ട വിസ്കി നിറഞ്ഞ മദ്യക്കുപ്പി തിരഞ്ഞെടുക്കുന്നതിലൂടെയാണ് 1.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് കുരങ്ങന്‍ കുപ്പിയുടെ അടപ്പ് വായകൊണ്ട് കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നു. അതിശയകരമെന്നു പറയട്ടെ, ആരുംതന്നെ കുരങ്ങനെ ആട്ടിയകറ്റാൻ ശ്രമിച്ചതേയില്ല.

വാസ്തവത്തിൽ, വിസ്കി കുടിക്കുന്നതിനു മുമ്പ്, കുപ്പി തുറന്നപ്പോൾത്തന്നെ ആ രസകരമായ കാഴ്ച കണ്ടുനിന്ന ആൾക്കാർ അവനെ പ്രോത്സാഹിപ്പിച്ച് ആഹ്ളാദാരവം മുഴക്കുന്നത് വീഡിയോയിൽ കേൾക്കാം. കടയുടമ, കുരങ്ങന് ഒരു ബിസ്‌ക്കറ്റ് വച്ചുനീട്ടുന്നുണ്ടെങ്കിലും അവനത് ശ്രദ്ധിക്കുന്നതേയില്ല, അവന്‍ മദ്യത്തോടാണ്‌ കൂടുതൽ താൽപ്പര്യം കാട്ടുന്നത്.

Also read- IND-SL|ഇന്ത്യ - ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്; റെക്കോർഡ് നേട്ടങ്ങളിൽ കണ്ണുവെച്ച് ഇന്ത്യൻ താരങ്ങൾ

ക്ലിപ്പ് ഓൺ‌ലൈനിൽ വളരെയധികം ജനശ്രദ്ധ നേടുകയും ധാരാളം ആളുകളെ രസിപ്പിക്കുകയും ചെയ്തു. ജൂലൈ 14ന് ഓൺലൈനിൽ പങ്കിട്ടതിനുശേഷം, മൈക്രോബ്ലോഗിംഗ് സൈറ്റിലെ ഈ വീഡിയോ ആയിരങ്ങളാണ്‌ കണ്ടത്, ഒപ്പം രസകരമായ നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു.

Also read- കോവിഡ് കുത്തിവയ്പിനുശേഷം നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ച് ന്യൂയോർക്കിലെ മൂന്ന് ആത്മ സുഹൃത്തുക്കള്‍ 

ഈ മദ്യപാനിയായ കുരങ്ങിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

കുരങ്ങുകൾക്ക് മനുഷ്യ സാന്നിദ്ധ്യത്തിലും ഭയാശങ്കകളില്ലതെ ഇരിക്കാനാവുമെന്ന് ഇതിന് മുമ്പും പുറത്തുവരുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഡൽഹി മെട്രോയിലെ കോച്ചുകളിൽ കുരങ്ങന്‍ സഞ്ചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. യമുന ബാങ്ക് സ്റ്റേഷനിൽ നിന്ന് ഐപി സ്റ്റേഷനിലേയ്ക്ക് നീങ്ങുന്ന ഡൽഹി മെട്രോയിലെ ബ്ലൂ ലൈന്‍ ട്രെയിനിലാണ്‌ ഈ പതിവില്ലാത്ത യാത്രക്കാരനെ കണ്ടത്. ഒരു ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ട ഈ വീഡിയോയിൽ, ഈ അപ്രതീക്ഷിത സന്ദർശകന്‍ ട്രെയിനില്‍ ചുറ്റി സഞ്ചരിക്കുന്നതും ഒടുവിൽ ഒരു യാത്രക്കാരന്റെ അടുത്തുള്ള ഒരു സീറ്റിൽ മര്യാദരാമനായി ഇരിക്കുന്നതും കാണാം. പിന്നീട് ട്രെയിൻ വേഗത കൈവരിക്കുമ്പോൾ കുരങ്ങന്‍ വിസ്മയഭരിതനാകുന്നു. തുടര്‍ന്ന് യമുന നദിക്കടുത്തുള്ള പ്രദേശങ്ങളിലെ പച്ചപ്പുനിറഞ്ഞപ്രദേശത്തുകൂടി കടന്നുപോകുമ്പോൾ കൗതുകത്തോടെ പുറത്തേക്ക് നോക്കുന്നതും കാണാം. പുറത്തു കടക്കുന്നതിനു മുമ്പ് അവൻ കോച്ചുകളിലൂടെ ചുറ്റിക്കറങ്ങി ചില കുസൃതിത്തരങ്ങൾ കാട്ടിക്കൂട്ടുന്നുമുണ്ട്. എന്നാൽ ഒരു യാത്രക്കാരനെയും കുരങ്ങന്‍ ഉപദ്രവിച്ചില്ല.

Also read- വാട്ടര്‍ ബോയിയായി ധോണി! 'ഇനിയെന്നെ വിളിച്ചേക്കരുത്, ആവശ്യമുള്ളതൊക്കെ എടുത്തോ'- ധോണിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് റെയ്‌ന
Published by: Naveen
First published: July 18, 2021, 8:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories