• HOME
  • »
  • NEWS
  • »
  • buzz
  • »
  • MONKEY TAKES A COMFORTABLE SEAT IN THE CHAIR OF SCHOOL PRINCIPAL AND VIDEO GOES VIRAL MM

Viral Video: സ്‌കൂളിൽ അതിക്രമിച്ച് കടന്ന് കുരങ്ങൻ, പ്രിൻസിപ്പലിന്റെ കസേരയിലും ഇരുന്നു

കുരങ്ങന്മാരിൽ കുറേപ്പേർ സ്‌കൂൾ മൈതാനത്തും ക്ലാസ്മുറികളിലുമൊക്കെ വിഹരിച്ചു നടന്നപ്പോൾ അവരിലൊരാളുടെ കണ്ണെത്തിയത് പ്രിൻസിപ്പലിന്റെ കസേരയിലേക്കാണ്

കുരങ്ങന്മാരിൽ കുറേപ്പേർ സ്‌കൂൾ മൈതാനത്തും ക്ലാസ്മുറികളിലുമൊക്കെ വിഹരിച്ചു നടന്നപ്പോൾ അവരിലൊരാളുടെ കണ്ണെത്തിയത് പ്രിൻസിപ്പലിന്റെ കസേരയിലേക്കാണ്

കുരങ്ങന്മാരിൽ കുറേപ്പേർ സ്‌കൂൾ മൈതാനത്തും ക്ലാസ്മുറികളിലുമൊക്കെ വിഹരിച്ചു നടന്നപ്പോൾ അവരിലൊരാളുടെ കണ്ണെത്തിയത് പ്രിൻസിപ്പലിന്റെ കസേരയിലേക്കാണ്

  • Share this:
    കുരങ്ങന്മാർ കഥാപാത്രങ്ങളായുള്ള നിരവധി വീഡിയോകൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. കുരങ്ങന്മാരും മനുഷ്യരും തമ്മിൽ പരിണാമപരമായി നിലവിലുള്ള സമാനതകൾ അറിയാത്തവരായി ആരുമുണ്ടാകില്ല. നമുക്ക് ഏറ്റവും അടുപ്പമുള്ള ജീവിവർഗങ്ങളിൽ ഒന്നായ കുരങ്ങന്മാർ ബുദ്ധിശക്തി കൂടുതലുള്ള മൃഗങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. എന്നാൽ, മനുഷ്യർ കരുതുന്നതിലുമേറെ യോഗ്യത തനിക്കുണ്ടെന്ന് കാണിക്കാൻ ഒരു കുരങ്ങൻ ചെയ്തത് മധ്യപ്രദേശിലെ ഒരു സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിന്റെ കസേരയിൽ കയറി ഇരിക്കുകയായിരുന്നു.

    ക്ലാസ്‌റൂമുകളിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു കൂട്ടം കുരങ്ങന്മാരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അത്ഭുതവും ചിരിയും പടർത്തിക്കൊണ്ട് പ്രചരിക്കുന്നത്. ഗ്വാളിയാറിലെ ഒരു സർക്കാർ സ്‌കൂളിനുള്ളിലേക്കാണ് ഈ വാനരസംഘം അതിക്രമിച്ചു കടന്നത്. കുരങ്ങന്മാരിൽ കുറേപ്പേർ സ്‌കൂൾ മൈതാനത്തും ക്ലാസ്മുറികളിലുമൊക്കെ വിഹരിച്ചു നടന്നപ്പോൾ അവരിലൊരാളുടെ കണ്ണെത്തിയത് പ്രിൻസിപ്പലിന്റെ കസേരയിലേക്കാണ്. പിന്നൊന്നും നോക്കിയില്ല! പ്രിൻസിപ്പലിന്റെ കസേരയിലേക്ക് ചാടിക്കയറിയ കുരങ്ങൻ അതിലെ പ്ലാസ്റ്റിക് കവറിൽ പിടിച്ചു കളിക്കുന്ന ദൃശ്യങ്ങൾ ഈ വൈറൽ വീഡിയോയിൽ കാണാം. എന്നാൽ, സ്‌കൂൾ ജീവനക്കാർ ചുറ്റിലും വളഞ്ഞതോടെ ആ കുരങ്ങൻ അൽപ്പം ഭയന്നു. തുടർന്ന് കസേരയിൽ നിന്ന് ചാടിയിറങ്ങിയ കക്ഷി ഓഫീസിന് പുറത്തേക്ക് കുതിച്ചു.



    കുരങ്ങന്മാർ, പ്രത്യേകിച്ച് മധ്യപ്രദേശിൽ നിന്നുള്ള കുരങ്ങന്മാർ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് ഇത് ആദ്യമായല്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശിൽ നിന്നുള്ള മറ്റൊരു കുരങ്ങൻ ആസ്വദിച്ച് മദ്യം കുടിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായി പ്രചരിച്ചത്. സംസ്ഥാനത്തെ മണ്ട്ല ജില്ലയിൽ നിന്നാണ് ആ വീഡിയോ റെക്കോർഡ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യക്കുപ്പികൾ വെച്ചിട്ടുള്ള ഒരു മേശയുടെ പുറത്തിരിക്കുന്ന കുരങ്ങനെയാണ് വീഡിയോയുടെ തുടക്കത്തിൽ നമ്മൾ കാണുക. അതിശയകരമായ ഒരു നീക്കത്തിനൊടുവിൽ മദ്യക്കുപ്പികളിലൊന്ന് കൈക്കലാക്കുന്ന ആ കുരങ്ങൻ വായ കൊണ്ട് അതിന്റെ അടപ്പ് പൊട്ടിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, കാഴ്ചക്കാരും ആ മദ്യഷാപ്പിന്റെ ഉടമയും കുരങ്ങനെ തടയുന്നതിന് പകരം കുപ്പി തുറക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. വിജയകരമായി കുപ്പി തുറന്നതോടെ ആളുകൾ കരഘോഷങ്ങളോടെ കുരങ്ങനെ അഭിനന്ദിക്കുന്നു.

    ഡൽഹി മെട്രോയിൽ യാത്ര ചെയ്ത കുരങ്ങനെ നമുക്ക് മറക്കാൻ കഴിയുമോ? ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പൊട്ടിച്ചിരിയ്ക്ക് ഇടയാക്കിയ ഒന്നായിരുന്നു. ചിലരൊക്കെ ആ വീഡിയോ ആസ്വദിച്ചു കണ്ടപ്പോൾ കുരങ്ങൻ എങ്ങനെ മെട്രോ ട്രെയിനിനുള്ളിൽ കടന്നു എന്നാലോചിച്ച് അത്ഭുതം കൂറുകയായിരുന്നു മറ്റു ചിലർ. ഡൽഹി മെട്രോ അധികൃതർക്ക് ഈ സംഭവം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവർ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചയാളുമായി പിന്നീട് ബന്ധപ്പെടുകയായിരുന്നു. ഈ വീഡിയോകളിൽ വെച്ച് നിങ്ങൾക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഏതാണ്?

    Summary: A troop of monkeys had barged inside a government school in Gwalior. While several were playing in the classes, one of them sat in the chair of the principal
    Published by:user_57
    First published:
    )}