സ്വാശ്രയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരം അര്‍പ്പിച്ച് ഗായകർ. ഇന്ത്യൻ സിംഗർ റൈറ്റ്സ് അസോസിയേഷൻ (ISRA)അംഗങ്ങളായ ഇരുന്നൂറ് ഗായകരാണ് ഒരു മനോഹര ഗാനവുമായി ഇന്ത്യക്കായി അണി ചേർന്നിരിക്കുന്നത്. നെറ്റ് വർക്ക് 18 പിന്തുണയോടെ പുറത്തിറക്കിയ 'ജയതു ജയതു ഭാരതം-വസുദൈവ കുടുംബകം' എന്ന ഗാനം രചിച്ചത് പ്രശസ്ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ആണ്. സംഗീത സംവിധാനം ശങ്കർ മഹാദേവനും.
ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ഗാനത്തിൽ സംസ്കൃതം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി, ആസാമീസ്, രാജസ്ഥാനി, ഭോജ്പുരി, സിന്ദി,ഒഡിയ, ഖാസി തുടങ്ങി പതിനാറു ഭാഷകളിലെ ഗായകര്‍ അണി ചേരുന്നുണ്ട്. പ്രശസ്ത ഗായകരായ ആശ ഭോസ്ലെ, അൽക്ക യാഗ്നിക്, അനൂപ് ജലോട്ട, ഹരിഹരൻ, സോനു നിഗം, കൈലാഷ് ഖേർ, കവിത കൃഷ്ണ മൂർത്തി, കുമാർ സാനു, എസ്.പി ബാലസുബ്രഹ്മണ്യം, ചിത്ര,എം.ജി.ശ്രീകുമാർ, വിജയ് യേശുദാസ്, സുജാത, വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ ഗാനത്തിനായി ഒത്തു ചേര്‍ന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India