നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'വെള്ളത്തിനൊക്കെ എന്താ വില'; ലോകത്തിലെ ഏറ്റവും വിലകൂടിയ വെള്ളം, ഒരു കുപ്പിക്ക് 44 ലക്ഷം രൂപ

    'വെള്ളത്തിനൊക്കെ എന്താ വില'; ലോകത്തിലെ ഏറ്റവും വിലകൂടിയ വെള്ളം, ഒരു കുപ്പിക്ക് 44 ലക്ഷം രൂപ

    ഈ വെള്ളത്തിന് ഇത്രയധികം വില വരാന്‍ നിരവധി കാരണങ്ങളും പറയുന്നുണ്ട്

    • Share this:
      ഗിന്നസ് ബുക്കില്‍ ഇടം നേടിയ വെള്ളം, ലോകത്തിലെ ഏറ്റവും വില കൂടി കുപ്പിവെള്ളം. വില 60,000 ഡോളര്‍. അതായത്, ഏകദേശം 44,95,830 രൂപ. ഞെട്ടണ്ട, അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്ന് പേരുള്ള വെള്ളത്തിനാണ് ഈ വില.

      ഈ വെള്ളത്തിന് ഇത്രയധികം വില വരാന്‍ നിരവധി കാരണങ്ങളും പറയുന്നുണ്ട്. ഒരു കാരണം അത് പാക്കേജുചെയ്ത അതിമനോഹരമായ കുപ്പിയാണ്. 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, അതിന്റെ ആകൃതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബോട്ടില്‍ ഡിസൈനര്‍ ഫെര്‍ണാണ്ടോ അല്‍തമിറാനോ ആണ്.



      ലോകത്തിന്റെ എതിര്‍വശങ്ങളിലായി നില്‍ക്കുന്ന രണ്ട് സ്ഥലങ്ങളായ ഫ്രാന്‍സില്‍ നിന്നും ഫിജിയില്‍ നിന്നും ശേഖരിച്ച ഈ വെള്ളം നല്‍കുന്ന രുചി സാധാരണയിലും അപ്പുറമാണ് എന്ന് പറയുന്നു. മാത്രമല്ല ഇത് ഇന്ന് വിപണിയില്‍ ലഭ്യമായ ശരാശരി കുടിവെള്ളത്തേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നുവെന്നും അവകാശപ്പെടുന്നു.



      വെള്ളം ലഭ്യമാവുന്ന ബ്രാന്‍ഡിന്റെ എല്ലാ കുപ്പികളും മനോഹരമായ ലെതര്‍ കേസിലാണ് പാക്കേജു ചെയ്തിരിക്കുന്നത്. 285 ഡോളര്‍ (ഏകദേശം 21,355 രൂപ) രൂപയാണ് ഈ വെള്ളത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്.



      ഇത്തരത്തില്‍ ലോകത്തിന്റെ രല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ വെള്ളക്കുപ്പികള്‍ ലഭിയമാണിപ്പോള്‍.കോന നിഗാരി എന്ന് പേരുള്ള ജപ്പാനില്‍ നിന്നുള്ള ഒരു കുപ്പി വെള്ളത്തിന് 402 ഡോളറാണ്. ഇത് ഹവായി ദ്വീപിന്റെ തീരത്ത് 2,000 മീറ്റര്‍ കടലിനടിയില്‍ നിന്ന് ശേഖരിച്ചതാണ്. അതില്‍ പ്രയോജനകരവും പ്രകൃതിദത്തമായതുമായ ആഴക്കടലിലെ ഇലക്ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്നുവത്രെ.

      മറ്റൊരു ജപ്പാനിസ് ബ്രാന്‍ഡായ ഫില്ലിക്കോയുടെ കുപ്പിവെള്ളത്തിന് 219 ഡോളര്‍ രൂപയാണ്. മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഈ കുപ്പികളില്‍ നിറയ്ക്കുന്ന വെള്ളം ഒസാക്കയ്ക്കടുത്തുള്ള റോക്കോ പര്‍വതങ്ങളില്‍ നിന്നാണ് ശേഖരിച്ചിരിക്കുന്നത്.
      Published by:Karthika M
      First published:
      )}