കുഞ്ഞിനെ ആക്രമിക്കാനെത്തിയവരെ സധൈര്യം നേരിട്ട് ഒരമ്മ; വൈറലായി വീഡിയോ

ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 2, 2019, 2:18 PM IST
കുഞ്ഞിനെ ആക്രമിക്കാനെത്തിയവരെ സധൈര്യം നേരിട്ട് ഒരമ്മ; വൈറലായി വീഡിയോ
viral video
  • Share this:
മനുഷ്യരിൽ മാത്രമല്ല ശക്തരായ അമ്മമാർ ഉള്ളത്. സകല ജീവജാലങ്ങളിലും മാതൃത്വം അതിതീവ്ര വികാരം തന്നെയാണ്. അത്തരത്തിൽ അതി ശക്തയായ ഒരമ്മയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ അമ്മ മറ്റാരുമല്ല. ഒരു മൈനയാണ്.

also read:രണ്ട് കുഞ്ഞുടുപ്പുകൾ തൂങ്ങിയാടുന്ന ചിത്രം; വൈറലായ 'വാളയാർ' ചിത്രം വരച്ചത് എം എ മലയാളം വിദ്യാര്‍ഥിനി

തന്റെ കുഞ്ഞിനെ ആക്രമിക്കുന്ന രണ്ട് കാക്കകളെ ആത്മധൈര്യം കൊണ്ട് നേരിടുന്ന അമ്മ മൈനയുടെ വീഡിയോയാണിത്. രണ്ട് കാക്കകൾ മാറി മാറി കുഞ്ഞിനെ ആക്രമിക്കുമ്പോൾ പേടിച്ച് മാറി നിൽക്കാൻ ആ അമ്മ മനസിന് ആകുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമാണ്. കാക്കകൾ പരാജയം സമ്മതിച്ച് പിന്മാറുന്നതുവരെ അമ്മക്കിളി പോരാട്ടം തുടരുന്നുണ്ട്.

 ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപേരാണ് ഏറ്റെടുത്തത്. സുശാന്ത നന്ദ എന്ന ഐഎഫ്എസ് ഓഫീസറാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിന്റെ ശക്തിയിൽ നിന്നല്ല ആത്മാവിൻറെ ശക്തിയിൽ നിന്നാണ് ധൈര്യം ഉണ്ടാകുന്നത്. ഒരമ്മ മാതൃത്വത്തിന്റെ ആത്മാവിൽ വിശ്വസിക്കുകയും തന്‍റെ കുഞ്ഞിനെ സംരക്ഷിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നു- സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. എണ്ണായിരത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. മൂവായിരത്തിലധികം പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

First published: November 2, 2019, 2:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading