ന്യൂയോര്‍ക്ക്: വിശന്നിരിക്കുന്ന തന്റെ മകന്റെ സുഹൃത്തിന് ദിവസവും ഉച്ചഭക്ഷണം എത്തിക്കുന്ന ഒരമ്മയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുഹൃത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പട്ടിണിയിലാണെന്ന് മനസ്സിലാക്കിയ മകന് ഈ വിവരം തന്റെ അമ്മയോട് പറഞ്ഞിരുന്നു. അതിനുശേഷമാണ് ഈ അമ്മ മകന്റെ സുഹൃത്തിന് കൂടി ഉച്ചഭക്ഷണം തയ്യാറാക്കി തുടങ്ങിയത്.
” മകന് കോളെജില്‍ ഒരു സുഹൃത്തുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അവന് ഭക്ഷണം കഴിക്കുന്നത് കാണുന്നില്ലെന്ന് മകന് എന്നോട് പറഞ്ഞു. പിന്നീട് ഉച്ചഭക്ഷണം അവര്‍ രണ്ടുപേരും കൂടി കഴിക്കാന്‍ തുടങ്ങി. അപ്പോഴാണ് താന്‍ പട്ടിണിയിലാണെന്ന് ആ സുഹൃത്ത് മകനോട് പറഞ്ഞത്. അന്ന് മുതല്‍ ഞാന്‍ മകന്റെ കൈയ്യില്‍ രണ്ട് പാക്കറ്റുകളിലായി ഉച്ചഭക്ഷണം കൊടുത്ത് വിടാന്‍ തുടങ്ങി,’ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ചിത്രത്തോടൊപ്പം അമ്മയുടെ ട്വീറ്റ് ചെയ്തു.
My son made friends with a young man at college who he noticed over the last few weeks isn’t eating anything
He’s started sharing his lunch with him & the young man confessed he is starving
I now make 2 packed lunches so they can both concentrate on doing well in class pic.twitter.com/7Ry07mHHJn
— Antonia (@flaminhaystacks) March 24, 2023
വളരെ പെട്ടെന്നാണ് ഈ അമ്മയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.” ഇക്കാര്യം എനിക്ക് ഇഷ്ടപ്പെട്ടു. കുറച്ച് സാന്ഡ്വിച്ച് മാത്രമാണ് ഞാന്‍ കൊടുത്തയയ്ക്കുന്നത്. ലോകത്ത് ഇതിലും വലിയ കാര്യങ്ങള്‍ പലരും ചെയ്യുന്നുണ്ട്. എത്ര മനോഹരമാണ് അതൊക്കെ,’ എന്നാണ് പിന്നീടുള്ള ട്വീറ്റിലൂടെ ഈ അമ്മ അറിയിച്ചത്.
Also Read-ഒരു വർഷമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ല; അപൂർവ രോഗവുമായി യുവതി
ട്വീറ്റിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്. ഒറ്റദിവസം കൊണ്ട് തന്നെ 7.5 മില്യണ്‍ പേരാണ് ട്വീറ്റ് കണ്ടത്. സമാനമായ ചില കഥകള്‍ പലരും കമന്റ് ചെയ്യുകയും ചെയ്തു.
” വളരെ വലിയൊരു കാര്യമാണിത്. ഇത്രയും മികച്ചൊരു അമ്മയായതില്‍ നന്ദി,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.” മനോഹരം. എന്റെ പതിനാറ് വയസ്സുള്ള മകനും ഇതേകാര്യം ചെയ്യുന്നുണ്ട്. അവന്റെ സുഹൃത്തിന് ഉച്ചഭക്ഷണം കഴിക്കാനുള്ള പണം ഇല്ലെന്ന് അവന് മനസ്സിലാക്കി സഹായിക്കുന്നു,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘ഞാന്‍ ചെറുതായിരുന്നപ്പോള്‍ ഇതുപോലുള്ള ഒരുപാട് മാതാപിതാക്കള്‍ എന്നെ സഹായിച്ചിരുന്നു. അവര്‍ എന്നെ സഹായിക്കുകയും എന്നെ ഇന്നത്തെ നിലയിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തു,’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
” നിങ്ങള്‍ വളരെ ദയയുള്ളവളാണ്. നിങ്ങളുടെ മകന് എന്നെ അത്ഭുപ്പെടുത്തുന്നു. അവനെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനിക്കാം,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mother, Social media