• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | കുഞ്ഞുങ്ങളെ കൊണ്ടു പോകുന്ന വാഹനത്തിനു പുറകേ ഓടി അമ്മപശു; സോഷ്യല്‍മീഡിയയില്‍ കണ്ണു നിറച്ച് വീഡിയോ

Viral Video | കുഞ്ഞുങ്ങളെ കൊണ്ടു പോകുന്ന വാഹനത്തിനു പുറകേ ഓടി അമ്മപശു; സോഷ്യല്‍മീഡിയയില്‍ കണ്ണു നിറച്ച് വീഡിയോ

കുഞ്ഞുങ്ങളെ മാറ്റി പാര്‍പ്പിക്കാനായി കൊണ്ടുപോവുമ്പോള്‍ വാഹനത്തിന് പുറകേ ഓടുന്ന അമ്മപശുവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

  • Share this:
    ജീവജാലങ്ങള്‍ ഏതു തന്നെയായാലും കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ എന്തു ത്യാഗം സഹിച്ചും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മമാരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നാം കാണാറുണ്ട്. ഇപ്പോഴിതാ കുഞ്ഞുങ്ങളെ കൊണ്ടു പോകുന്ന വാഹനത്തിനു പിറകേ ഓടുന്ന അമ്മപശുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

    ന്യൂസ്ലാന്‍ഡിലെ കന്നുകാലി ഫാമില്‍ വളര്‍ത്തുന്ന പശുവിന്റെ ദ്യശ്യമാണ് പ്രചരിക്കുന്നത്. ഫാമുകളില്‍ അമ്മപശുവിന്റെ അടുത്ത് നിന്ന് കുഞ്ഞുങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ കുഞ്ഞുങ്ങളെ മാറ്റി പാര്‍പ്പിക്കാനായി കൊണ്ടുപോവുമ്പോള്‍ വാഹനത്തിന് പുറകേ ഓടുന്ന അമ്മപശുവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.



    വാഹനത്തില്‍ മൂന്ന് പശുകിടാങ്ങളാണ് ഉള്ളത്. ഇതിന് പുറകേ ഓടുന്ന അമ്മപശുവിന്റെ വീഡിയോയും ദൃശ്യങ്ങളിലുള്ളത്. IFS ഓഫീസറായ സുധാ രാമനാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    Also Read - പതിനഞ്ച് മിനിറ്റ് വ്യത്യാസം; ഇരട്ടകള്‍ പിറന്നത് രണ്ട് വര്‍ഷത്തില്‍

    Published by:Karthika M
    First published: