News18 MalayalamNews18 Malayalam
|
news18
Updated: February 26, 2021, 2:12 PM IST
ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ മുല്ലപ്പൂ മാല
- News18
- Last Updated:
February 26, 2021, 2:12 PM IST
സ്വന്തം കുഞ്ഞുങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ എന്ത് സാഹസത്തിനു മുതിരാനും അമ്മമാർ തയ്യാറാവും. ടിഷ്യൂ പേപർ ഉപയോഗിച്ച് മകൾക്ക് മനോഹരമായ ഒരു മുല്ലപ്പൂ മാല ഉണ്ടാക്കിയിരിക്കുകയാണ് ഒരമ്മ.
ഒരു പക്ഷേ, ഇത് അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ, സത്യമാണ്. മണിക്കൂറുകളോളം ഇരുന്നത് കാരണം സന്ധി വേദനയുണ്ടായെങ്കിലും ഈ പ്രായമായ സ്ത്രീ മാലയുണ്ടാക്കി. ഈ മാല കണ്ടാൽ പൂവ് കൊണ്ടുണ്ടാക്കിയഒറിജിനൽ മാലയാണെന്നേ തോന്നൂ.
സുരേഖ എന്ന ട്വിറ്റർ യൂസർ ആണ് തന്റെ മാലയോടു കൂടിയുള്ള മുടിയുടെ ഫോട്ടോ പങ്കു വെച്ചത്. ടിഷ്യൂ പേപ്പർ ഉപയോഗിച്ചാണ് ഈ മാല നിർമ്മിച്ചിരിക്കുന്നത് എന്ന് കേട്ടപ്പോൾ ഇന്റർനെറ്റ് ഉപയോക്താക്കാൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മാല ധരിച്ചു കൊണ്ടുള്ള വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട് സുരേഖ. താൻ ധരിച്ച മറ്റു മാലകളേക്കാൾ നല്ല സുഗന്ധവുമുണ്ട് അമ്മയുണ്ടാക്കിയ മാലക്കെന്ന് സുരേഖ പറയുന്നു.
ഈ മാലയുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സൈബർ ലോകം. സുരേഖയുടെ അമ്മയുടെ കൈയിൽ മാന്ത്രികത ഉണ്ടെന്നും അവരുടെ ക്രിയാത്മകത ജീവനല്ലാത്തവയ്ക്ക് ജീവൻ നൽകിയെന്നും അൽമാസ് എന്നയാൾ പ്രതികരിച്ചു.
CPM ബ്രാഞ്ച് ഓഫീസിലെ ചെഗുവേരയെ മായ്ച്ചു കളഞ്ഞു; കോവളത്ത് CPM ബ്രാഞ്ച് ഓഫീസോടെ BJPയിൽ
ചിത്രത്തിൽ ഫ്രഷ് ആയി കാണുന്നത് കൊണ്ട് തന്നെ പുഷ്പങ്ങൾ ഒറിജിനൽ ആണെന്നാണ് അധികമാളുകളും കരുതിയിരിക്കുന്നത്. സുരേഖ പ്രത്യേകം പ്രതിപാദിച്ചില്ലായിരുന്നെങ്കിൽ ഇത് ടിഷ്യൂ പേപ്പറിൽ നിർമ്മിച്ചതാണെന്ന് ആർക്കും മനസിലാകുമായിരുന്നില്ലെന്ന് ദീപ ശർമ്മയെന്ന ട്വിറ്റർ യൂസർ പറഞ്ഞു. സുരേഖയുടെ അമ്മയെ അത്ഭുതകരമായ കലാകാരിയെന്നാണ് ദീപ വിശേഷിപ്പിച്ചത്.
ഇലക്ട്രിക് സ്കൂട്ടറിൽ കൈ വച്ചു; ബാലൻസ് തെറ്റി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
എൺപതുകളിൽ ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ് തസ്നീമിന് ഓർമ വന്നത്. ഒരു സുഹൃത്ത് കൃത്രിമ പുഷ്പം വാങ്ങുകയും അതിൽ മുല്ലപ്പൂവിന്റെ സുഗന്ധം ഉപയോഗിക്കുകയും ചെയ്തുവത്രേ. അതിന് ശേഷം വിശേഷ ദിവസങ്ങളിലൊക്കെ ഈ പുഷ്പമാണത്രേ അവർ ഉപയോഗിച്ചിരുന്നത്.
1,600 ലധികം പേർ സുരേഖയുടെ ട്വിറ്റർ പോസ്റ്റ് ഇതുവരെ ലൈക്ക് ചെയ്തിട്ടുണ്ട്. ടിഷ്യൂ പേപ്പർ ഉപയോഗിച്ചുണ്ടാക്കിയ ഈ മാല കണ്ടാൽ മുല്ല കൊണ്ട് ഉണ്ടാക്കിയതാണെന്നേ തോന്നൂ. ഇതിന്റെ സുഗന്ധവും മനോഹരമാണ്.
Published by:
Joys Joy
First published:
February 26, 2021, 2:12 PM IST