ഒന്‍പതാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താം നിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബെഡ്ഷീറ്റില്‍ കെട്ടി മകനെ മുകള്‍ നിലയിലേക്ക് വലിച്ചുകയറ്റുന്നത് ദൃശ്യത്തില്‍ കാണാവുന്നതാണ്. താഴത്തെ നിലയില്‍ വീണ തുണിയെടുക്കാനായാണ് വീട്ടുകാരുടെ അതിസാഹസം.
മുകളിലേക്ക് വലിച്ചുകയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. സെക്ടര്‍ 82ലെ സൊസൈറ്റിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. സമീപ കെട്ടിടത്തില്‍ നിന്ന് എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Rooster Charged Rs 30 Ticket | പൂവൻ കോഴിയുമായി ബസ്സിൽ കയറി; 30 രൂപ ടിക്കറ്റ് നൽകി കണ്ടക്ടർ
കോഴിക്ക് (Rooster)ബസ്സിൽ ടിക്കറ്റ് നൽകുമോ? തെലങ്കാനയിലാണെങ്കിൽ ചിലപ്പോൾ ടിക്കറ്റ് നൽകേണ്ടി വരും. വിചിത്രമായ സംഭവമാണ് തെലങ്കാന സർക്കാർ ബസ്സിൽ ((TSRTC).സംഭവിച്ചിരിക്കുന്നത്. പൂവൻ കോഴിയുമായി യാത്ര ചെയ്തയാൾക്കാണ് കോഴിക്ക് കണ്ടക്ടർ ടിക്കറ്റ് നൽകിയിരിക്കുന്നത്.
തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിലാണ് ഒരാൾ കോഴിയുമായി കയറിയത്. ഇയാൾക്കൊപ്പം കോഴിയുമുണ്ടെന്ന് കണ്ടതോടെ കോഴിക്കും കണ്ടക്ടർ ടിക്കറ്റ് നൽകുകയായിരുന്നു.
പേടപ്പള്ളിയിൽ നിന്നും കരിംനഗറിലേക്ക് യാത്ര പുറപ്പെട്ടയാൾക്കാണ് ഒപ്പമുണ്ടായിരുന്ന കോഴിക്കും ടിക്കറ്റ് ഈടാക്കിയത്. ആദ്യം ഉടമയ്ക്ക് മാത്രം ടിക്കറ്റ് നൽകിയ കണ്ടക്ടർ പിന്നീടാണ് ഇയാളുടെ കയ്യിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കോഴിയുമുണ്ടെന്ന് മനസ്സിലാക്കിയത്. തുടർന്ന് പാതി വഴിയിൽ വെച്ച് കോഴിക്കും ടിക്കറ്റ് നൽകുകയായിരുന്നു.
മുഹമ്മദ് അലിയെന്ന ആളാണ് കോഴിയുമായി യാത്ര ചെയ്തത്. ജീവനുള്ള എന്തും ബസ്സിൽ കയറിയാൽ ടിക്കറ്റ് വാങ്ങണമെന്നായിരുന്നു കണ്ടക്ടർ മുഹമ്മദ് അലിയോട് പറഞ്ഞത്. ഒപ്പം മുപ്പത് രൂപയുടെ അധിക ടിക്കറ്റും നൽകി. ആദ്യം എതിർത്തെങ്കിലും കണ്ടക്ടർ നിർബന്ധം പിടിച്ചതോടെ കോഴിക്കും ടിക്കറ്റ് എടുക്കാൻ അലി സമ്മതിച്ചു.
Also Read-Pregnancy | അപൂർവ ഗർഭാവസ്ഥ; അമ്മയ്ക്ക് സ്വന്തം കുഞ്ഞിനോട് അലർജി
കോഴിയുടെ പേരിൽ ബസ് കണ്ടക്ടറും അലിയും തമ്മിലുള്ള വഴക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സംഭവത്തിൽ ടിഎസ്ആർടിസിയും ഇടപെട്ടിട്ടുണ്ട്. കോഴിക്ക് ടിക്കറ്റ് നൽകുന്നതിനു പകരം മൃഗങ്ങളുമായി സഞ്ചരിക്കുന്നത് അനുവദനീയമല്ലെന്ന് ചൂണ്ടിക്കാണിച്ച് കണ്ടക്ടർക്ക് യാത്രക്കാരനെ ഇറക്കിവിടാമായിരുന്നു എന്നാണ് ടിഎസ്ആർടിസി ഗോധാവരിഖനി ഡിപോട്ട് മാനേജർ വി വെങ്കിടേഷം പറയുന്നത്.
തുണിയിൽ പൊതിഞ്ഞിരിക്കുന്നതിനാൽ കോഴിയെ ആദ്യം കണ്ടക്ടറുടെ ശ്രദ്ധയിൽപെട്ടു കാണില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സംഭവത്തിൽ അശ്രദ്ധ കാണിച്ചതിനും പൂവൻകോഴിയെ കയറ്റിയതിന് യാത്രക്കാരനിൽ നിന്ന് പണം ഈടാക്കി ചട്ടങ്ങൾ ലംഘിച്ചതിനും കണ്ടക്ടറോട് വിശദീകരണം തേടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.