വിമാനങ്ങള്‍ (planes) സുരക്ഷിതമായി പറത്തുന്നതും ലാൻഡ് ചെയ്യിക്കുന്നതുമെല്ലാം പൈലറ്റുമാരുടെ (pilots) ദൈനംദിന ജോലിയുടെ ഭാഗമാണ്. എന്നാല്‍ അമേരിക്കയിൽ (US) നിന്നുളള ഈ രണ്ട് പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം, ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവത്തെ യാത്ര. ജൂലൈ 23-ന് (July) ഡെന്‍വറില്‍ നിന്ന് സെന്റ് ലൂയിസിലേക്ക് വിമാന പറത്തിയ ക്യാപ്റ്റന്‍ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫീസര്‍ കീലി പെറ്റിറ്റും ചരിത്രമാണ് സൃഷിടച്ചത്. പൈലറ്റായ അമ്മയും മകളും ഒരുമിച്ച് വിമാനം പറത്തിയാണ് വാർത്തകളിൽ ഇടം നേടിയത്. ഇവർ ജോലി ചെയ്യുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈനിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
നൗ ദിസ് ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍, വിമാനത്തിനുള്ളിലെ യാത്രക്കാരുമായി ഹോളി പെറ്റിറ്റിന് ഈ ചരിത്ര നിമിഷത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാം.
''ഇവിടെ വന്നതിന് എല്ലാവര്ക്കും നന്ദി. ഇത് ഞങ്ങള്‍ക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനും വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ പൈലറ്റുമാരാകുന്ന ആദ്യത്തെ അമ്മയും മകളുമാണ് ഞങ്ങള്‍'', എന്ന് അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം.
കോളേജ് പഠനം കഴിഞ്ഞ് ആദ്യം ഫ്ളൈറ്റ് അറ്റന്ഡന്റായിട്ടാണ് ഹോളി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് പൈലറ്റായി. അമ്മയുടെയും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ക്കിടയിലാണ് ഹോളി ഫ്ളൈയിംഗ് ക്ലാസുകള്‍ പങ്കെടുക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ നേടുകയും ചെയ്തത്.
കീലിയും അമ്മയെപ്പോലെ തന്റെ 14 വയസു മുതലേ, പൈലറ്റാകുന്നത് സ്വപ്നം കണ്ടിരുന്നു. പഠിച്ച് പൈലറ്റ് ലൈസന്‍സ് നേടി 2017 ല്‍ ഇന്റേണ്‍ ആയി എയര്‍ലൈനില്‍ ചേരുകയും ചെയ്തു. പിന്നീട് കീലി പൈലറ്റായി ജോലിയില്‍ പ്രവേശിച്ചു.
read also: ലൈംഗിക ബന്ധത്തിന് മുമ്പ് തനിക്ക് മയക്കമരുന്ന് നൽകി; ജോണി ഡെപ്പിനെതിരെ മുൻ കാമുകി എല്ലെൻ ബാർക്കിൻ
''ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ആദ്യം, ഞാന്‍ ഈ കരിയര്‍ കണ്ടെത്തുകയും ഇതിനോട് കൂടുതല്‍ ഇഷ്ടത്തിലാകുകയും ചെയ്തു. പിന്നീട് എന്റെ മക്കളില്‍ ഒരാളും ഈ കരിയറമായി ഇഷ്ടത്തിലാകുകയായിരുന്നു'', ഹോളി പറഞ്ഞു.
മുൻപും സമാനമായ സംഭവം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതൃദിനത്തോടനുബന്ധിച്ച് പൈലറ്റായ അമ്മയും മകനും ഒരുമിച്ച് വിമാനം പറത്തിയതായിരുന്നു വാര്‍ത്ത. അമ്മക്ക് പൂച്ചെണ്ട് നല്കി സ്വീകരിച്ചുകൊണ്ട് മകന് അവർ്കകൊപ്പം വിമാനം പറത്തിയ വീഡിയോ എയര്‍ലൈന്‍സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അമ്മ പൈലറ്റായിരുന്ന പല വിമാനങ്ങളിലും താന്‍ യാത്രക്കാരനായിട്ടുണ്ട്. എന്നാല്‍ അമ്മക്കൊപ്പം സഹ പൈലറ്റായി യാത്ര ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് മകന് പറഞ്ഞു.
ഇന്‍ഡിഗോയിലെ പൈലറ്റുമാരാണ് ഈ അമ്മയും മകനും. ഇരുവരും സഹ പൈലറ്റുമാരായി ഒരുമിച്ച് ജോലി ചെയ്യുന്ന ആദ്യ ദിവസത്തെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അമന് താക്കൂറെന്ന പൈലറ്റാണ് തന്റെ അമ്മയ്ക്കൊപ്പം ആദ്യമായി സഹ പൈലറ്റായി ജോലി ചെയ്യുന്നതിന്റെ സന്തോഷം യാത്രക്കാരോട് പങ്കുവെച്ചത്. അമ്മയെ ചേര്‍ത്ത് പിടിച്ച് കൊണ്ടാണ് അമന് ഇക്കാര്യങ്ങള്‍ മൈക്കിലൂടെ വിശദീകരിക്കുന്നത്. അമ്മയുടെ ഒപ്പം ഒരുമിച്ച് ജോലി ചെയ്ത് കൊണ്ട് യാത്ര ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് അമന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.