നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇച്ചിരെ ഞങ്ങളും എടുത്തോട്ടെ'; കരിമ്പിൻ ലോറി തടഞ്ഞിട്ട് ആന

  'ഇച്ചിരെ ഞങ്ങളും എടുത്തോട്ടെ'; കരിമ്പിൻ ലോറി തടഞ്ഞിട്ട് ആന

  കുട്ടിയാനക്ക് ഒപ്പമെത്തിയ അമ്മയാനയാണ്‌ കരിമ്പുമായി വന്ന ലോറി തടഞ്ഞത്

  • Share this:
   പാലക്കാട്: കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങള്‍ക്ക് മുന്നിലൂടെ പോകുന്ന ആനകളെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ യാത്രക്കാരെ ആക്രമിക്കുന്ന ആനകളെയും നമ്മള്‍ വാര്‍ത്തകളില്‍ കാണാറുണ്ട്. പക്ഷേ വണ്ടി തടഞ്ഞ് നിര്‍ത്തി ഭക്ഷണം തേടുന്ന ആനക്കൂട്ടത്തെ ആദ്യമായിട്ടായിരിക്കും കാണുന്നത്. അത്തരത്തില്‍ ഒരു ദൃശ്യമാണ് സത്യമംഗലം വനത്തില്‍ നിന്ന് പുറത്തുവരുന്നത്.

   സത്യമംഗലം- മൈസൂരു ദേശീയ പാതക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വലിയ തോതില്‍ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് ലോഡ് കയറ്റി പോയ ലോറിയാണ് ആന തടഞ്ഞു നിര്‍ത്തിയത്.

   സത്യമംഗലം- മൈസൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിയാനക്ക് ഒപ്പമെത്തിയ അമ്മയാന കരിമ്പുമായി വന്ന ലോറി തടഞ്ഞത്.
   ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തിയ തൊഴിലാളി, വാഹനത്തിന് മുകളില്‍ കയറി കരിമ്പ് ആനക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. കരിമ്പ് കിട്ടയതോടെ ആനകള്‍ റോഡില്‍ നിന്ന് മാറുകയും വാഹനങ്ങളെ പോകാന്‍ അനുവദിക്കുകയുമായിരുന്നു.



   മറ്റൊരു വാഹനത്തിന്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. രസകരമായ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
   Published by:Karthika M
   First published:
   )}