നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | മകൾ ഓൺലൈൻ ഓഡിഷൻ നടത്തുന്നതിനിടെ അമ്മ സീലിംഗ് പിളർന്ന് താഴേക്ക്; വീഡിയോ വൈറൽ

  Viral video | മകൾ ഓൺലൈൻ ഓഡിഷൻ നടത്തുന്നതിനിടെ അമ്മ സീലിംഗ് പിളർന്ന് താഴേക്ക്; വീഡിയോ വൈറൽ

  Mother falls off the ceiling as daughter takes online audition | മുറിയുടെ സീലിംഗ് പിളർന്ന് അമ്മ താഴേക്ക് വീഴുന്ന കാഴ്ച ഞെട്ടലോടെയാണ് മകൾ കാണുന്നത്

  വീഡിയോയിലെ ദൃശ്യം

  വീഡിയോയിലെ ദൃശ്യം

  • Share this:
   സ്റ്റേജുകൾ നിറഞ്ഞു നിന്ന പരിപാടികളിൽ പലതും കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് ഓൺലൈൻ ആയി ഒതുങ്ങിയ അവസ്ഥയാണ്. വലിയ ആൾക്കൂട്ടവും ഒത്തുചേരലും ഒഴിവാക്കി, ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ട് എങ്ങനെ മുന്നോട്ടുപോവാം, എന്ന തീരുമാനമാണ് പലയിടത്തും കൈക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ മകൾ സംഗീത പരിപാടിയുടെ ഓഡിഷനിൽ പങ്കെടുത്തു കൊണ്ടിരിക്കെ ഒരു വീടിനുള്ളിൽ സംഭവിച്ച കാര്യം കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്.

   ടിക്ടോക് വീഡിയോയായാണ് ഇത് കൂടുതലും പ്രചരിച്ചത്. ലിസ് സാൻ മില്ലൻ എന്ന പെൺകുട്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'കിൻഡർഗാർട്ടൻ ബോയ്‌ഫ്രണ്ട്‌' എന്ന ഗാനം ഓഡിഷനായി പാടിക്കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. അന്നേരം ലിസിന്റെ അമ്മ മുകളിലെ നിലയിൽ സ്യൂട്കെയ്‌സുകൾ പരതുന്ന തിരക്കിലും. ലിസ് പാടിത്തുടങ്ങുന്നതും മുറിയുടെ മുകളിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാൻ ആരംഭിച്ചു. ശേഷം ഒരു വലിയ ശബ്ദം.

   ഒച്ച കേട്ട്‌ മുകളിലേക്ക് നോക്കിയ ലിസ് കണ്ടത് സീലിംഗ് പിളർന്ന് ബാലൻസ് തെറ്റി തന്റെ അമ്മയുടെ ഒരു കാൽ താഴേക്ക് വരുന്നതാണ്. തടികൊണ്ടുള്ള സീലിംഗ് ആണിത്. സംഭവം ലിസിന്റെ വെബ് ക്യാമറയിൽ പതിയുകയും ചെയ്തു. (ഇൻസ്റ്റഗ്രാം വീഡിയോ ചുവടെ)
   View this post on Instagram

   OMG


   A post shared by BLACK LIVES MATTER (@klownary) on


   ആ ക്ലിപ്പ് ഷെയർ ചെയ്തു കൊണ്ട് താഴേക്ക് പതിച്ചത് തന്റെ അമ്മയാണെന്ന് ലിസ് പറഞ്ഞു. അഞ്ചു ദശലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞ വീഡിയോ 1.5 ദശലക്ഷം പേർ ലൈക്ക്‌ ചെയ്യുകയും ചെയ്തു. പാട്ടിനേക്കാളും ഈ വീഡിയോയിലൂടെ ലിസ് ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
   Published by:Meera Manu
   First published: