രണ്ടു വയസുള്ള മകളെ കുറിച്ച് ജീവനക്കാരന്റെ മോശം കമന്റ്; റസ്റ്റോറന്റിനെതിരെ പൊട്ടിത്തെറിച്ച് അമ്മ

ടേബിൾ നമ്പരോ, അവരുടെ പേരോ നൽകുന്നതിന് പകരം റസീപ്റ്റിൽ റസ്റ്റോറന്റ് ജീവനക്കാർ എഴുതിയത് അക്രമകാരിയായ കുഞ്ഞുമായി വന്ന കുടുംബം എന്നായിരുന്നു

News18 Malayalam | news18-malayalam
Updated: November 5, 2019, 9:09 PM IST
രണ്ടു വയസുള്ള മകളെ കുറിച്ച് ജീവനക്കാരന്റെ മോശം കമന്റ്; റസ്റ്റോറന്റിനെതിരെ പൊട്ടിത്തെറിച്ച് അമ്മ
bill
  • Share this:
അച്ഛനമ്മമാർ കുഞ്ഞു മക്കളുമായി പുറത്തുപോകുന്നത് സാധാരണമാണ്. ഷോപ്പിംഗിനും കോഫി ഷോപ്പിലുമൊക്കെ അവരെക്കൊണ്ടുപോകുന്നത് പുറംലോകത്തെ കുറിച്ച് മനസിലാക്കുന്നതിന് കുഞ്ഞുങ്ങളെ സഹായിക്കും. മാത്രമല്ല സമൂഹത്തിൽ പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കാനും കഴിയും.

also read:'എന്നെ തൊടരുത്, ഞാൻ സെലിബ്രിറ്റിയാണ്' ആരാധികയോട് തട്ടിക്കയറി രാണു മൊണ്ടാൽ; വിമർശനവുമായി സോഷ്യൽ മീഡിയ

അത്തരത്തിൽ രണ്ടുവയസുള്ള മകളുമായി കോഫി കുടിക്കാൻ പോയ കുടുംബത്തിനുണ്ടായ ദുരനുഭവത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ. ന്യൂസിലാൻഡിലാണ് സംഭവം. റസ്റ്റോറന്റുകാർ അമിത ചാർജ് ഈടാക്കിയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് രണ്ടുവയസുള്ള കുഞ്ഞിന്റെ അമ്മ അവർ നൽകിയ ഓഡറിന്റെ ഇൻവോയിസ് ആവശ്യപ്പെട്ടത്. റസീപ്റ്റിൽ റസ്റ്റോറന്റ് ജീവനക്കാർ കുഞ്ഞിനെ കുറിച്ച് എഴുതിയത് കണ്ട് അമ്മ ഞെട്ടിപ്പോയെന്നും അപമാനിക്കപ്പെട്ടുവെന്നും സ്റ്റഫ് ന്യൂസിലാൻഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ടേബിൾ നമ്പരോ, അവരുടെ പേരോ നൽകുന്നതിന് പകരം റസീപ്റ്റിൽ റസ്റ്റോറന്റ് ജീവനക്കാർ എഴുതിയത് അക്രമകാരിയായ കുഞ്ഞുമായി വന്ന കുടുംബം എന്നായിരുന്നു. ഈ റസീപ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് അമ്മ റസ്റ്റോറന്റിനെതിരെ പൊട്ടിത്തെറിച്ചു. കിം ബെർലെ സിസെ എന്ന യുവതിയാണ് റസ്റ്റോറന്റിൽ തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

ക്രൈസ്റ്റ് ചർച്ചിലുള്ള കോഫി സുപ്രീമിനെതിരെയാണ് യുവതിയുടെ പോസ്റ്റ്. മനപൂർവം അമിത ചാർജ് ഈടാക്കാനാണ് അക്രമകാരിയായ കുഞ്ഞുമായി വന്ന കുടുംബം എന്ന് എഴുതിയതെന്ന് അവർ പറയുന്നു. തന്റെ മകൾ വളരെ ശാന്ത സ്വഭാവമുള്ളതും എല്ലാവരോടും സൗഹൃദത്തിലാകുന്നവളുമാണെന്ന് അവർ വ്യക്തമാക്കുന്നു.

സ്ഥിരമായി കുഞ്ഞുമായി ഇവിടെ വരാറുള്ളവരാണെന്നും അന്നൊക്കെ ജീവനക്കാർ കുഞ്ഞിനെ കുറിച്ച് പറഞ്ഞിരുന്നത് നല്ല വാക്കുകളാണെന്നും പോസ്റ്റിൽ പറയുന്നു. ഈ സംഭവത്തോടെ സ്ഥിരം കസ്റ്റമറുകളിലൊരാളെ നഷ്ടമായെന്നും യുവതി വ്യക്തമാക്കി.

സംഭവത്തിനു പിന്നാലെ റെസ്റ്റോറന്റിന്റെ മേലധികാരികൾ തന്നെ വിളിച്ചിരുന്നതായി യുവതി പറഞ്ഞു. തന്നെ വിളിക്കുന്നതിന് പകരം ജീവനക്കാർക്ക് പരിശീലനം നൽകാനും യുവതി പറയുന്നു.

അതേസമയം സംഭവത്തിൽ റെസ്റ്റോറന്റ് പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്. കുടുംബത്തിന് റീഫണ്ട് നൽകാമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ മോശം കമന്റെഴുതിയ ജീവനക്കാരനോട് അവധിയെടുക്കാൻ പറഞ്ഞതായാണ് വിവരം.

First published: November 5, 2019, 9:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading