നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | സിംഹത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാനായി അമ്മ ജിറാഫിന്റെ പോരാട്ടം; ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം; വൈറലായി വീഡിയോ

    Viral Video | സിംഹത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാനായി അമ്മ ജിറാഫിന്റെ പോരാട്ടം; ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം; വൈറലായി വീഡിയോ

    കുഞ്ഞിനെ പ്രസവിച്ചയുടനെ തന്നെ അമ്മ ജിറാഫിന് വേട്ടമൃഗങ്ങളെ നേരിടേണ്ടി വരുന്നു

    • Share this:
      നമുക്കിടയിൽ മൃഗസ്നേഹികളോ പ്രകൃതി സ്നേഹികളോ അല്ലാത്തവരുടെ എണ്ണം വളരെ കുറവാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ മൃഗങ്ങളുടെ വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ (Social Media) നല്ല പ്രതികരണം മിക്കപ്പോഴും ലഭിക്കാറുണ്ട്. ഈയിടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ട ഒരു വീഡിയോയും നിമിഷനേരം കൊണ്ട് വൈറലായിരിക്കുകയാണ്. തന്റെ പൊന്നോമനക്കുഞ്ഞിനെ മറ്റ് മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അമ്മ ജിറാഫിന്റെ (Mother Giraffe) സാഹസികമായ പോരാട്ടത്തിന്റെ വീഡിയോ ആണ് വൈറലായി പ്രചരിക്കുന്നത് (Viral Video).

      കുഞ്ഞിനെ പ്രസവിച്ചയുടനെ തന്നെ അമ്മ ജിറാഫിന് വേട്ടമൃഗങ്ങളെ നേരിടേണ്ടി വരുന്നു. ജിറാഫും ഈ വേട്ട മൃഗങ്ങളും തമ്മിൽ പോരടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോയുടെ തുടക്കത്തിൽ ഭക്ഷണം തേടി അമ്മയും ജിറാഫും കുഞ്ഞും സ്വതന്ത്രമായി കാട്ടിലൂടെ നടക്കുന്നത് കാണാം. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു വശത്തു നിന്നും ഒരു കൂട്ടം കഴുതപ്പുലികളും മറുവശത്തു നിന്ന് ഒരു പെൺസിംഹവും ജിറാഫിന്റെയും കുഞ്ഞിന്റെയും അടുത്തേയ്ക്ക് വരുന്നു. കുഞ്ഞു ജിറാഫായിരുന്നു ഇരു കൂട്ടരുടെയും ലക്‌ഷ്യം.

      സിംഹമുള്ളതുകൊണ്ട് ജിറാഫിനെ വേട്ടയാടാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാവാം കുഞ്ഞു ജിറാഫിനെ പിടിക്കാൻ തക്കം പാർത്തിരുന്ന കഴുതപ്പുലികളുടെ സംഘം കുറച്ച് നേരം കഴിഞ്ഞപ്പോൾ അവിടെ നിന്ന് പിൻവാങ്ങുന്നുണ്ട്. എന്നാൽ സിംഹം തോൽവി സമ്മതിക്കാതെ അവിടെ തന്നെ നിൽക്കുകയും കുഞ്ഞിനെ പിടിക്കാൻ പറ്റിയൊരു അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ജനിച്ചിട്ട് അധികസമയം ആവാത്തതിനാൽ കുഞ്ഞ് ജിറാഫിന് ശരിയായി നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മയ്ക്ക് സ്വയം രക്ഷപ്പെടാനും കഴിയാതെ വന്നു.

      Also Read-Twins Birth | പതിനഞ്ച് മിനിറ്റ് വ്യത്യാസം; ഇരട്ടകള്‍ പിറന്നത് രണ്ട് വര്‍ഷത്തില്‍

      ആദ്യം, അമ്മ ജിറാഫ് ഒരു നിഴൽ പോലെ കുഞ്ഞിനോടൊപ്പം നിന്നു. അതിനുശേഷം രക്ഷപ്പെടാനുള്ള ധൃതിയിൽ അമ്മ ജിറാഫ് അബദ്ധവശാൽ കുഞ്ഞിനെ ഒരു മലഞ്ചെരിവിലേക്ക് തള്ളി. കുഞ്ഞിനെ അവിടെ നിന്ന് പുറത്തെടുക്കാൻ ഒരു മാർഗം കണ്ടെത്തുന്നതിന് മുമ്പ് തന്നെ സിംഹം ചാടി വീഴുകയും കുഞ്ഞ് ജിറാഫിനെ പിടികൂടുകയും ചെയ്തു. ശേഷം സിംഹം കുഞ്ഞ് ജിറാഫിന്റെ താടിയെല്ലിൽ പിടിച്ച് വലിച്ചിഴച്ചു. എന്നാൽ അമ്മ ജിറാഫ് കുഞ്ഞിനെ രക്ഷിക്കാൻ ഉറച്ചുകൊണ്ട് സിംഹത്തെ പിന്തുടർന്നു.

      Also Read-Cat | ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കണം; ഗര്‍ഭിണി പൂച്ചകള്‍ക്ക് 'വളകാപ്പ്' നടത്തി ദമ്പതികള്‍

      കുറെ നേരത്തെ പോരാട്ടത്തിനൊടുവിൽ അമ്മ ജിറാഫ് കുഞ്ഞിനെ ഉപേക്ഷിച്ചു. തൽക്ഷണം സിംഹം വീണ്ടും കുഞ്ഞിനെ കയറി പിടിച്ചു. എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും സിംഹത്തിന് ജിറാഫ് കുഞ്ഞിനെ കൊല്ലാൻ കഴിഞ്ഞില്ല. പക്ഷേ, വീണിടത്തു നിന്ന് എഴുന്നേറ്റ ജിറാഫ് കുഞ്ഞ് ക്ഷീണവും അവശതയും മൂലം നടക്കാൻ കഴിയാതെ ഒരു നദിയിലേക്ക് വീണു. വെള്ളത്തിൽ നിന്ന് മുകളിലേക്ക് വരാൻ കുഞ്ഞ് ജിറാഫിന് കഴിയുന്നില്ല. രക്ഷപ്പെടാൻ കഴിയാതെ ആ പാവം ജീവൻ മുങ്ങിത്താഴുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

      ലേറ്റസ്റ്റ് സൈറ്റിങ്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
      Published by:Jayesh Krishnan
      First published: