നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തിരിച്ചറിയാൻ ഇരട്ടക്കുട്ടികളിൽ ഒന്നിനെ ടാറ്റൂ കുത്തി; യുവതിക്കെതിരെ വാളെടുത്ത് അമ്മായി അമ്മ

  തിരിച്ചറിയാൻ ഇരട്ടക്കുട്ടികളിൽ ഒന്നിനെ ടാറ്റൂ കുത്തി; യുവതിക്കെതിരെ വാളെടുത്ത് അമ്മായി അമ്മ

  സംഭവം അറിഞ്ഞതോടെ അമ്മായി അമ്മ യുവതിക്ക് നേരെ തട്ടിക്കയറി. ഈ സമയം രണ്ട് കുട്ടികളെയും കിടത്തിയശേഷം ടാറ്റൂ കണ്ടുപിടിക്കാൻ യുവതി അമ്മായി അമ്മയോട് ആവശ്യപ്പെട്ടു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരിച്ചറിയാനായി ഇരട്ടക്കുട്ടികളിൽ ഒരാളെ അമ്മ ടാറ്റൂ കുത്തി. ഇതറിഞ്ഞ അമ്മായി അമ്മ യുവതിക്കെതിരെ പൊട്ടിത്തെറിച്ചു. എന്തുകൊണ്ടാണ് തനിക്ക് മക്കളില്‍ ഒരാളെ ടാറ്റൂ കുത്തേണ്ടിവന്നതെന്ന് 31കാരിയായ യുവതി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയതോടെ നെറ്റിസൺസ് കൈയടിച്ചു. ഇംഗ്ലണ്ടിലാണ് സംഭവം.

   Also Read- ഈ വർഷം സ്കൂൾ തുറക്കണോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം; വേണ്ടെന്ന് രണ്ടാംക്ലാസുകാരന്റെ മറുപടി

   വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ആദമും ജാക്കും ജനിച്ചത്. ഇതിൽ ജാക്കിന് ജന്മനാ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആഴ്ചയിലൊരിക്കൽ ജാക്കിന് കുത്തിവയ്പ്പ് നൽകണം. ഇരട്ടക്കുട്ടികളിൽ ശരിയായ കുട്ടിയെ തിരിച്ചറിയാനും അതുവഴി കുത്തിവയ്പ്പ് മാറിപ്പോയില്ലെന്നും ഉറപ്പുവരുത്താനുമാണ് തിരിച്ചറിയുന്നതിനായി ഒരു കുഞ്ഞിന്റെ ശരീരത്തിൽ ടാറ്റൂ കുത്താൻ യുവതി തീരുമാനിച്ചത്.

   Also Read- കുട്ടിയുമായി പട്ടം പറന്നു; 30 അടി ഉയരത്തിൽ പൊങ്ങിയ 12 വയസ്സുകാരൻ രക്ഷപ്പെട്ടത് സാഹസികമായി

   ഒരുദിവസം കുട്ടികളെ വീട്ടിലാക്കി യുവതി ജോലിക്ക് പോയി. അന്ന് അമ്മായി അമ്മയാണ് കുട്ടിക്ക് കുത്തിവയ്പ്പെടുത്തത്. എന്നാല്‍ ജാക്കിന് പകരം ആദമിനായിരുന്നു അവർ ഇൻജക്ഷൻ നൽകിയത്. രണ്ടു കുട്ടികളും കാണാൻ ഒരുപോലെയാണ്. സത്യം പറഞ്ഞാൽ ഭർത്താവിനും തനിക്കും പോലും ചിലപ്പോൾ കുട്ടികൾ മാറിപോകും. - യുവതി പറയുന്നു. തെറ്റായ കുട്ടിക്കാണ് കുത്തിവെയ്പ്പ് നൽകിയതെന്ന് ബോധ്യമായതോടെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഉടൻ തന്നെ പ്രതി പ്രവർത്തനത്തിനുള്ള മരുന്ന് നൽകി. വേഗം കണ്ടെത്തിയതു കൊണ്ട് കാര്യമായ അപകടം സംഭവിച്ചില്ല. ഇത് ഇനിയും ആവർത്തിക്കാതിരിക്കാനാണ് ടാറ്റൂ കുത്താൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

   Also Read- പുത്തൻ ടോയ്ലറ്റിൽ പണിക്കാർ 'കാര്യം' സാധിച്ചു; വീട്ടമ്മയുടെ കുറിപ്പ് ഫേസ്ബുക്കിൽ   ഒരു ചെറിയ പെൻസിൽ ഇറേസറിന്റെ അത്രയുമുള്ള ചെറിയ ടാറ്റൂ കുത്തുകയായിരുന്നു. ചെറിയ തോതിൽ അനസ്തീഷ്യ നൽകിയശേഷമായിരുന്നു ടാറ്റു കുത്തിയത്. മൂന്നോ നാലോ വർഷം കഴിഞ്ഞ് കുട്ടികൾ വലുതാകുമ്പോൾ മാഞ്ഞ് തുടങ്ങുന്ന വിധിത്തിലായിരുന്നു ഇത് കുത്തിയത്. എന്നാൽ സംഭവം അറിഞ്ഞതോടെ അമ്മായി അമ്മ യുവതിക്ക് നേരെ തട്ടിക്കയറി. ഈ സമയം രണ്ട് കുട്ടികളെയും കിടത്തിയശേഷം ടാറ്റൂ കണ്ടുപിടിക്കാൻ യുവതി അമ്മായി അമ്മയോട് ആവശ്യപ്പെട്ടു. ഏറെ പണിപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. അമ്മായി അമ്മ തോൽവി സമ്മതിച്ചതോടെ ജാക്കിന്റെ അടിവസ്ത്രം യുവതി മാറ്റി കാണിച്ചു. അപ്പോഴാണ് ചെറിയ ടാറ്റൂ കാണാൻ കഴിഞ്ഞത്. ചെറിയൊരു പുള്ളിമാത്രമായിരുന്നു അത്.
   Published by:Rajesh V
   First published:
   )}