ജയപൂര്‍: സ്വന്തം മകളെപ്പോലെ മരുമകളെ (daughter-in-law) സ്നേഹിച്ച ഒരു ഭര്തൃമാതാവിനെക്കുറിച്ചുള്ള (mother-in-law) വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാജസ്ഥാന് സ്വദേശിനിയായ കമലാ ദേവി ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരിച്ച മകന്റെ ഭാര്യയെ തുടര്‍ന്ന് പഠിപ്പിക്കുകയും വീണ്ടും വിവാഹം (marriage) കഴിപ്പിച്ചയക്കുകയുമായിരുന്നു ഇവര്‍.
2016ലാണ് കമലാ ദേവിയുടെ ഇളയമകന് ശുഭം സുനിതയെ വിവാഹം കഴിച്ചത്. ഗ്രാമത്തിലെ ഒരു പരിപാടിയില്‍ വച്ചാണ് ശുഭം സുനിതയെ പരിചയപ്പെടുകയും പ്രണയത്തിലാകുന്നതും.
എന്നാല്‍ ശുഭവും സുനിതയും ആറ് മാസം ഒന്നിച്ചു ജീവിച്ചില്ല. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശുഭം മരണപ്പെടുകയായിരുന്നു. അന്ന് മുതല്‍ സുനിതയ്ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും കമലാദേവി ചെയ്ത് വന്നു. കമല സുനിതയെ തുടര്‍ പഠനത്തിന് വിട്ടു. സുനിതയ്ക്ക് നല്ലൊരു ജോലി ലഭിക്കുകയും ചെയ്തു.
കമല നല്ലൊരു പയ്യനെ കണ്ടെത്തി വീണ്ടും സുനിതയെ വിവാഹം കഴിപ്പിച്ചു. സുനിത ഇപ്പോള്‍ സര്‍ദാര്‍ നഗരത്തിലെ ചുരു പ്രദേശത്തുള്ള നൈനാസര് സുമേരിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.
ഭോപ്പാലില്‍ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കടുത്ത സ്ത്രീധന വിരോധിയായ കമല മകന് സുനിതയെ വിവാഹം കഴിച്ചപ്പോള്‍ സ്ത്രീധനം വാങ്ങിയിരുന്നില്ല. സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും അവര്‍ സ്ത്രീധനമൊന്നും വാഗ്ദാനം ചെയ്തില്ല.
Idli Seller | ഒരു ഇഡ്ഡലിയ്ക്ക് വെറും ഒന്നര രൂപ; വരുമാനത്തിനല്ല, 'സംതൃപ്തി'യ്ക്ക് വേണ്ടി ഭക്ഷണം നൽകി 70കാരി
എഴുപതുകാരിയായ വെറോണിക്കയും ഭർത്താവ് നിക്കോളാസും (72) ചെന്നൈയിലെ ആദംപക്കത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. വെറോണിക്ക രണ്ട് പതിറ്റാണ്ടിലേറെയായി ഇഡ്ലി വിൽപ്പന നടത്തുന്നുണ്ട്. ഹോട്ടലുകളിൽ ഒരു ഇഡ്ലിയ്ക്ക് കുറഞ്ഞത് 10 രൂപയെങ്കിലും നൽകേണ്ടി വരുന്ന ഈ കാലത്ത് വെറോണിക്ക ഒരു ഇഡ്ലി വിൽക്കുന്നത് വെറും 1.50 രൂപയാണ്. അതിരാവിലെ ജോലിക്ക് പോകുന്നവരുടെ വീട്ടുപടിക്കൽ ഇഡ്ലി എത്തിച്ച് നൽകുന്നതിന് ഇവർ പ്രത്യേകം പണമൊന്നും ഈടാക്കുന്നുമില്ല. രാവിലെ വെറോണിക്കയുടെ വീട്ടിലെത്തുന്നവർക്ക് വെറും 10 രൂപയ്ക്ക് 7 ഇഡ്ലികൾ വരെ കഴിക്കാം.
ഇത്തരത്തിൽ വെറോണിക്ക ഒരു ദിവസം 300 രൂപയ്ക്കാണ് ഇഡ്ഡലി വിൽക്കുന്നുത്. അടുത്ത ദിവസത്തേയ്ക്ക് ഇഡ്ലി ഉണ്ടാക്കുന്നതിനായി ഈ പണം മുഴുവൻ ചെലവാക്കുകയും ചെയ്യും. ലാഭത്തിനല്ല, സംതൃപ്തിക്കായാണ് താൻ ഈ ജോലി ചെയ്യുന്നതെന്ന് അവർ പറയുന്നു. നിക്കോളാസ്, ചെന്നൈയിലെ ഒരു ബാങ്ക് എടിഎമ്മിൽ സെക്യൂരിറ്റിയായാണ് ജോലി ചെയ്യുന്നത്. അവിടെ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ദമ്പതികളുടെ മറ്റ് ചെലവുകൾ കഴിഞ്ഞു പോകുന്നത്.
“ആദ്യം ഒരു ഇഡ്ലി 50 പൈസയ്ക്കും പിന്നീട് 1 രൂപയ്ക്കും വിറ്റിരുന്നു, ഇപ്പോൾ എന്റെ ഭാര്യ ഇഡ്ലിയും സാമ്പാറും ചട്ണിയും ചേർത്ത് 1.50 രൂപയ്ക്കാണ് വിൽക്കുന്നത്“ നിക്കോളാസ് പറഞ്ഞു. “നൂറിലധികം കുടുംബങ്ങളാണ് ഞങ്ങളുടെ ഇഡ്ലി കടയെ ദിവസവും ആശ്രയിക്കുന്നത്. ഞാനും വിവാഹിതരായ എന്റെ മൂന്ന് പെൺമക്കളും വെറോണിക്കയുടെ ഇഡ്ലി കച്ചവടത്തിൽ ഇടപെടാറില്ല. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ പോലും നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നത് വെറോണിക്കയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. എല്ലാ ദിവസവും വെളുപ്പിനെ മൂന്ന് മണിയ്ക്ക് വെറോണിക്ക ജോലി ആരംഭിക്കും. ഇത് അവളുടെ സംതൃപ്തിക്കായി മാത്രം ചെയ്യുന്നതാണ്. പലതവണ ശ്രമിച്ചിട്ടും തങ്ങൾക്ക് ഇതുവരെ വാർദ്ധക്യ പെൻഷൻ ലഭിച്ചിട്ടില്ലെന്നും“ അദ്ദേഹം പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.