നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വധുവിന്റെ അതേ വസ്ത്രം ധരിച്ച് മരുമോളെ കടത്തിവെട്ടി അമ്മായിയമ്മ; വിവാഹ വേദിയിലെ പോരില്‍ വലഞ്ഞത് പാവം വരൻ

  വധുവിന്റെ അതേ വസ്ത്രം ധരിച്ച് മരുമോളെ കടത്തിവെട്ടി അമ്മായിയമ്മ; വിവാഹ വേദിയിലെ പോരില്‍ വലഞ്ഞത് പാവം വരൻ

  ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളില്‍ ഇത് വാര്‍ത്തയാകുന്നതിന് മുമ്പ് ഒരു പ്രാദേശിക പത്രത്തില്‍ ഇവരുടെ വിവാഹ ചിത്രങ്ങള്‍ നല്‍കിയിരുന്നു.

  • Share this:
   ഓരോ വധുവിനും തന്റെ വിവാഹദിനം വളരെ സവിശേഷതയുള്ളതാണ്. ആ ദിവസം അവള്‍ ആഗ്രഹിക്കുന്നത്, ഏറ്റവും വ്യത്യസ്തമായി ആഘോഷങ്ങളില്‍ പങ്കെടുത്ത് അവിടെ കൂടിയിരിക്കുന്നവരേക്കാളെല്ലാം മുന്നിട്ട് നില്‍ക്കണം എന്നാവും. അതിനായി വ്യത്യസ്തവും സവിശേഷതയുള്ളതുമായി വസ്ത്രങ്ങളും ആഭരണങ്ങളാവും ആ വധു തനിക്കായി തിരഞ്ഞെടുക്കുക. എന്നാല്‍ തെക്കേ അമേരിക്കയിലെ ഈ വിവാഹത്തിന് വധുവിന്റെ പ്രതീക്ഷകള്‍ക്കതീതമായി ചിലത് സംഭവിച്ചു.വധുവിന്റെ അതേ വസ്ത്രവിധാനത്തോടെ ഒരു പടി കൂടി കടന്ന്, അമ്മായിയമ്മ മരുമകളെ കടത്തിവെട്ടി.

   സംഭവത്തില്‍ അപ്പോള്‍ തന്നെ വധു പ്രതികരിച്ചു. വിവാഹവേദിയിലെ അമ്മായിമ്മ മരുമോള്‍ പോരില്‍ വലഞ്ഞത് പാവം വരനായിരുന്നു. ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വിവാഹത്തിന് എല്ലാവര്‍ക്കും വസ്ത്രങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്നു. പക്ഷേ വരന്റെ അമ്മ വിവാഹ ചടങ്ങുകളുടെ മധ്യത്തില്‍ വസ്ത്രം മാറ്റി തന്റെ മരുമകള്‍ക്ക് സമാനമായ വസ്ത്രം ധരിച്ചെത്തി. ഫോട്ടോ സെഷന്‍ നടക്കുമ്പോഴും അവര്‍ ആ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.അമേരിക്കന്‍ സാമൂഹിക മാധ്യമമായ റെഡിറ്റില്‍ വധു സംഭവം വിവരിച്ചിരുന്നു. വിവാഹ ചടങ്ങുകളുടെ മധ്യത്തില്‍ അമ്മായിയമ്മ വസ്ത്രം മാറാന്‍ പോയെന്നാണ് വധു പറയുന്നത്. വധുവിന്റെ ബസ്റ്റിയര്‍ ഗൗണിനും രത്നം പതിച്ച വസ്ത്രത്തിനും സമാനമായ വസ്ത്രത്തിലാണ് അവര്‍ മടങ്ങിയെത്തിയത്.

   അമ്മായിയമ്മ ഒരു പടികൂടി മുന്നോട്ട് പോയി, വധു ധരിച്ചിരുന്നതിനേക്കാള്‍ വലിയ തൊങ്ങലുകള്‍ കൊണ്ട് അവരുടെ വസ്ത്രം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലായിരുന്നു. ഇത് കണ്ട വധു ദേഷ്യത്തോടെ അമ്മായിയമ്മയോട് തിരികെപോയി വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടു, ഇത് വിവാഹത്തില്‍ ബഹളമുണ്ടാക്കി.വധുവിന്റെ വിവരണത്തിന് വലിയ പ്രതികരണമായിരുന്നു റെഡിറ്റ് ഉപയോക്താക്കളില്‍ നിന്നുണ്ടായത്. വധുവിനെക്കാള്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിച്ചതിന് ധാരാളം ആളുകള്‍ അമ്മായിയമ്മയെ ആക്ഷേപിച്ചു. മരുമകളുടെ നടപടിയേയും ചിലര്‍ വിമര്‍ശിച്ചു. അമ്മായിയമ്മ, മരുമകളോട് ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ടും, തന്റെ മകന്റെ വിവാഹ ദിവസം മരുമകളെപ്പോലെ തന്നെ പ്രത്യേകതയുള്ളതിനാല്‍ അവരോട് വസ്ത്രം മാറ്റാന്‍ ആവശ്യപ്പെടാന്‍ പാടില്ലായിരുന്നുവെന്നും, അമ്മായിയമ്മയെ എന്തെങ്കിലും ചെയ്യാന്‍ വിസമ്മതിക്കുകയാണ് വധുവെന്നും ഒക്കെയുള്ള ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ എത്തിയിരുന്നു.

   ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളില്‍ ഇത് വാര്‍ത്തയാകുന്നതിന് മുമ്പ് ഒരു പ്രാദേശിക പത്രത്തില്‍ ഇവരുടെ വിവാഹ ചിത്രങ്ങള്‍ നല്‍കിയിരുന്നു. നടുവില്‍ നില്‍ക്കുന്ന വരന്റെ ഇരുവശത്തുമായി വധുവും അമ്മായിയമ്മയും നില്‍ക്കുന്നതും, ഇരുവരും വരന്റെ കൈ ചേര്‍ത്ത് പിടിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ഇതിന് പിന്നാലെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ചിത്രത്തിന് കീഴില്‍ വന്ന ചില കമന്റുകള്‍ ഇങ്ങനെയായിരുന്നു:'നിങ്ങളുടെ അമ്മായിയമ്മ നിങ്ങളെ വെറുക്കുമ്പോള്‍..''അവള്‍ തന്റെ മകനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു''അമ്മായിയമ്മ തന്റെ മകന്റെ പുതിയ ഭാര്യയെ അവരുടെ വിവാഹത്തിന് സമാനമായ വിവാഹ വസ്ത്രം ധരിച്ച് അപമാനിച്ചു''ഞാന്‍ ആയിരുന്നുവെങ്കില്‍ അവളെ (അമ്മായിയമ്മയെ) സെക്യൂരിറ്റി വച്ച് പുറത്താക്കുമായിരുന്നു''ഒരു പ്രതീക്ഷയുമില്ലാത്ത ഭര്‍ത്താവിനേക്കാള്‍ മോശമായ അമ്മായിയമ്മ. ഇത് വളരെ തെറ്റാണ്''ഞാന്‍ കരുതി അയാള്‍ രണ്ട് പേരെ ഒരുമിച്ച് വിവാഹം കഴിച്ചതാണന്ന്..'
   Published by:Jayashankar AV
   First published: