• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | 20 അടി താഴ്ചയുള്ള ഓടയിൽ വീണ് ഒന്നര വയസ്സുകാരൻ; പിന്നാലെ ചാടി അമ്മ; വൈറല്‍ വീഡിയോ

Viral | 20 അടി താഴ്ചയുള്ള ഓടയിൽ വീണ് ഒന്നര വയസ്സുകാരൻ; പിന്നാലെ ചാടി അമ്മ; വൈറല്‍ വീഡിയോ

അയൽപ്പക്കത്തുള്ള ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്.

  • Share this:
    സ്വന്തം കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്മമാർ എന്ത് സാഹസത്തിനും മുതിരാറുണ്ട്. ഓടയിലേക്ക് വീണ 18 മാസം പ്രായമായ (18 month old toddler) തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ നേടുന്നത്. 20 അടി (20 feet) താഴ്ചയുള്ള ഓവുചാലിലേക്കാണ് കുഞ്ഞ് വീണത്. കുഞ്ഞ് വീണ ഉടൻ തന്നെ അമ്മയും അഴുക്കു ചാലിലേയ്ക്ക് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

    കെന്റിലെ ആഷ്‌ഫോർഡിൽ 23കാരിയായ ആമി ബ്ലിത്ത് തന്റെ മകൻ തിയോ പ്രിയറിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഞായറാഴ്ചയായിരുന്നു സംഭവം. അയൽപ്പക്കത്തുള്ള ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്. ബ്ലിത്ത് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    അമ്മയും കുഞ്ഞും കൈപിടിച്ച് വീടിനു പുറത്ത് കൂടെ നടന്നുവരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഓട കണ്ട അമ്മ കുഞ്ഞിനെയുമായി അത് ചാടിക്കടന്ന് മുന്നോട്ട് നടക്കുന്നുണ്ട്. എന്നാൽ ഉടൻ തന്നെ കുഞ്ഞ് തിരികെ ഡ്രെയിനേജിന്റെ അടുക്കലേയ്ക്ക് തന്നെ നടക്കുന്നതും അതിലേയ്ക്ക് വീഴുന്നതുമാണ് കാണുന്നത്. ഇതുകണ്ടയുടനെ ബ്ലിത്ത് അതിലേക്ക് എടുത്തുചാടുകയായിരുന്നു.

    ആദ്യം തന്റെ മകൻ മരിച്ചുവെന്നാണ് കരുതിയതെന്നും ബ്ലിത്ത് പിന്നീട് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഡ്രെയിനേജിനുള്ളിലേക്ക് വീണ അവൻ അമ്മേ എന്ന് വിളിച്ചുകൊണ്ട് അലറുകയായിരുന്നുവെന്നും അവർ പറയുന്നു. അത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും കുറിപ്പിൽ പറഞ്ഞു.

    മകനെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയെങ്കിലും ആ അപകടം അമ്മയെ വല്ലാതെ വേദനിപ്പിച്ചു. സംഭവത്തെ തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞില്ലെന്നും ബ്ലിത്ത് പറഞ്ഞു. ഇനിയൊരിക്കലും കുഞ്ഞിന് ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ബ്ലിത്ത് കൂട്ടിച്ചേർത്തു.

    അടുത്തിടെ, ഷാജഹാനാബാദ് ഏരിയയിലെ മദർ ഇന്ത്യ കോളനിയിൽ കളിക്കുന്നതിനിടെ മൂന്ന് വയസ്സുള്ള കുട്ടി ഓടയിൽ വീണു മരിച്ചിരുന്നു. കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് അഴുക്കുചാലിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്.

    ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തിന് സമീപത്ത് ഒരു ഫിൽട്ടർ പ്ലാന്റ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്ലാന്റിൽ നിന്നുള്ള മലിനജലം ഓടയിലേക്കാണ് എത്തുന്നത്. കുട്ടിയുടെ വീടിന് സമീപത്തെ ഒരിടത്തും ഓട തുറന്ന നിലയിൽ കണ്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടി നേരിട്ട് അഴുക്കുചാലിൽ വീണതാകാൻ സാധ്യതയുണ്ട്. കുട്ടി വീഴുന്നത് ആരും കണ്ടിട്ടില്ല. മകൻ വീടിന് സമീപം ഒറ്റയ്ക്ക് കളിക്കുകയായിരുന്നുവെന്ന് അച്ഛൻ പറഞ്ഞിരുന്നു.
    Published by:Sarath Mohanan
    First published: