• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mother | പതിനാറ് കുട്ടികളുടെ അമ്മ; ഗർഭിണിയായത് 14 വർഷം; അടുത്ത കുഞ്ഞിനായി കാത്തിരിപ്പോടെ ദമ്പതികൾ

Mother | പതിനാറ് കുട്ടികളുടെ അമ്മ; ഗർഭിണിയായത് 14 വർഷം; അടുത്ത കുഞ്ഞിനായി കാത്തിരിപ്പോടെ ദമ്പതികൾ

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ ദമ്പതികള്‍ വിശ്വസിക്കുന്നില്ല. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്നും ഞാന്‍ വീണ്ടും ഗര്‍ഭം ധരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കട്ടെയെന്നുമാണ് യുവതി പറയുന്നത്.

  • Last Updated :
  • Share this:
    പതിനാറാമത്തെ കുഞ്ഞിന് ജന്മം നല്‍കി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി 40കാരി. യുഎസിലെ നോര്‍ത്ത് കരോലിന സ്വദേശിയായ പാറ്റി ഹെര്‍ണാണ്ടസ് നിലവിൽ പതിനാറ് കുട്ടികളുടെ അമ്മയാണ് (mother of 16 children). പാറ്റിയുടെ എല്ലാ കുട്ടികളുടെയും പേര് ആരംഭിക്കുന്നത് സി എന്ന അക്ഷരത്തിലാണ്. കാര്‍ലോസ് (39) ആണ് കുട്ടികളുടെ പിതാവ്. അദ്ദേഹം ഒരു ക്ലീനിംഗ് കമ്പനി (cleaning company) നടത്തുകയാണ്. ആറ് ആണ്‍കുട്ടികളും പത്ത് പെണ്‍കുട്ടികളുമാണ് ദമ്പതികള്‍ക്കുള്ളത്. അതില്‍ മൂന്ന് സെറ്റ് ഇരട്ടകളുമുണ്ട്. ജീവിതത്തിലെ 14 വര്‍ഷങ്ങൾ താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പാറ്റി വെളിപ്പെടുത്തുന്നു.

    കാര്‍ലോസ് ജൂനിയര്‍- 14, ക്രിസ്റ്റഫര്‍- 13, കാര്‍ല- 11, കെയ്റ്റ്‌ലിന്‍- 11, ക്രിസ്റ്റ്യന്‍- 10, സെലസ്റ്റെ- 10, ക്രിസ്റ്റീന- 9, കാല്‍വിന്‍- 7, കാതറിന്‍- 7, കാലേബ്- 5, കരോളിന്‍- 5, കാമില- 4, കരോള്‍- 4 ഷാര്‍ലറ്റ്- 3, ക്രിസ്റ്റല്‍- 2 എന്നിവരാണ് ദമ്പതികളുടെ മക്കള്‍. കഴിഞ്ഞ വര്‍ഷം ജനിച്ച അവരുടെ ഏറ്റവും ഇളയ കുട്ടിയാണ് ക്ലേട്ടണ്‍. ഇപ്പോഴിതാ ദമ്പതികള്‍ വീണ്ടും അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

    Also Read- ഫാന്റം ഗാലക്‌സിയുടെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് NASA; പകർത്തിയത് ജെയിംസ് വെബ്, ഹബ്ബിൾ ബഹിരാകാശ ദൂരദർശിനികൾ

    'ഞാന്‍ 13 ആഴ്ച ഗര്‍ഭിണിയാണ്. എനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 വര്‍ഷമായി ഞാന്‍ ഗര്‍ഭിണിയാണ്, അതിനാല്‍ എന്റെ 17-ാമത്തെ കുഞ്ഞ് ജനിക്കുന്നതില്‍ വളരെ സന്തോഷവതിയാണ്, '' പാറ്റി പറയുന്നു. ദി സ്‌കോട്ടിഷ് സണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ ദമ്പതികള്‍ വിശ്വസിക്കുന്നില്ല. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്നും ഞാന്‍ വീണ്ടും ഗര്‍ഭം ധരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കട്ടെയെന്നുമാണ് പാറ്റി പറയുന്നത്.

    ദമ്പതികളുടെ വീട്ടില്‍ അഞ്ച് കിടപ്പുമുറികളാണ് ഉള്ളത്. അവിടെ കുട്ടികള്‍ക്കായി നിരവധി ബങ്ക് ബെഡുകളും തൊട്ടിലുകളും ഒരുക്കിയിട്ടുണ്ട്. പാറ്റി 20 സീറ്റുകളുള്ള ഒരു ബസ്സിലാണ് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. ഭക്ഷണത്തിനായി ആഴ്ചയില്‍ ഏകദേശം 72,000 രൂപ ചെലഴിക്കാറുണ്ടെന്നും ദമ്പതികള്‍ പറയുന്നു. 10 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും തികയുന്നതു വരെ പ്രസവം നിര്‍ത്താന്‍ ദമ്പതികള്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം.

    Also Read- Viral Video | കാള കുത്താനായി ഓടിച്ചു; പിന്തിരിഞ്ഞു ഓടി കടുവ; സംഭവം കേരള അതിർത്തിയിൽ

    44 കുട്ടികളുടെ അമ്മയായ 40കാരി മുമ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മറിയം നബാത്തന്‍സി എന്നാണ് അവരുടെ പേര്. ഉഗാണ്ട സ്വദേശിനിയാണ് അവര്‍. ഹൈപ്പര്‍ ഓവുലേഷന്‍ എന്ന അവസ്ഥയാണ് നബാത്തന്‍സിക്കുള്ളത്. 23-ാം വയസ്സില്‍ തന്നെ നബാത്തന്‍സിക്ക് 25 കുട്ടികളുണ്ടായിരുന്നു. ഇനി കുട്ടികളുണ്ടാകാതിരിക്കാന്‍ സഹായിക്കണമെന്ന് അവര്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവള്‍ക്ക് ഓവറി കൗണ്ട് കൂടുതലായതിനാല്‍ വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു.
    Published by:Rajesh V
    First published: