• HOME
 • »
 • NEWS
 • »
 • buzz
 • »
 • Breast Milk Jewellery | മുലപ്പാൽ കൊണ്ട് ആഭരണങ്ങളോ? മൂന്ന് മക്കളുടെ അമ്മയായ സംരംഭകയുടെ വാർഷിക വിറ്റുവരവ് കോടികൾ

Breast Milk Jewellery | മുലപ്പാൽ കൊണ്ട് ആഭരണങ്ങളോ? മൂന്ന് മക്കളുടെ അമ്മയായ സംരംഭകയുടെ വാർഷിക വിറ്റുവരവ് കോടികൾ

തങ്ങളുടെ കുഞ്ഞോമനകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഫോട്ടോകളിലൂടെയും ആൽബങ്ങളിലൂടെയും സൂക്ഷിക്കുന്നവരാണ് മിക്കവരും. ഇത്തരത്തിൽ ചിന്തിക്കുന്ന ലോകമെമ്പാടുമുള്ള അമ്മമാരെ ആകർഷിക്കുന്ന ഒരു പുതിയ ബിസിനസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 • Share this:
  ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ്. കുഞ്ഞുങ്ങൾ ഒരിയ്ക്കലും വളർന്നു പോകേണ്ടിയിരുന്നില്ല എന്ന് വിചാരിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. തങ്ങളുടെ കുഞ്ഞോമനകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഫോട്ടോകളിലൂടെയും ആൽബങ്ങളിലൂടെയും സൂക്ഷിക്കുന്നവരാണ് മിക്കവരും. ഇത്തരത്തിൽ ചിന്തിക്കുന്ന ലോകമെമ്പാടുമുള്ള അമ്മമാരെ ആകർഷിക്കുന്ന ഒരു പുതിയ ബിസിനസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുലപ്പാൽ (Breast milk) ഉപയോഗിച്ചുണ്ടാക്കുന്ന ആഭരണങ്ങളാണ് ഈയിടെയായി വളരെയധികം ജനപ്രീതി നേടിയിട്ടുള്ള ഒന്ന്.

  വിചിത്രമായ രീതിയിൽ ഇത്തരത്തിൽ ഓർമ്മകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. മജന്ത ഫ്‌ളവേഴ്‌സ് (Magenta Flowers) എന്ന സംരംഭം ഇത്തരത്തിൽ ഒന്നാണ്. സഫിയയും ആദം റിയാദുമാണ് ഈ സംരംഭത്തിന്റെ സ്ഥാപകർ. മുലപ്പാൽ കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങളിലാണ് സ്ഥാപനം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1.5 മില്യൺ പൗണ്ട് അല്ലെങ്കിൽ 2023ൽ ഏകദേശം 15 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ഇതുവഴി പ്രതീക്ഷിക്കുന്നത്.

  അമ്മമാർ എക്കാലവും തങ്ങളുടെ ജീവിതത്തിലെ മുലയൂട്ടൽ എന്ന കാലഘട്ടത്തെ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇത്തരം ആഭരണങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പെൻഡന്റ്, മോതിരം, കമ്മലുകൾ തുടങ്ങി വിവിധ തരം ആഭരണങ്ങൾ മുലപ്പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നുണ്ട്. കണക്കുകൾ അനുസരിച്ച് ഈ വ്യവസായത്തിൽ നിന്ന് പ്രതിവർഷം ലഭിക്കുന്ന വരുമാന വളർച്ച ഏകദേശം 483 ശതമാനമാണ്. ഇത് മുലപ്പാൽ ആഭരണങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

  Also Read- Rani Mukherji | ആശുപത്രിയിൽ വച്ച് അമ്മയ്ക്ക് കിട്ടിയ പെൺകുഞ്ഞ് മാറിപ്പോയി; റാണി മുഖർജിയുടെ വെളിപ്പെടുത്തൽ

  "ഇത് അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കുമിടയിലുള്ള വികാരപരമായ ബന്ധം എക്കാലത്തേയ്ക്കുമായി നിലനിർത്തുന്ന ഒന്നാണ്" മജന്ത ഫ്‌ളവേഴ്‌സിന്റെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട് സഫിയ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

  മുലപ്പാൽ സംരക്ഷിച്ച് ആഭരണമായി ധരിക്കാവുന്ന തരത്തിലേയ്ക്ക് മാറ്റുന്നതിന് വലിയ ഗവേഷണവും മറ്റ് നടപടിക്രമങ്ങളുമാവശ്യമാണ് സഫിയ പറയുന്നു. ഈ പ്രക്രിയ വഴി തയ്യാറാക്കുന്ന ഉൽപ്പന്നത്തിന്റെ നിറം മങ്ങാതെ എക്കാലത്തേയ്ക്കുമായി നിലനിർത്തുക എന്നതായിരുന്നു ഗവേഷണത്തിന്റെ പ്രാഥമിക അജണ്ട.

  സംരംഭകയായ സഫിയ മൂന്ന് കുട്ടികളുടെ അമ്മയാണ്. "മുലയൂട്ടൽ അവസാനിക്കുമ്പോഴുള്ള അമ്മമാരുടെ വികാരങ്ങൾ കൃത്യമായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാൻ. പല ഉപഭോക്താക്കളും മുലയൂട്ടൽ അവസാനിപ്പിച്ചപ്പോൾ വളരെയേറെ സങ്കടം തോന്നിയിരുന്നെന്നും മുലയൂട്ടലിന്റെ ഓർമ്മയ്ക്കായി മുലപ്പാൽ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായും പറഞ്ഞിട്ടുണ്ടെന്ന്" സഫിയ പറയുന്നു.

  Also Read- Alia Bhatt| ഭാര്യയ്ക്കുള്ള സമ്മാനം; ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് പാക് സിനിമാ താരം

  ബംഗളുരുവിൽ നിന്നുള്ള നമിത നവീൻ എന്ന അമ്മ കുഞ്ഞിന്റെ പൊക്കിൾക്കൊടി, പാൽപല്ലുകൾ, ആദ്യം മുറിച്ച നഖങ്ങൾ, മുടി എന്നിവ ഉപയോഗിച്ച് അതുല്യമായ ആഭരണങ്ങളും മറ്റും ഉണ്ടാക്കുന്നതായി മുമ്പ് വാർത്തകൾ പുറത്തു വന്നിരുന്നു. ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നമിതയ്ക്ക് തന്റെ പഠനം ഈ ഉദ്യമത്തിന് സഹായകമാവുകയും ചെയ്തു. കുട്ടിക്കാലം മുതൽ തന്നെ കലകളിലും കരകൗശല വസ്തുക്കളിലും തല്പരയായിരുന്ന നമിത അഞ്ച് വർഷം മുമ്പാണ് ഈ രീതിയിലുള്ള ആഭരണങ്ങൾ നിർമിക്കാൻ അവർ ആരംഭിച്ചത്.
  Published by:Rajesh V
  First published: