പലചരക്ക് വാങ്ങാൻ പോയി; മകൻ മടങ്ങിയെത്തിയത് ഭാര്യയുമായി

Mother shocked as son took his bride home | പരാതിയുമായി അമ്മ പോലീസ് സ്റ്റേഷനിൽ

News18 Malayalam | news18-malayalam
Updated: May 2, 2020, 9:03 AM IST
പലചരക്ക് വാങ്ങാൻ പോയി; മകൻ മടങ്ങിയെത്തിയത് ഭാര്യയുമായി
യുവാവും ഭാര്യയും
  • Share this:
വീട്ടിൽ നിന്നും പലചരക്ക്‌ വാങ്ങാൻ പോയ മകൻ തന്റെ ഭാര്യയുമായി തിരികെയെത്തിയത് കണ്ട് ഞെട്ടി ഒരമ്മ. അമ്മയറിയാതെ വിവാഹം കഴിച്ച യുവാവ് ലോക്ക്ഡൗൺ കാലത്ത് ഭാര്യയെ പാർപ്പിക്കാൻ മറ്റൊരു ഇടവുമില്ലാതായതോടു കൂടിയാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. താൻ അറിയാതെ മകൻ രഹസ്യവിവാഹം കഴിച്ചതിനെ തുടർന്ന് യുവതിയെ അംഗീകരിക്കാൻ ഒരുങ്ങാത്ത അമ്മ പോലീസിൽ പരാതി നൽകി.

BEST PERFORMING STORIES:തിരുവനന്തപുരത്തു നിന്നും അതിഥിത്തൊഴിലാളികളുമായി ജാർഖണ്ഡിലേക്ക് ട്രെയിൻ [NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ [NEWS]'മദ്യം കൊറോണയെ കൊല്ലും'; മദ്യശാലകൾ തുറക്കണമെന്ന് കോൺഗ്രസ് എം.എൽ.എ [NEWS]

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രണ്ടു മാസം മുൻപായിരുന്നു ഗുഡ്ഡു, സവിത എന്നിവരുടെ വിവാഹം. ഹർദ്വാറിലെ ആര്യ സമാജ് മന്ദിറിൽ വച്ചാണ് സാഹിബാബാദ് സ്വദേശിനിയെ യുവാവ് വിവാഹം കഴിച്ചത്. എന്നാൽ സാക്ഷികൾ ഇല്ലാത്തതിനെ തുടർന്ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഹർദ്വാറിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനിരിക്കെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് യുവതിയെ ഡൽഹിയിലെ വാടകവീട്ടിൽ പാർപ്പിച്ചു. പക്ഷെ വീടൊഴിയാൻ വീട്ടുടമ പറഞ്ഞതോടു കൂടി മറ്റൊരിടമില്ലാതായി. അങ്ങനെ ഭാര്യയേം കൂട്ടി ഗുഡ്ഡു സ്വന്തം വീട്ടിലെത്തുകയായിരുന്നു.

അമ്മയുടെ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ യുവതിയെ വാടകവീട്ടിൽ തുടർന്നും താമസിപ്പിക്കാൻ പോലീസ് വീട്ടുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
First published: May 2, 2020, 9:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading