• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരാമാവധി 80 കിലോമീറ്റര്‍ വേഗമുള്ള ഓട്ടോറിക്ഷ 109 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയതിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

മുടപ്പല്ലൂരിലെ ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സലാമിനാണ് വിചിത്രമായ പിഴ നോട്ടീസ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത്.

news18
Updated: July 6, 2019, 8:44 AM IST
പരാമാവധി  80 കിലോമീറ്റര്‍ വേഗമുള്ള ഓട്ടോറിക്ഷ 109 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയതിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്
മോട്ടോർ വാഹന വകുപ്പ് നൽകിയ പെറ്റി നോട്ടീസ്
  • News18
  • Last Updated: July 6, 2019, 8:44 AM IST IST
  • Share this:
പാലക്കാട്: മണിക്കൂറില്‍ 109 കിലോമീറ്റര്‍ വേഗത്തില്‍ ഓടി ഒരു ഓട്ടോറിക്ഷ. പക്ഷെ ഈ ഓട്ടോറിക്ഷയുടെ പരമാവധി വേഗം കമ്പനി നിശ്ചയിച്ചിരിക്കുന്നത് മണിക്കൂറില്‍ 80 കിലോമീറ്ററും. അമിത വേഗത്തിന് പിഴ ലഭിച്ചപ്പോഴാണ് ഇത്രയും സ്പീഡില്‍ ഓട്ടോറിക്ഷ ഓടുമെന്നു ഡ്രൈവര്‍ക്കു പോലും മനസിലായത്. മുടപ്പല്ലൂരിലെ ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സലാമിനാണ് വിചിത്രമായ പിഴ നോട്ടീസ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത്.

വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ സലാമിന്റെ ഓട്ടോ ഏപ്രില്‍ 13നു 109 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓട്ടോയുടെ ചിത്രവും പിഴ അടയ്ക്കാനുള്ള നോട്ടീസില്‍ പതിച്ചിട്ടുണ്ട്.

അമിതവേഗത്തില്‍ പോയിട്ടില്ലെന്ന് ഉറപ്പാണെങ്കിലും മറ്റു നടപടികള്‍ ഭയന്ന് സലാം പിഴ അടച്ചു. ഇതിനിടെ ഒരു ഓട്ടോറിക്ഷയ്ക്ക് ഇത്ും വോഗത്തില്‍ സഞ്രിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും സമ്മതിക്കുന്നു. സമീപത്തുകൂടി ചീറിപ്പാഞ്ഞ കറിന്റെ വേഗം അബദ്ധത്തില്‍ ഓട്ടോറിക്ഷയുടെ പേരില്‍ രേഖപ്പെടുത്തിയതാകാമെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Also Read ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവ് പുറം ലോകം കണ്ടത് മൂന്നാം നാൾ

First published: July 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...