• HOME
  • »
  • NEWS
  • »
  • buzz
  • »
  • വാഹനത്തിൽ ബോർഡ് വച്ച നാടക ട്രൂപ്പിന് ഉയർന്ന തുക പിഴ; മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി വിവാദത്തിൽ

വാഹനത്തിൽ ബോർഡ് വച്ച നാടക ട്രൂപ്പിന് ഉയർന്ന തുക പിഴ; മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി വിവാദത്തിൽ

ആലുവ അശ്വതി നാടക ട്രൂപ്പിനാണ് നാടക  കമ്പനിയുടെ പേരുള്ള ബോർഡ് വാഹനത്തിൽ വച്ചതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വൻ തുക പിഴയായി ചുമത്തിയത്

നാടക സംഘത്തിന്റെ വണ്ടി

നാടക സംഘത്തിന്റെ വണ്ടി

  • Share this:
    നാടക കമ്പനിയുടെ ബോർഡ് വാഹനത്തിൽ വച്ചതിന് പിഴ ഈടാക്കിയ  മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി വിവാദത്തിൽ. ബോർഡ് വയ്ക്കുന്നതിന് അനുമതി വേണമെന്ന വിവരം അറിയില്ലായിരുന്നുവെന്നും പിഴ  അടയ്ക്കാനാകില്ലെന്നും നാടക ട്രൂപ്പ് ഉടമ ഉണ്ണി ജയന്തൻ ന്യൂസ് 18 നോട് പറഞ്ഞു.

    മോട്ടോർ വെഹിക്കിൾ നിയമ പ്രകാരമാണ് നടപടിയെന്നും 24000 എന്നത് ബോർഡിൻ്റെ അളവാണ്, ഫീസായി 9600 രൂപയാണ് അടയ്ക്കേണ്ടതുമെന്ന് അസിസ്റ്റിൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ഷീബ പറഞ്ഞു.

    ആലുവ അശ്വതി നാടക ട്രൂപ്പിനാണ് നാടക  കമ്പനിയുടെ പേരുള്ള ബോർഡ് വാഹനത്തിൽ വച്ചതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വൻ തുക പിഴയായി ചുമത്തിയത്. തൃശൂർ ബ്ലാങ്ങാട് നാടകം അവതരിപ്പിക്കുവാൻ പോകുബോൾ എങ്ങണ്ടിയൂർ വെച്ചാണ്  പരിശോധനക്കായി വാഹനം ഉദ്യോഗസ്ഥർ തടഞ്ഞത്.

    You may also like:അഭിനയമോഹികൾ സൂക്ഷിക്കുക: വ്യാജ കാസ്റ്റിംഗ് ഡയറക്ടര്‍‍മാര്‍ വിലസുന്നു; മുന്നറിയിപ്പുമായി FEFKA [NEWS]വരനെ ആവശ്യമുണ്ട്: സിനിമയിലെ രസകരമായ രണ്ടാമത്തെ ഡിലീറ്റഡ് സീനും പുറത്തുവിട്ട് ദുൽഖർ; [NEWS]ഉപ്പും മുളകും ബാലുവും നീലുവും ഫേസ്ബുക് വിഡിയോയിൽ; അവർക്ക് പറയാനുള്ളതിതാണ് [NEWS]

    വാഹനത്തിൻ്റെ രേഖകൾ ശരിയാണെങ്കിലും ബോർഡ് വെയ്ക്കുന്നതിന് ഫീസ് അടച്ചിട്ടുണ്ടോയെന്ന് അസിസ്റ്റിൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ഷീബ ചോദിച്ചു. തുടർന്ന് ബോർഡ് വയ്ക്കുന്നതിന് അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന വിവരം ട്രൂപ്പ് ഉടമ  ഉണ്ണി ജയന്ത് പറഞ്ഞു. ഇതിനെത്തുടർന്നാണ് ഉദ്യോഗസ്ഥ പിഴ ഈടാക്കിയത്.

    എന്നാൽ നിയമപമായ നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ വിശദീകരണം. വാഹനങ്ങളിൽ പരസ്യ ബോർഡ് വയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പിൻ്റെ അനുമതി വേണം. ഫീസായി വർഷം തോറും തുക അടയ്ക്കുകയും വേണം. അനുമതിയില്ലാത്തതിനാലാണ് പിഴ ഫീസായി അടയ്ക്കാൻ ആവശ്യപ്പെട്ടെതെന്നും തൃക്കരിപ്പൂർ അസിസ്റ്റിൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ഷീബ പറഞ്ഞു. നടപടി നിയമപരമെന്ന് അവകാശപ്പെടുമ്പോഴും മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
    Published by:Meera Manu
    First published: