കാസര്‍കോട്: ഡ്രൈവിംഗ് ടെസ്റ്റ് ജയിച്ചതിന്റെ ആവേശത്തിൽ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ബൈക്കില്‍ കുതിച്ച യുവാവിനു ലൈസന്‍സ് റദ്ദാക്കി.
വിദ്യാനഗര്‍ പാറക്കട്ടയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ 'എച്ചും എട്ടും' എടുക്കുകയും റോഡ് ടെസ്റ്റ് പാസാകുകയും ചെയത പത്തൊന്‍പതുകാരനാണ് മോട്ടോർവാഹന വകുപ്പ് എട്ടിന്റെ പണികൊടുത്തത്.
ലൈസന്‍സ് കിട്ടിയ സന്തോഷത്തിൽ ഫോണ്‍ ചെവിയോടു ചേര്‍ത്ത് ഒരു ഭാഗം ചരിഞ്ഞു ബൈക്ക് ഓടിക്കുന്നത് ഗ്രൗണ്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ലൈസൻസ് റദ്ദാക്കുകയായിരുന്നു.
Also Read 'പകയോടെ പാമ്പ്'; ബൈക്കിന് പിന്നാലെ മൂർഖൻ പാഞ്ഞത് രണ്ടുകിലോമീറ്റർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kasargod, Motor Vehicle department Kerala, Motor Vehicles Department