നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കവര്‍ച്ചക്കാരുടെ വെടിവെപ്പിൽ 'സാഹസികമായി' ഉടമയുടെ ജീവന്‍ രക്ഷിച്ചത് മോട്ടറോള ജി-5 സ്മാര്‍ട്ട്‌ഫോണ്‍!

  കവര്‍ച്ചക്കാരുടെ വെടിവെപ്പിൽ 'സാഹസികമായി' ഉടമയുടെ ജീവന്‍ രക്ഷിച്ചത് മോട്ടറോള ജി-5 സ്മാര്‍ട്ട്‌ഫോണ്‍!

  ബ്രസീലിൽ മോട്ടറോള ജി-5 മൊബൈല്‍ ഫോണ്‍ ആണ് തന്റെ ഉടമയുടെ ജീവന്‍ 'അതിസാഹസികമായി' രക്ഷിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സ്മാര്‍ട്ട്ഫോണുകള്‍ തീര്‍ച്ചയായും സ്മാര്‍ട്ടാണ്. ഇവ പല തരത്തിലാണ് നമ്മെ സഹായിക്കുന്നത്. ജോലികളില്‍ സഹായിക്കുകയും, കൃത്യമായ വിവരങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയും, ഞൊടിയിടയില്‍ വാര്‍ത്തകള്‍ അറിയിക്കുകയും ചെയ്യുന്നത് മുതല്‍ ചിലപ്പോൾ ജീവന്‍ രക്ഷിക്കാൻ വരെ സ്മാർട്ട്ഫോണുകൾക്ക് കഴിയും. അത്യാവശ്യ സമയങ്ങളിൽ ഒരു കോളോ, വിവരങ്ങളോ ഓട്ടോമാറ്റിക്കായി പങ്കുവയ്ക്കാനും സ്മാർട്ട്ഫോണുകൾ ഉപകാരപ്രദമാണ്. എന്നാല്‍ സ്വയം തകര്‍ന്ന് ഉപഭോക്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ബ്രസീലിൽ മോട്ടറോള ജി-5 മൊബൈല്‍ ഫോണ്‍ ആണ് തന്റെ ഉടമയുടെ ജീവന്‍ 'അതിസാഹസികമായി' രക്ഷിച്ചത്.

   ഒരു കവര്‍ച്ചക്കാരന്‍ ഫോണ്‍ ഉടമയ്ക്ക് നേരെ വെടിവച്ചു. വെടിയുണ്ട തറഞ്ഞത് മൊബൈല്‍ ഫോണിലായതുക്കൊണ്ട് തന്നെ ഉടമയുടെ ജീവന്‍ രക്ഷപ്പെട്ടു. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ഈ സെല്‍ ഫോണ്‍ വാങ്ങിയത്. അന്ന് ഒരുപക്ഷേ ഈ മൊബൈൽ ഫോണിന് തന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകില്ല. ഫോണിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി കവര്‍ കേസില്‍ 'ഇന്‍ക്രെഡിബിള്‍ ഹള്‍ക്കി'ന്റെ ഫോട്ടോയും പതിപ്പിച്ചിരുന്നു. ഒക്ടോബര്‍ 7ന് ബ്രസീലിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

   വടക്കുകിഴക്കന്‍ ബ്രസീലിലെ പെട്രോളിന മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഒരു ഗ്രാമപ്രദേശത്താണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മോഷണശ്രമത്തിനിടെ മോഷ്ടാവ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട ഇടുപ്പിന്റെ വശത്തുള്ള പോക്കറ്റിലെ മോട്ടറോള സ്മാര്‍ട്ട്ഫോണില്‍ തട്ടുകയും ഫോൺ ഉടമ പുറകോട്ട് തെറിച്ച് വീഴുകയും ചെയ്തു. വെടിയേറ്റെങ്കിലും ഇടുപ്പിന്റെ ഭാഗത്ത് ഒരു ചെറിയ ചതവ് അല്ലാതെ മാരകമായ മുറിവുകള്‍ ഒന്നുമുണ്ടായിട്ടില്ല. എങ്കിലും ഇദ്ദേഹത്തെ പെട്രോളിന യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   വെടിയുണ്ടയുടെ ആഘാതം സെല്‍ഫോണ്‍ വഹിക്കുകയും അത് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ബുള്ളറ്റ് തറഞ്ഞത്‌ കൊണ്ട് ഫോണിന്റെ സ്‌ക്രീന്‍ തകരാറിലാകുകയും ഫോണിന്റെ പിന്‍ഭാഗത്ത് വിള്ളല്‍ ഉണ്ടാകുകയും ചെയ്തു. ഇപ്പോള്‍ പുറത്തിറങ്ങുന്ന മറ്റ് സ്മാര്‍ട്ട്ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പഴയ ഈ മോട്ടോ ജി 5 ന് അല്‍പം കൂടുതല്‍ കനം ഉള്ളത് ഗുണകരമായി. ആക്രമണത്തിനിരയായ വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

   Also read- രണ്ട് തലയും മൂന്ന് കണ്ണുമായി പശുക്കിടാവ്; ദുർഗാ ദേവിയുടെ അവതാരമെന്ന് നാട്ടുകാർ

   നേരത്തേയും സ്മാര്‍ട്ട്ഫോണുകള്‍ ബുള്ളറ്റുകള്‍ 'ഏറ്റുവാങ്ങി' തങ്ങളുടെ ഉടമകളുടെ ജീവന്‍ രക്ഷിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അഫ്ഗാനിസ്ഥാനിൽ ഒരാൾ വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെട്ടത് തന്റെ നോക്കിയ ഫോണ്‍ ഉള്ളതുക്കൊണ്ടായിരുന്നു. മൊബൈല്‍ ഫോൺ ഉപയോഗിക്കാനാവാത്ത വിധം തകര്‍ന്നുപോയെങ്കിലും, അന്ന് അയാളുടെ ജീവന്‍ രക്ഷിച്ചത് നോക്കിയ മൊബൈൽ ഫോണാണ്.

   ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോങ്കോങ്ങിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ് എല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഉടമയുടെ ജീവന്‍ രക്ഷിച്ചത്. വെടിയുണ്ട തുളഞ്ഞ് കയറിയിട്ടും ഈ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകൾ.
   Published by:Naveen
   First published:
   )}