കോവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ; നിയന്ത്രണങ്ങൾ പാലിക്കാതെ അന്ത്യചുംബനം നൽകി വിശ്വാസികളും
കോവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന്റെ മരണാന്തര ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ; നിയന്ത്രണങ്ങൾ പാലിക്കാതെ അന്ത്യചുംബനം നൽകി വിശ്വാസികളും
വിശ്വാസികളിൽ പലരും ബിഷപ്പിന് അന്ത്യചുംബനങ്ങളും നൽകിയിരുന്നു
Bishop Funeral
Last Updated :
Share this:
കൊറോണ വൈറസിൽ നിന്നും മുക്തി നേടാൻ എല്ലാ രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ നടന്നുവരുമ്പോൾ എല്ലാ പ്രോട്ടോക്കോളും കാറ്റിൽ പറത്തി ഒരു സംസ്കാര ചടങ്ങ്. മോണ്ടിനെഗ്രോയിലെ സെർബിയൻ ഓർത്തഡോക്സ് ചർച്ചിന്റെ തലവന് നൽകിയ മരാണാനന്തര ചടങ്ങിലാണ് വിശ്വാസികൾ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് തെരുവിൽ ഇറങ്ങിയത്.
ഞായറാഴ്ച നടന്ന സംസ്കാര ചടങ്ങിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. ബിഷപ്പ് ആംഫിലോഹിജെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് പോഡ്ഗോറിക്കയിലെ പ്രധാന പള്ളിയുടെ അകത്തും പുറത്തുമായി തടിച്ചുകൂടിയത്. വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ചാണ് ബിഷപ്പ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ബിഷപ്പിന് അന്തോമപചാരം അർപ്പിക്കാനായി നൂറുകണക്കിന് പുരോഹിതന്മാര് ചേർന്നാണ് പള്ളിക്കുള്ളിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. പള്ളിക്കുള്ളിൽ മിക്കവരും സംരക്ഷണ മുഖംമൂടികൾ ധരിക്കുകയോ പരസ്പരം സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. വിശ്വാസികളിൽ പലരും ബിഷപ്പിന് അന്ത്യചുംബനങ്ങളും നൽകി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.