HOME /NEWS /Buzz / കൃഷിയിടത്തിൽ പോകാൻ ഹെലികോപ്ടർ വേണം; വായ്പ അനുവദിക്കണമെന്ന് രാഷ്ട്രപതിക്ക് കത്തെഴുതി ഒരു കർഷക സ്ത്രീ

കൃഷിയിടത്തിൽ പോകാൻ ഹെലികോപ്ടർ വേണം; വായ്പ അനുവദിക്കണമെന്ന് രാഷ്ട്രപതിക്ക് കത്തെഴുതി ഒരു കർഷക സ്ത്രീ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ മതിയായ പണം കൈവശമില്ലെന്നും, അതിനുവേണ്ടിയുള്ള വായ്പ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ബസന്തി, രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്.

  • Share this:

    മധ്യപ്രദേശിൽനിന്നുള്ള ഒരു കർഷക രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരു കത്തയച്ചു. അസാധാരണമായ ആവശ്യമാണ് അവർ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. തന്‍റെ കൃഷിയിടത്തിലേക്കു പോയി വരാൻ ഒരു ഹെലികോപ്ടർ വാടകയ്ക്ക് എടുക്കേണ്ടതുണ്ട്. അതിനായി വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകയുടെ കത്ത്.

    മന്ദ്‌സൌർ ജില്ലയിലെ സ്വന്തം കൃഷിയിടത്തിൽ എത്തിച്ചേരാനാണ് ബസന്തി ഭായ് ലോഹർ എന്ന കർഷക ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ മതിയായ പണം കൈവശമില്ലെന്നും, അതിനുവേണ്ടിയുള്ള വായ്പ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ബസന്തി, രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്.

    You May Also Like- വിൻസ്റ്റൺ ചർച്ചിലിനും ഷെർലക്ക് ഹോംസിനും പ്രിയപ്പെട്ട ഇന്ത്യയുടെ സ്വന്തം ട്രിച്ചിനോപോളി സിഗാർ

    മധ്യപ്രദേശിലെ മന്ദ് സൌർ ഷംഗതഹ്‌സിലിലെ അഗർ ഗ്രാമവാസിയാണ് ബാസന്ദി ഭായ് ലോഹർ. എന്നാൽ തന്‍റെ കൃഷിയിടത്തിലേക്കു പ്രവേശിക്കുന്ന എല്ലാ വഴികളും ചിലർ ചേർന്ന് അടച്ചുവെന്നാണ് ബാസന്തി ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തു കൃഷിയിടത്തിലേക്കു പോകേണ്ടിവരുന്നതെന്നും കത്തിൽ ഇവർ വിശദീകരിക്കുന്നു.

    You May Also Like- സെക്കന്റുകൾക്കുള്ളിൽ കോവിഡ് ബാധ മണത്തറിയും; ഇന്ത്യ൯ ആർമിയുടെ ശ്വാന സേന; ചിത്രങ്ങൾ കാണാം

    "എനിക്ക് ഗ്രാമത്തിൽ രണ്ട് ബിഗകളുള്ള ഒരു ചെറിയ കൃഷി സ്ഥലമുണ്ട്, അതാണ് കുടുംബത്തിന്റെ ഉപജീവനമാർഗം നേടാൻ എന്നെ സഹായിക്കുന്നത്. എന്നാൽ അടുത്തിടെ ഗ്രാമത്തിലെ പ്രമാണിയായ പർമാനന്ദ് പട്ടിദറും മകൻ ലാവ്കുഷും ഫാമിലേക്കുള്ള പ്രവേശന പാത തടഞ്ഞു," ഏഴു പേർ അടങ്ങിയ കുടുംബത്തിന്‍റെ അത്താണിയായ യുവതി രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറഞ്ഞു.

    You May Also Like- ഇങ്ങനെയുമുണ്ടോ അമ്മമാർ? കാമുകൻ ഇല്ലാത്തതിന് മകളെ കളിയാക്കിയ ന്യൂജെൻ അമ്മയെ ഏറ്റെടുത്ത് ട്വിറ്റർ

    രാഷ്ട്രപതിക്കു ബസന്തി അയച്ച കത്ത് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇതേക്കുറിച്ച് ബസന്തി ന്യൂസ് 18നോട പറഞ്ഞത് ഇങ്ങനെ, "ഞാൻ പലതവണ സർക്കാർ ഓഫീസുകൾ സന്ദർശിച്ചു, പക്ഷേ ഒരു സഹായവും ലഭിച്ചില്ല. എന്റെ കുടുംബത്തെ പോറ്റുന്നതിൽ ഞാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കൃഷിയിടത്തിലേക്കു പോകാൻ എനിക്ക് ഹെലികോപ്റ്റർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതിയത്. എന്റെ കൃഷിസ്ഥലത്തെത്തി കൃഷി ചെയ്താൽ മാത്രമെ കുടുംബം പോറ്റാൻ കഴിയുകയുള്ളു".

    Also Read- വീട്ടിലിരുന്ന് വൈൻ കുടിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു വർഷത്തേക്ക് വൈൻ സൗജന്യം

    ഇക്കാര്യം പരിശോധിച്ച് ഉടൻ പരിഹരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഇതേ കുറിച്ച് ചോദിച്ചപ്പോൾ മന്ദ്സൌർ ജില്ലാ കളക്ടർ മനോജ് പുഷ്പ് ന്യൂസ് 18 നോട് പറഞ്ഞു. കർഷകയായ ബസന്തി നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും കളക്ടർ അറിയിച്ചു.

    First published:

    Tags: Farm Land, Loan to Rent Chopper, P-based Woman Farmer Write, President Ram Nath Kovind