• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഷോലെ'യിലെ ഗബ്ബർ സിംഗിന്റെ ഡയലോഗുമായി പൊലീസ് ഉദ്യോഗസ്ഥൻ; പിന്നാലെ പണിയും കിട്ടി

'ഷോലെ'യിലെ ഗബ്ബർ സിംഗിന്റെ ഡയലോഗുമായി പൊലീസ് ഉദ്യോഗസ്ഥൻ; പിന്നാലെ പണിയും കിട്ടി

'സോ ജാ ബേട്ടാ നഹി തോ ഗബ്ബർ ആ ജായേഗാ'. ഷോലെയിലെ ഈ ഡയലോഗുമായി പട്രോളിംഗിനിടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്.

news18

news18

  • Share this:
    'സോ ജാ ബേട്ടാ നഹി തോ ഗബ്ബർ ആ ജായേഗാ' 1975 പുറത്തിറങ്ങിയ ഷോലെ എന്ന ചിത്രത്തിൽ അംസദ്ഖാൻ അവതരിപ്പിച്ച ഗബ്ബർ സിംഗിന്റെ പ്രശസ്തമായ ഡയലോഗാണിത്. ഷോലെയിലെ ഈ
    ഡയലോഗുമായി പട്രോളിംഗിനിടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്.

    മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനായ കെഎൽ ദങ്കിയാണ് ഈ ഡയലോഗുമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഝാബുവ ജില്ലയിലെ പട്രോളിംഗിനിടെയാണ് ദങ്കിയുടെ സിനിമ സ്റ്റൈൽ മുന്നറിയിപ്പ്. പൊലീസ് ജീപ്പിന് സമീപത്തു നിന്നുകൊണ്ട് ഡംഗി മുന്നറിയിപ്പ് നൽകുന്നതാണ് വീഡിയോയിലുള്ളത്. ഷോലെയിലെ സംഭാഷണത്തിന് ചെറുതായി മാറ്റങ്ങൾ വരുത്തിയാണ് ദങ്കി പറയുന്നത്.









    'കല്യാൺപുര സെ 50-50 കിലോമീറ്റര്‍ കി ദൂരി പർ ജബ് ബച്ച റോത ഹേ തോ മാ കേഹ്തി ഹേ ചുപ് ഹൊ ജാ ബേട്ട നഹിതോ ദങ്കി ആ ജായേഗ' (കല്യാൺപുരയിൽ നിന്ന് 50-50 കിലോമീറ്റർ അകലത്തിൽ കുട്ടി കരയുമ്പോൾ അമ്മ പറയുന്നു, മിണ്ടാതിരിക്കുക, മോനെ അല്ലെങ്കിൽ ദങ്കി വരും.) ഇതിന്റെ വീഡിയോ വൈറലായതോടെ ദങ്കിക്ക് പണിയും കിട്ടി.



    സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. കല്യാൺപുര പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസറാണ് കെ എൽ ദങ്കി. ഷോലെ പുറത്തിറങ്ങിയതിനു പിന്നാലെ ഈ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ കുട്ടികൾ ഉറങ്ങിയില്ലെങ്കിൽ അമ്മമാർ തന്‍റെ പേര് പറഞ്ഞ് പേടിപ്പിച്ചാണ് കുട്ടികളെ ഉറക്കുന്നത് എന്നാണ് ചിത്രത്തിൽ ഗബ്ബർ സിംഗ് പറയുന്നത്.
    Published by:Gowthamy GG
    First published: